Ireland

ബ്രേ സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയുടെ ക്രിസ്തുമസ് ആഘോഷവും, കുടുംബ കൂട്ടായ്മ വാർഷികവും ഡിസംബര്‍ 29ന്

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ കാത്തലിക് ചർച്ച്, ബ്രേ  കുർബാന സെൻ്ററിൻ്റെ  കുടുംബകൂട്ടായ്മകളൂടെ വാര്‍ഷികവും ക്രിസ്തുമസ് ആഘോഷവും 2022 ഡിസംബര്‍ 29 വ്യാഴാഴ്ച   നടക്കും.  ഉച്ചകഴിഞ്ഞ് 2 മണിക്ക് ബ്രേ സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ വി. കുർബാന,  തുടർന്ന്  ബാലിവാൾട്രിം കമ്യൂണിറ്റി സെൻ്ററിൽ   പൊതുയോഗം.  വിവിധ കുടുബകൂട്ടായ്മകളും സീറോ മലബാർ യൂത്ത് മൂവ്മെൻ്റിലെ യുവജനങ്ങളും  കാറ്റിക്കിസം കുട്ടികളും, മറ്റ് ഭക്തസംഘടനകളും   അവതരിപ്പിക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാമുകൾ. ക്രിസ്തുമസ് കരോൾ, നേറ്റിവിറ്റി പ്ലേ, നാടകം, ചവിട്ട് നാടകം, കോമഡി പ്രോഗ്രാംസ്, ഭരതനാട്യം, കിച്ചൺ ഡാൻസ്, ഗാനമേള തുടങ്ങി വിവിധയിനം കലാപരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്.  ക്രിസ്തുമസ് ഡിന്നറോടുകൂടി പരിപാടികള്‍ സമാപിക്കും. വിശുദ്ധ കുര്‍ബാനയിലും തുടര്‍ന്നു നടക്കുന്ന ആഘോഷങ്ങളിലും പങ്കെടുക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി    ഫാ. ജോസഫ് ഓലിയക്കാട്ടും പള്ളിക്കമ്മറ്റിയും   അറിയിച്ചു.
ബ്രേ സീറോ മലബാർ സമൂഹം ഡിസംബർ 24 നു വൈകിട്ട് 10:30 ന്   സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ ഒത്തുചേർന്ന് ലോകരക്ഷകനായ മിശിഹായുടെ തിരുപിറവി ഭക്തി നിർഭരമായി ആചരിച്ചു. കുട്ടികളുടെ കരോൾ ഗാനങ്ങളോടെ ആരംഭിച്ച തിരുകർമ്മങ്ങൾക്ക് ഫാ. സെബാസ്റ്റ്യൻ OCD കാർമ്മികത്വം വഹിക്കുകയും ക്രിസ്തുമസ്സ് സന്ദേശം നൽകുകയും ചെയ്തു. തിരുകർമ്മങ്ങൾക്ക് ശേഷം കേക്ക് മുറിച്ചും സമ്മാനങ്ങളും ആശംസകളും കൈമാറിയും തിരുപിറവിയുടെ സന്തോഷം പങ്കിട്ടു.  എല്ലാ കുടുംബങ്ങളും സജീവമായി പങ്കെടുത്ത ക്രിസ്തുമസ് കരോൾ എല്ലാ ഭവനങ്ങളും സന്ദർശിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Sub Editor

Recent Posts

ISD കസ്റ്റമർ സർവീസ് പോർട്ടലിൽ സൈൻ ഇൻ ചെയ്യുന്നതിന് മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ നിർബന്ധമാക്കി

ഇമിഗ്രേഷൻ സർവീസ് ഡെലിവറി (ISD) കസ്റ്റമർ സർവീസ് പോർട്ടലിൽ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നു. ഇനി…

7 hours ago

India Dominates Ireland’s Employment Permit Boom as Demand for Foreign Workers Surges

By Staff Reporter Dublin, Ireland — Ireland has experienced a significant increase in employment permits…

9 hours ago

ഒക്ലഹോമയിൽ ‘പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റിന്’ അപേക്ഷകരുടെ വൻ തിരക്ക്; ആദ്യദിനം എത്തിയത് 27,000 അപേക്ഷകൾ

ഒക്ലഹോമ സിറ്റി: അടുത്ത അധ്യയന വർഷത്തേക്കുള്ള പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റ് (PCTC) പദ്ധതിയുടെ അപേക്ഷാ വിൻഡോ തുറന്ന ആദ്യ…

10 hours ago

അനിയാ ബ്ലാഞ്ചാർഡ് വധക്കേസ്; പ്രതി ഇബ്രാഹിം യസീദ് കുറ്റക്കാരനെന്ന് കോടതി

അലബാമ: 2019-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിനെ നടുക്കിയ കോളേജ് വിദ്യാർത്ഥിനി അനിയാ ബ്ലാഞ്ചാർഡിന്റെ കൊലപാതകത്തിൽ പ്രതി ഇബ്രാഹിം യസീദ് കുറ്റക്കാരനാണെന്ന് ജൂറി…

10 hours ago

ഇറാൻ്റെ വാതകപ്പാടം ആക്രമണം; ഡൊണാൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷം

വാഷിംഗ്‌ടൺ ഡിസി :ഇറാൻ്റെ ഏറ്റവും വലിയ ഓഫ്‌ഷോർ വാതകപ്പാടങ്ങളിൽ ഒന്നിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെച്ചൊല്ലി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്…

10 hours ago

ഗൾഫ് മേഖലയിൽ ഇറാൻ്റെ പ്രത്യാക്രമണം; ആഗോള വിപണിയിൽ കനത്ത ഇടിവ്

ദുബായ്/വാഷിംഗ്ടൺ: യുഎസ്-ഇസ്രായേൽ സഖ്യവുമായുള്ള യുദ്ധം രൂക്ഷമായതോടെ, ഗൾഫ് മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ശക്തമായ പ്രത്യാക്രമണം നടത്തി. ഇതോടെ…

10 hours ago