സ്കാൻഡിനേവിയയിൽ നിന്നുള്ള ശീതകാറ്റിന്റെ ഫലമായി അയർലണ്ടിന്റെ ഭൂരിഭാഗം പ്രദർഷങ്ങളിലും വരും ദിവസങ്ങളിൽ കടുത്ത തണുപ്പ് അനുഭവപ്പെടും. സ്കാൻഡിനേവിയൻ പ്രദേശങ്ങൾ എല്ലാം തന്നെ തണുപ്പിന്റെ പിടിയിലാണ്. വർഷത്തിൽ ശരാശരിയിലും താഴെയാണ് താപനില. സ്‌കോട്ട്‌ലൻഡിന്റെയും വടക്കൻ ഇംഗ്ലണ്ടിന്റെയും ചില ഭാഗങ്ങൾ മഞ്ഞുവീഴ്‌ചയ്‌ക്കൊപ്പം അയർലൻഡിലും ബ്രിട്ടനിലും വാരാന്ത്യത്തിൽ തണുപ്പ് കൂടും.
വെള്ളിയാഴ്ച രാത്രി അയർലണ്ടിൽ വ്യാപകമായ തണുത്ത കാലാവസ്ഥ ആയിരിക്കും. രാജ്യത്തിന്റെ വടക്ക്, കിഴക്ക് ഭാഗങ്ങളിൽ -2 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന താപനില അനുഭവപ്പെടും. ശനിയാഴ്ച തണുപ്പുള്ള ദിവസമായിരിക്കും. മിക്ക സ്ഥലങ്ങളിലും താപനില 5 മുതൽ 8 ഡിഗ്രി വരെയാകും. ശനിയാഴ്‌ച രാത്രിയും തണുപ്പുള്ള കാലാവസ്ഥയായിരിക്കും. ഞായറാഴ്‌ചയും അടുത്ത ആഴ്‌ചയുടെ തുടക്കത്തിലും താപനില മെച്ചപ്പെടുമെങ്കിലും ഡിസംബർ തുടക്കത്തിൽ വീണ്ടും തണുപ്പ് കൂടാൻ സാധ്യതയുണ്ട്. അടുത്ത ആഴ്ച അവസാനത്തോടെ നോര്‍ത്ത് മേഖലയില്‍ മഞ്ഞ് വീഴ്ചയുണ്ടാകും. കഴിഞ്ഞ വർഷത്തെ പോലെ ശക്തമായേക്കില്ലെന്ന് മെറ്റ് ഐറിൻ വ്യക്തമാക്കുന്നു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിൽ കഴിഞ്ഞ ആഴ്ച മുതൽ നിലവിൽ വന്ന പുതിയ ചട്ടപ്രകാരം, വീടിന്റെ പിൻഭാഗത്ത് 32 മുതൽ 45 ചതുരശ്ര മീറ്റർ…
അയർലണ്ടിന്റെ വടക്കൻ മേഖലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പ് തുടരുന്നു. നോർത്തേൺ അയർലണ്ടിലെ ആറു കൗണ്ടികൾക്ക് യുകെ…
അയർലണ്ടിലെ ഏറ്റവും വലിയ പുതിയ നഗരമായി വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ഡബ്ലിനിലെ ഡൺസിങ്ക് (Dunsink) പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം. ഏകദേശം 18,500…
ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂർ പൊലീസ്. കാവേരി വിഷയത്തിലെ പ്രസംഗത്തിൽ നടത്തിയ 'ദ്വയാര്‍ത്ഥ'…
അയർലണ്ടിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് ഇടിമിന്നലോടുകൂടിയ മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാല് കൗണ്ടികൾക്ക് മെറ്റ് ഏറൻ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…
ബാങ്ക് ഹോളിഡേ വാരാന്ത്യത്തോടനുബന്ധിച്ച് ഗാർഡ നടത്തിയ പ്രത്യേക റോഡ് സുരക്ഷാ പരിശോധനയിൽ ഇതുവരെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ…