Ireland

ബ്രേയിൽ ഓണാഘോഷം ഓഗസ്റ്റ് 30, ശനിയാഴ്ച

വിക്‌ലോ കൗണ്ടിയിലെ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലേയും സൗത്ത് ഡബ്ലിൻ കൗണ്ടിയിലേയും മലയാളികൾ വർഷങ്ങളായി ഒത്തുകൂടി മികച്ച രീതിയിൽ നടത്തിവരുന്ന ബ്രേ ഓണം തുമ്പപ്പൂ ഇത്തവണ ഓഗസ്റ്റ് 30 ശനിയാഴ്ച വൂഡ്ഭ്രൂക് കോളേജിലെ ഇൻഡോർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു .ലോക ഭൂപടത്തിലെങ്ങും വർഗ്ഗ ,വംശ ,രാഷ്ട്ര വേർതിരുവുകളോടെ ആഘോഷങ്ങൾ കൊണ്ടാടുമ്പോൾ കേരളവും അതിലെ ജനങ്ങളും സഹോദര്യത്തോടുകൂടി ഒരുമണ്ണിൽ പിറന്ന മക്കൾ എന്ന രീതിയിൽ അഭിമാനത്തോടെ ആഘോഷിക്കുന്ന തിരുവോണം മാനവ രാശിക്ക് മലയാള നാട് നൽകുന്ന ഏറ്റവും മികച്ച സന്ദേശം തന്നെയാണ്.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വിവിധ കലാപരിപാടികളും ,മറ്റു വിനോദപരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൂടാതെ ഇത്തവണ അയർലണ്ടിലെ പ്രമുഖ വയലിനിസ്റ്റ് സൂരജ് ,യുവ ഡിജെ AI ,പ്രമുഖ ഗായകൻ നിഖിൽ എന്നിവർ ചേർന്നൊരുക്കുന്ന മികച്ച ഗാനസന്ധ്യയും ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടും .അയർലണ്ടിലെ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ എല്ലാം തന്നെ പാലിച്ചുകൊണ്ട്‌ സിൽവർ കിച്ചൻ ആണ് ഇക്കുറി ഓണത്തിന് സദ്യ ഒരുക്കുന്നത് ,മോട്ടോർ വേയോട് ചേർന്ന് വളരെ ഒതുങ്ങിയ പ്രദേശത്തു സ്ഥിതി ചെയ്യുന്ന കോളേജ് പരിസരത്ത്‌ മികച്ച പാർക്കിംഗ് സംവിധാനങ്ങളാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത് .

തുമ്പപ്പൂ ഓണഘോഷത്തിന്റെ ഓൺലൈൻ ടിക്കറ്റുകൾ ഓഗസ്റ്റ് 28 വരെ മാത്രമേ ലഭ്യമാവുകയുള്ളു എന്ന് സംഘാടകർ വ്യക്തമാക്കി കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് https://share.google/qmGkiFaoR9ZhjcP28

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ബിജോ വർഗീസ് -0873124724, കിസാൻ തോമസ് -0876288906, സണ്ണി കൊച്ചുചിറ -0874198515, ജസ്റ്റിൻ ചാക്കോ -0872671587, റിസൺ ചുങ്കത്ത്‌ -0876666135.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഞായറാഴ്ച മുതല്‍ സമയ മാറ്റം; ക്ലോക്ക് ഒരു മണിക്കൂര്‍ മുന്നോട്ട്

ഡാളസ്: ഈ ഞായറാഴ്ച മാര്‍ച്ച് 8 നു 2 മണിക്ക് യു.എസില്‍ സമയ മാറ്റം. ക്ലോക്ക് ഒരു മണിക്കൂര്‍ മുന്നോട്ട്…

11 hours ago

മകനെ ചുട്ടുപൊള്ളുന്ന കാറിനുള്ളിലിട്ട് കൊന്ന കേസ്; മായ ഹെർണാണ്ടസിന് 15 വർഷം തടവ്

ബേക്കേഴ്സ്ഫീൽഡ് (കാലിഫോർണിയ): സൗന്ദര്യവർദ്ധക ചികിത്സയ്ക്കായി പോയപ്പോൾ തന്റെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുപൊള്ളുന്ന കാറിനുള്ളിൽ ഉപേക്ഷിച്ചതിനെത്തുടർന്ന് ഒരു വയസ്സുകാരൻ മരിച്ച സംഭവത്തിൽ…

11 hours ago

നോർത്ത് കരോലിന പ്രൈമറി തിരഞ്ഞെടുപ്പ്; നിദ അല്ലത്തിന് നേരിയ പരാജയം, വലേരി ഫുഷെയ്‌ക്ക് വിജയം

ഡർഹാം (നോർത്ത് കരോലിന): നോർത്ത് കരോലിനയിലെ നാലാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പിൽ പുരോഗമന ചിന്താഗതിക്കാരിയായ നിദ അല്ലം…

11 hours ago

ന്യൂയോർക്കിൽ അനധികൃത കുടിയേറ്റക്കാർക്കും സൗജന്യ ശിശുപരിചരണം; നികുതിപ്പണം ധൂർത്തടിക്കുന്നതായി വിമർശനം

ന്യൂയോർക്ക് ഗവർണർ കാത്തി ഹോക്കലും മേയർ സോഹ്‌റാൻ മംദാനിയും ചേർന്ന് നഗരത്തിലെ രണ്ട് വയസ്സുള്ള കുട്ടികൾക്കായി സൗജന്യ ശിശുപരിചരണ പദ്ധതി…

11 hours ago

അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പിൽ വൻ അഴിച്ചുപണി; ക്രിസ്റ്റി നോം രാജിവെച്ചു, പകരക്കാരനായി മാർക്ക്‌വെയ്ൻ മുള്ളിൻ

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ് സെക്രട്ടറി ക്രിസ്റ്റി നോം സ്ഥാനമൊഴിയുന്നു. ഒക്ലഹോമയിൽ നിന്നുള്ള സെനറ്റർ മാർക്ക്‌വെയ്ൻ മുള്ളിനെ…

11 hours ago

ഡ്രൈവിംഗ് ടെസ്റ്റിന് പുതുക്കിയ ഇൻഷുറൻസ് രേഖ നിർബന്ധം; നിയമ മാറ്റം അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ

അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റുകൾക്കുള്ള പുതിയ നിയമം മാർച്ച് 9 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പരീക്ഷയ്ക്ക് വാഹനം ഹാജരാക്കുന്ന ഏതൊരാൾക്കും…

11 hours ago