Ireland

ജൂനിയർ സൈക്കിൾ ഗ്രേഡുകൾക്കുള്ള ബാൻഡുകൾ വിപുലീകരിക്കും

വിദ്യാഭ്യാസ മന്ത്രി ഹെലൻ മക്കെന്റി പ്രഖ്യാപിച്ച ജൂനിയർ സൈക്കിൾ ഗ്രേഡ് ബാൻഡുകളിലെ മാറ്റങ്ങൾ ജൂനിയർ സൈക്കിൾ വിദ്യാർത്ഥികൾക്ക് അവരുടെ പരീക്ഷകളിൽ മികച്ച ഗ്രേഡുകൾ നേടുന്നത് എളുപ്പമാക്കും. ഡിസ്റ്റിംഗ്ഷൻ, ഹയർ മെറിറ്റ് ബാൻഡുകൾക്കായുള്ള മാർക്കുകൾ വർദ്ധിപ്പിക്കും. വരുന്ന ജൂണിൽ ജൂനിയർ സൈക്കിൾ പരീക്ഷ എഴുതുന്ന 73,000-ത്തിലധികം വിദ്യാർത്ഥികൾക്ക് ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.85% മുതൽ മുകളിലുള്ള മാർക്കിന് ഇനി ഡിസ്റ്റിംഗ്ഷൻ നൽകും. മുമ്പ് 90% മുതലുള്ള മാർക്കിനാണ് ഇത് നൽകിയിരുന്നത്.75% മുതൽ 90% വരെയുള്ള മാർക്കിന് പകരം 70% മുതൽ 85% വരെയുള്ള മാർക്കിന് ഇനി ഹയർ മെറിറ്റ് നൽകും.

ഇന്നും നാളെയും അധ്യാപകരുടെ വാർഷിക ട്രേഡ് യൂണിയൻ സമ്മേളനങ്ങളിൽ മന്ത്രി അഭിസംബോധന ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെയാണ് മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് വിദ്യാർത്ഥികളിൽ നല്ല സ്വാധീനം ചെലുത്തുമെന്നും, ഗ്രേഡുകൾ അവരുടെ കഠിന പരിശ്രമത്തിന്റെ പ്രതിഫലനമാണെന്ന് ഉറപ്പാക്കുന്നും മക്എൻറി പറഞ്ഞു. ഈ മാറ്റത്തോടെ കൂടുതൽ വിദ്യാർത്ഥികൾ ഡിസ്റ്റിംഗ്ഷൻ, ഹയർ മെറിറ്റ് ഗ്രേഡുകൾ നേടുമെന്ന് പ്രതീക്ഷിക്കാമെന്നും അവർ കൂട്ടിച്ചേർത്തു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

16 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

17 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago