ഈ ഓണകാലത്തു അയർലണ്ടിൽ നിന്നും പുറത്തിറങ്ങിയ “അത്തം പത്തോണം” എന്ന അതിമനോഹരമായ ഓണപ്പാട്ട് ഓൺലൈൻ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. വെറും 5 ദിവസങ്ങൾ കൊണ്ട് ഫേസ്ബുക്കിൽ രണ്ടുലക്ഷതിലധികം പ്രേക്ഷകരാണ് ഈ ഗാനം കണ്ടുകഴിഞ്ഞിരിക്കുന്നത്.
അയർലണ്ട് മലയാളികൾക്ക് സുപരിചിതനായ ആദിൽ അൻസാർ എന്ന 12 വയസ്സുകാരൻ ആണ് ഈ മനോഹരഗാനം ആലപിച്ചിരിക്കുന്നത്. ശ്രീ. അജു കഴക്കൂട്ടത്തിന്റെ ഹൃദയസ്പർശിയായ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് പ്രമുഖ സംഗീത സംവിധായകൻ ശ്രീ. പവിത്രൻ ആമച്ചൽ ആണ്. ആദിലും കൊച്ചുകൂട്ടുകാരും ചേർന്നഭിനയിച്ചിരിക്കുന്ന ഈ ആൽബം പൂർണമായും അയർലണ്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഈ അടുത്ത കാലത്ത് നമ്മെ വിട്ടുപോയ മഹാഗായകൻ ശ്രീ. എസ്. പി ബാലസുബ്രമണ്യത്തിന്റെയും, മലയാളത്തിന്റെ ഗാനഗന്ധർവ്വൻ ഡോക്ടർ ശ്രീ. കെ.ജെ യേശുദാസിന്റെയുമടക്കം അനവധി പ്രഗത്ഭരുടെ അനുഗ്രഹവും പ്രശംസയും ഈ ചെറുപ്രായത്തിൽത്തന്നെ നേടിയെടുത്ത ആദിലിന്റെ മുൻകാല വീഡിയോ ഗാനങ്ങളായ വെണ്മണിയെ(4Musics) മുളംതണ്ടിൽ കവിതയരുളും കാറ്റേ(Zion Classics) മക്കാ മണൽത്തരി (Sabu Joseph)തുടങ്ങിയ ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചവയാണ്.
അയർലണ്ട് ന്റെ ഗ്രാമഭംഗി ഒട്ടിച്ചു ചോരാതെ ക്യാമെറയിൽ പകർത്തിയത് വിക്കഡ് വിഷ്വൽസിലെ ആൽബിൻ ജേക്കബും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് കിരൺ വിജയും ആണ്. ബ്രൈറ്റ് എഎംജെ എന്റർടൈൻമെൻസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഈ ഗാനം ലോകമെമ്പാടുമുള്ള സംഗീത ആസ്വാദകരുടെ മനസ്സിൽ ഇടംനേടിയിരിക്കുകയാണ്.
PLEASE WATCH
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…