ലിമെറിക്കിൽ ഡ്രൈവർമാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ച Bus Éireann സർവീസുകൾ പുനരാരംഭിച്ചു. നാഷണൽ ബസ് ആൻഡ് റെയിൽ യൂണിയൻ (NBRU) ജനറൽ സെക്രട്ടറി Dermot O’Leary യുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണിത്. പാർട്ട് ടൈം അല്ലെങ്കിൽ “സ്പെയർ” ഡ്രൈവർമാർക്കുള്ള പുതിയ റോസ്റ്ററിനെക്കുറിച്ചുള്ള ഡ്രൈവർമാരുടെ ആശങ്കകൾ ചർച്ച ചെയ്യാൻ, വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷനുമായി ഈ ആഴ്ച മീറ്റിംഗ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സാഹചര്യം പരിഹരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ബാധിച്ച ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നതായും ബസ് ഐറിയൻ പ്രസ്താവാനയിൽ പറഞ്ഞു. സ്‌പെയർ ഡ്രൈവർ വർക്കിംഗ് അറേഞ്ച്‌മെന്റുകളുടെ അവലോകനത്തിൽ കുറച്ചുകാലമായി ഏർപ്പെട്ടിരിക്കുകയാണെന്നും പുതിയ റോസ്റ്ററുമായി ബന്ധപ്പെട്ട കരാറിൽ എത്തിയതായും കമ്പനി അറിയിച്ചു.
പ്രവർത്തന ക്രമീകരണങ്ങളുടെ അവലോകനം പൂർത്തിയായതായും കമ്പനിയും ട്രേഡ് യൂണിയനുകളും സംയുക്തമായി അംഗീകരിച്ച വിപുലമായ പ്രക്രിയയിലൂടെയാണ് അവലോകനം നടത്തിയതെന്നും കമ്പനി അറിയിച്ചു. നടപടിയിലും ഉപഭോക്താക്കളെ ബാധിക്കുന്നതിലും നിരാശയുണ്ടെന്ന് കമ്പനി അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് പ്രേഷകരുടെ മനം കവർന്ന സുരാജ് വെഞ്ഞാറമൂട് നല്ലൊരു ഇടവേളക്കുശേഷം വീണ്ടും മുഴുനീള നർമ്മ ചിത്രവുമായി എത്തുന്നു.ജഗൻ ഷാജി…
അയർലണ്ടിലെ രൂക്ഷമായ ഭവനപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിൽ ചില പുരോഗതികൾ പ്രകടമാകുന്നുണ്ടെങ്കിലും പ്രതിസന്ധി അവസാനിക്കാൻ ഇനിയും വർഷങ്ങൾ വേണ്ടിവരുമെന്ന് വിലയിരുത്തൽ. പുതിയ…
മാജിക്ക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ. രാജീവ് ഗോവിന്ദൻ നിർമ്മിച്ച് ജിതിൻ.കെ.ജോസ് സംവിധാനം ചെയ്യുന്ന മായൻ എന്ന ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്…
ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ആദ്യ…
ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകൾ…
ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് ഇന്ത്യയിൽ താമസിക്കാനും ജോലി ചെയ്യാനും ദീർഘകാല വിസാ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും അവസരം നൽകുന്ന ഓവർസീസ്…