ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച് സത്യൻ അന്തിക്കാട് , മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.ഈ ചിത്രം ഓണക്കാലത്തിന് ആഘോഷമാക്കാൻ പോരും വിധത്തിൽ ആഗസ്റ്റ് ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുകയാണ്. മലയാള സിനിമാ പ്രേക്ഷകർക്കിടയിലെ ഏറെ കൗതുകമുള്ള കൂട്ടുകെട്ടാണ് മ്പത്യൻ അന്തിക്കാട് മോഹൻലാലിൻ്റേത്.ആ പ്രതീക്ഷകൾക്കൊപ്പം നിൽക്കാനുള്ള എല്ലാ ചേരുവുകളും കോർത്തിണക്കി ത്തന്നെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
പൂനയുടെ പശ്ചാത്തലത്തിൽ സന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രത്തിൻ്റെ കഥാപുരോഗതി.പരിമിതമായ കഥാപാത്രങ്ങളിലൂടെ ഹൃദ്യമായ ഒരു കഥ മനോഹരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.മോഹൻലാൽ എന്ന നടൻ്റെ കൗത്യകകരമായ അഭിനയത്തോടൊപ്പം വളരെ സുന്ദരനായി അവതരിപ്പിച്ചിരിക്കു ന്നതും പ്രേക്ഷകർക്ക് ഏറെ കൗതുകമുളവാക്കിയിട്ടുണ്ട്.പുറത്തുവിട്ട ഗാനത്തിലും, ടീസറിലുമെല്ലാം മോഹൻലാലിൻ്റെ ആകാര ഭംഗി പ്രേക്ഷകരെ വശീകരിച്ചിരിക്കുന്നതു സത്യം.ബന്ധങ്ങളുടെ കെട്ടുറപ്പ് വളരെ പ്ലസൻ്റ് ആയി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെയെന്ന് സംവിധായകനായ സത്യൻ അന്തിക്കാട് പറഞ്ഞു.
മാളവികാ മോഹനും, സംഗീതയുമാണ് നായികമാർ.സംഗീത് പ്രതാപ്, ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും പ്രധാന താരങ്ങളാണ്.അഖിൽ സത്യൻ്റെ കഥക്ക് ടി.പി. സോനു തിരക്കഥ രചിച്ചിരിക്കുന്നു.ഗാനങ്ങൾ – മനു മഞ്ജിത്ത്, ബി.കെ. ഹരിനാരായണൻ.സംഗീതം – ജസ്റ്റിൻ പ്രഭാകർ ‘ച്ചായാഗ്രഹണം – അനു മൂത്തേടത്ത്.എഡിറ്റിംഗ്- കെ. രാജഗോപാൽ’കലാസംവിധാനം – പ്രശാന്ത് മാധവ്മേക്കപ്പ് -പാണ്ഡ്യൻ ‘കോസ്റ്റ്യം – ഡിസൈൻ-സമീരാസനീഷ് .. മുഖ്യ സംവിധാന സഹായി – അനൂപ് സത്യൻ. സഹ സംവിധാനം- ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശീഹരിസ്റ്റിൽസ് – അമൽ.കെ.സദർ.ഫിനാൻസ് കൺട്രോളർ – മനോഹരൻ.കെ. പയ്യന്നൂർ.പ്രൊഡക്ഷൻ മാനേജർ — ആദർശ്.പ്രൊഡക്ഷൻ – എക്സിക്കുട്ടിവ് – ശിക്കുട്ടൻ’.പ്രൊഡക്ഷൻ കൺട്രോളർ – ബിജു തോമസ്.പൂന, കൊച്ചി വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായി ട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
വാഴുർജോസ്.
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…
ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…
വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…
നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…