ഡബ്ലിനിൽ വെച്ച് നടന്ന വൈകിങ്‌സ് ബിഗ് ബാഷ് സീസൺ 2 ക്രിക്കറ്റ് മത്സരത്തിൽ Black White Technologies സ്പോൺസർ ചെയ്യുന്ന ബഡീസ് കാവൻ ചാമ്പ്യന്മാരായി. ഫൈനലിൽ എ എം സി ക്കെതിരെ പത്തു വിക്കറ്റിനാണ് ബഡീസ് കാവൻ വിജയം സ്വന്തമാക്കിയത്. ഓൾ അയർലണ്ടിലെ മികച്ച 20 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ബെസ്റ് ബാറ്റ്സ്മാൻ അവാർഡ് എൽ സി സി ടീം അംഗം വിഷ്ണുവും, ബെസ്റ് ബൗളർ അവാർഡ് തെലുഗ് വാരിയേഴ്‌സ് ടീമിലെ പരാസും സ്വന്തമാക്കി.
ബഡീസ് കാവൻ ടീം അംഗം ജിതിനാണ് മാൻ ഓഫ് ദി മാച്ച്. ഒന്നാം സമ്മാനം 501 യൂറൊയും എവറോളിങ് ട്രോഫിയും, രണ്ടാം സമ്മാനം 351 യൂറൊയും ട്രോഫിയും ആയിരുന്നു. ഷീല പാലസ് വാട്ടർഫോർഡും, ടോം കൺസൾട്ടൻസിയും ആയിരുന്നു ടൂർണമെന്റിന്റെ മുഖ്യ സ്പോൺസേർസ്.
വളരെ ചുരുങ്ങിയ കാലയളവിൽ അയർലണ്ടിലെ മികച്ച ക്ലബ്ബുകളിൽ ഒന്നായി പേരെടുത്തു കഴിഞ്ഞ വാട്ടർഫോർഡ് വൈക്കിങ്സ് വിവിധ കായിക ഇനങ്ങളിൽ സ്വന്തമായി ടീമുകൾ ഉള്ളതും മലയാളി യുവാക്കളുടെ നേതൃത്വത്തിൽ പ്രവൃത്തിക്കുന്നതുമായ സ്പോർട്സ് ക്ലബാണ്. ടൂർണമെന്റ് വൻ വിജയമാക്കാൻ അകമഴിഞ്ഞു സഹകരിച്ച എല്ലാ ടീമംഗങ്ങൾക്കും വൈകിങ്‌സ് ക്ലബ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും വൈകിങ്‌സ് ക്ലബ് കമ്മിറ്റി പ്രത്യേകം നന്ദി അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…