വാശിയെറിയ റമ്മി മത്സരത്തിന് സാക്ഷിയാകാൻ കോർക്ക് ഒരുങ്ങുകയാണ് കോർക്ക് റമ്മി ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഓൾ അയർലൻഡ് റമ്മി ടൂർണമെന്റ്’ മെയ് 06, ശനിയാഴ്ച നടക്കും. Riverstick community centre ൽ രാവിലെ 10 മുതൽ രാത്രി 7 മണി വരെയാണ് മത്സരം നടക്കുക. ഒരാൾക്ക് 25 യൂറോയാണ് രജിസ്‌ട്രേഷൻ ഫീസ്.
500 യൂറോയും ട്രോഫിയുമാണ് വിജയികളെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനം 250 യൂറോയും മൂന്നാം സമ്മാനം 150 യൂറോയും ലഭിക്കും. ആവേശം നിറയുന്ന മത്സരത്തിൽ പങ്കെടുത്ത് വിജയകലാകാൻ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: Sajeev – 0894824637, Roy – 087 907 8867, Togi – 0873201327, Reju – 0892536260.
വിശ്രമവേളകൾ ആനന്ദകരമാക്കാൻ റമ്മി കളി പ്രിയരായ കോർക്കിലെ ഒരു കൂട്ടം ആളുകളുടെ കൂട്ടായ്മയാണ് പിൽകാലത്ത് കോർക്ക് റമ്മി ക്ലബായി മാറിയത്. ആറ് വർഷത്തിലേറെയായി റമ്മി മത്സരങ്ങളിൽ സജീവ സാനിധ്യമാണ് കോർക്ക് റമ്മി ക്ലബ്. കൂടാതെ പ്രതിവാര മത്സരങ്ങൾ നടത്തുന്നതിനുള്ള ആലോചനയിലാണ് ക്ലബ് ഭാരവാഹികൾ.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f
അയർലണ്ടിലെ സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ബജറ്റ് 2027ന്റെ ഭാഗമായി പെൻഷൻ നിരക്കുകളിൽ…
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…
ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…
അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…
ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…
അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…