Ireland

ബ്രിസ്ബൻ വോളി ഫെസ്റ്റ്, സീസൺ 2 ഓഗസ്റ് 27ന്

ബ്രിസ്ബൻ : ബ്രിസ്ബൻ സൗത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വോളിബോൾ ക്ലബ്ബായ ബ്രിസ്ബെൻ വോളി ക്ലബ് സംഘടിപ്പിക്കുന്ന രണ്ടാമത് വോളിബോൾ ടൂർണമെന്റ് ഈ ഓഗസ്റ്റ് 27 ശനി സ്‌ട്രെട്ടൺ സ്റ്റേറ്റ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടും.

ടൂർണ്ണമെന്റ് വിജയികൾക്ക് Lendoz എവറോളിംഗ് വിന്നേഴ്സ് ട്രോഫിയും സ്‌പൈസ് ബെസാർ നൽകുന്ന 2001 ഡോളർ ക്യാഷ് അവാർഡും നൽകുന്നു. രണ്ടാം സ്ഥാനക്കാക്ക് കെ വി പോൾ കൊച്ചുകുടിയിൽ മെമ്മോറിയൽ എവറോളിംഗ് റണ്ണേഴ്സ് ട്രോഫിയും കളരി ആയുർവേദ സെന്റർ നൽകുന്ന 1001 ഡോളർ ക്യാഷ് അവാർഡും ആണ് നൽകുന്നത്.

കൂടാതെ മോർട്ഗേജ് അസിസ്റ്റന്റ് നൽകുന്ന എവറോളിംഗ് ട്രോഫിയും, റിവർ റോക്ക് റിയൽ എസ്റ്റേറ്റ് നൽകുന്ന 501 ഡോളർ പ്രൈസ് മണിയും ട്രോഫിയും മൂന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നു. വോളിബോൾ ആരാധകരായ മലയാളികൾ ഏറെ ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്ന വോളിബോൾ ടൂർണ്ണമെന്റാണ് നടക്കാൻ പോകുന്നത്. ഓസ്ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നും വരുന്ന 10 മലയാളി ടീമുകൾ എന്നതാണ് ഈ ടൂർണ്ണമെന്റിന്റെ മറ്റൊരു പ്രത്യേകത.

വരുംതലമുറയെ വോളിബോൾ കളികളിലേക്ക് ആകർഷിക്കുവാൻ U16 പ്രദർശന മത്സരവും ഒരുക്കിയിരിക്കുകയാണ് സംഘാടകർ. ഓസ്ട്രേലിയയിലെയും ബ്രിസ്ബൻ നിലെയും പ്രമുഖ സംഘടനകളുടെ പിന്തുണയും , വിവിധ ബിസിനസ് സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്താലും ആണ് ഇത്ര വലിയ ഒരു ടൂർണമെന്റ് സംഘടിപ്പിക്കുവാൻ ആയത് എന്ന് സംഘാടകർ പറയുന്നു.

കൂടുതൽ വിവരങ്ങൾക്ക്

ജെയ്സൺ 0470206998, ബിജു കാനായി 0450482503, ജിനോ ജോസ് 0402021347 എന്നിവരുമായി ബന്ധപ്പെടുക.

വാശിയേറിയ ഈ മത്സരം കാണുവാൻ മുഴുവൻ സ്പോർട്സ് പ്രേമികളെയും സ്വാഗതം ചെയ്യുകയാണ്.

Newsdesk

Recent Posts

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

28 mins ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

8 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

22 hours ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago

കാവൻ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി

അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…

1 day ago

എൻ.സി.ടി. വെബ്‌സൈറ്റ് ക്ലോൺ ചെയ്ത് ഓൺലൈൻ തട്ടിപ്പ്

നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…

2 days ago