ഡബ്ലിൻ: ബൈബിളിനെക്കുറിച്ചും സഭയിലെ വിശുദ്ധരെക്കുറിച്ചും കൂടുതൽ അറിവുനേടാൻ വിശ്വാസിസമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഡബ്ലിനിലെ സിറോ മലബാർ സഭയുടെ മതബോധന വിഭാഗം വർഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ബൈബിൾ ക്വിസ് മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ ശനിയാഴ്ച നടക്കും.
ജനുവരി 11 നു വിവിധ കുർബാന സെന്ററുകളിൽ നടന്ന പ്രാഥമിക മത്സരങ്ങളിലെ വിജയികൾക്കായി സംഘടിപ്പിച്ചിരിക്കുന്ന ഗ്രാന്റ് ഫിനാലെ `BIBLIA 2020’ നു റിയാൽട്ടോയിലെ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമാ ദൈവാലയം വേദിയാകും. ഉച്ചകഴിഞ്ഞ് 1 മണിക്കാണു പരിപാടി ആരംഭിക്കുന്നത്.
മൂന്നാം ക്ലാസ് വിദ്യാർഥികൾ മുതൽ മുതിർന്നവർ വരെയുള്ള അഞ്ചു വിഭാഗങ്ങൾക്കായി ഓരോ കുർബാന സെന്ററുകളിൽ നടന്ന മത്സരത്തിലെ ഓരോ വിഭാഗത്തിലെയും ഒന്നാം സ്ഥാനക്കാർ ഫിനാലെയിൽ പങ്കെടുക്കും. ഓഡിയോ വിഷൽ റൗണ്ടുകൾ ഉൾപ്പെട്ട ലൈവ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് മാർതോമാ എവർ റോളിങ്ങ് ട്രോഫിയും സ്പൈസ് ബസാർ ഡബ്ലിൻ സ്പോൺസർ ചെയ്യുന്ന 500 യൂറോയുടെ കാഷ് അവാർഡും, രണ്ടാം സ്ഥനക്കാർക്ക് സെന്റ് പോൾ എവർ റോളിങ്ങ് ട്രോഫിയും ജിഞ്ചർ കാറ്ററിങ്ങ് നൽകുന്ന 350 യൂറോയുടെ കാഷ് അവാർഡും, മൂന്നാം സ്ഥനക്കാർക്ക് സെന്റ് പാട്രിക് എവർ റോളിങ്ങ് ടോഫിയും കാർണി കാർസ് നൽകുന്ന 250 യൂറോയുടെ കാഷ് അവാർഡുമാണ് സമ്മാനം.
യോഹന്നാൻ എഴുതിയ സുവിശേഷത്തിലെ 1 മുതൽ 15 വരെ അധ്യായങ്ങളിൽനിന്നും, വി. പൗലോസ് ഗലാത്തിയർക്ക് എഴുതിയ ലേഖനങ്ങളിൽ (1-6) നിന്നും ഉള്ള ചോദ്യങ്ങളും, കൂടാതെ വി. അൽഫോൻസാമ്മയെപറ്റിയുള്ള ചോദ്യങ്ങളും ആയിരിക്കും ഉണ്ടാകുക.
വചനമാകുന്ന ദൈവത്തെ അടുത്തറിയാൻ ഏവരെയും ഈ ഗ്രാന്റ് ഫിനാലയിലേക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.
വിവരങ്ങൾക്ക്: ഫാ. ക്ലമന്റ് 089 492 7755,
ഫാ.രാജേഷ് 089 444 2698,
ഫാ.റോയി 089 459 0705
ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട് സിജു ജോസ് തുടരും.…
ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…
ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…
അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…
തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…