Ireland

രണ്ട് വർഷത്തിനിടെ 63,000 പേർക്ക് ഐറിഷ് വിസ നിരസിച്ചു, ഇന്ത്യയിൽ നിന്നുള്ള അപേക്ഷകളിൽ 92.4 ശതമാനവും അനുവദിച്ചു

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏകദേശം 63,000 പേർക്ക് അയർലണ്ടിലേക്കുള്ള യാത്രാ വിസ നിഷേധിച്ചതായി റിപ്പോർട്ട്. ചില രാജ്യങ്ങളിലെ പൗരന്മാർക്ക് 90 ശതമാനത്തിലധികം നിരസിക്കൽ നിരക്കുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. നീതിന്യായ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2024 ലും 2025 ലും 321,000 ത്തിലധികം അപേക്ഷകൾ അനുവദിച്ചു.2025-ൽ, ഇന്ത്യയിൽ നിന്നുള്ള 72,137 പേരുടെ വിസ ഉൾപ്പെടെ, ആകെ അപേക്ഷകളിൽ 92.4 ശതമാനവും അനുവദിച്ചു.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

Burundiയിൽ നിന്നുള്ള ആളുകൾക്ക് അയർലണ്ടിലേക്ക് യാത്ര ചെയ്യാൻ അനുവാദം ലഭിക്കാനുള്ള സാധ്യത 12-ൽ ഒന്നിൽ താഴെയായിരുന്നു .ഈ ചെറിയ കിഴക്കൻ ആഫ്രിക്കൻ രാജ്യത്ത് നിന്നുള്ള അപേക്ഷകളിൽ എടുത്ത 136 തീരുമാനങ്ങളിൽ 8.1 ശതമാനം ആളുകൾക്ക് മാത്രമേ – ആകെ 11 പേർക്ക് – അനുമതി ലഭിച്ചുള്ളൂ. കഴിഞ്ഞ വർഷം ബിസിനസ് , ജോലി, വിനോദം എന്നിവയ്ക്കായി 205,000-ത്തിലധികം അപേക്ഷകൾ ലഭിച്ചു. ഏകദേശം 195,000 കേസുകളിൽ തീരുമാനമെടുത്തു.തുടർന്ന് 161,084 കേസുകളിൽ വിസ അംഗീകരിച്ചു, അതേസമയം 34,089 അപേക്ഷകൾ നിരസിക്കപ്പെട്ടു.

ഭൂട്ടാൻ , മോണ്ടിനെഗ്രോ , പാപുവ ന്യൂ ഗിനിയ എന്നിവിടങ്ങളിൽ നിന്നുള്ള അപേക്ഷകൾക്ക് 100 ശതമാനം അനുമതി ലഭിച്ചു. കണക്കുകൾ പ്രകാരം 94.5 ശതമാനം റഷ്യൻ അപേക്ഷകൾക്കും അനുമതി ലഭിച്ചു, കഴിഞ്ഞ വർഷം ചൈനയിൽ നിന്നുള്ള 16,511 അപേക്ഷകൾ അന്തിമമാക്കിയതിൽ 95 ശതമാനവും അംഗീകരിച്ചു.യാത്രയ്‌ക്കോ ജോലിക്കോ വേണ്ടി വിസ തേടുന്നവരുടെ എണ്ണം കൂടുതലുള്ള മറ്റ് രാജ്യങ്ങളിൽ ദക്ഷിണാഫ്രിക്കയും ഉൾപ്പെടുന്നു , 12,500 കേസുകൾ കൈകാര്യം ചെയ്തു, അതിൽ 93.1 ശതമാനം കേസുകളും അനുവദിച്ചു.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

100-ലധികം ഫോർകോർട്ടുകളിൽ ഇന്ധനം തീർന്നു, M50 ഉൾപ്പെടെ വിവിധ റൂട്ടുകളിൽ ഗതാഗതക്കുരുക്ക് തുടരുന്നു

ഇന്ധന വില വർധനവിനെതിരായ പ്രതിഷേധം നാലാം ദിവസത്തിലേക്ക് കടന്നു. ഫോർകോർട്ടുകളിലെ ഇന്ധന വിതരണം പൂർണമായും തടസ്സപ്പെടുമെന്ന തീർന്നുപോകുമെന്ന ഭീഷണിയിലാണ്, ഏകദേശം…

2 hours ago

നിയമസഭാ തിരഞ്ഞെടുപ്പ് 2026; കേരളത്തിൽ 78.2% പോളിംഗ്

കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് 78.20 ശതമാനം എന്ന കനത്ത പോളിങോടെ അവസാനിച്ചു. ഭരണത്തുടർച്ച അവകാശപ്പെട്ട് എൽഡിഎഫും, നൂറിലധികം…

21 hours ago

യുട്ടായിൽ മീസെൽസ് പടരുന്നു; വാക്സിൻ എടുക്കാത്തവർക്ക് ഭീഷണി

അമേരിക്കയിലെ യുറ്റാ (Utah) സംസ്ഥാനത്ത് മീസെൽസ് രോഗം അതിവേഗം പടരുന്നതായി റിപ്പോർട്ടുകൾ. നിലവിലെ കണക്കനുസരിച്ച് കഴിഞ്ഞ വേനൽക്കാലം മുതൽ ഇതുവരെ…

1 day ago

ഇന്ധന പ്രതിഷേധം തുടരുന്നു; ഉപരോധങ്ങൾ നീക്കാൻ സൈന്യത്തെ വിന്യസിച്ചു

ഇന്ധന വില വർദ്ധനവിനെതിരെ സ്വീകരിച്ച നടപടികളിൽ പ്രതിഷേധം ഇന്നും തുടരുകയാണ്. വിവിധയിടങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ പ്രതിരോധ…

1 day ago

സവിതയുടെ സ്മരണയ്ക്കായി ടെക്സസ് സർവകലാശാലയിൽ സ്കോളർഷിപ്പ് ഫണ്ട് രൂപീകരിക്കുന്നു

ടെക്സാസ്: കഴിഞ്ഞ മാർച്ചിൽ ഓസ്റ്റിനിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി സവിത ഷൺമുഖസുന്ദരത്തിന്റെ സ്മരണയ്ക്കായി സ്കോളർഷിപ്പ് ഫണ്ട് വരുന്നു.…

1 day ago

കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

കാനഡ:കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ 'കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്' പദ്ധതി…

1 day ago