എനർജി ഡ്രിങ്കുകളുടെ അമിത ഉപഭോഗത്തെത്തുടർന്ന് രണ്ട് യുവാക്കൾക്ക് ഹൃദയസ്തംഭനം കാരണം മരണപ്പെട്ടതിനെ തുടർന്ന് കുട്ടികൾക്ക് അവ വിൽക്കുന്നത് നിരോധിക്കണമെന്ന ആവശ്യം ഉയർന്നിരിക്കുകയാണ്.16 വയസ്സിന് താഴെയുള്ളവർക്കുള്ള എനർജി ഡ്രിങ്കുകൾ നിരോധിക്കാൻ യുകെ ഒരുങ്ങുന്നതിന് പിന്നാലെയാണ് അയർലണ്ടിലും ആവശ്യം ശക്തമാകുന്നത്. അയർലണ്ടിൽ, കുട്ടികൾക്ക് എനർജി ഡ്രിങ്കുകൾ വിൽക്കണോ വേണ്ടയോ എന്നത് നിലവിൽ കടകളുടെ വിവേചനാധികാരത്തിലാണ്.
വലിയ അളവിൽ എനർജി ഡ്രിങ്കുകൾ കുടിച്ചതിനെ തുടർന്നാണ് 20 വയസ്സുള്ള രണ്ട് യുവാക്കൾ മരണപ്പെട്ടതായി മെറ്റർ ഹോസ്പിറ്റൽ കാർഡിയോളജിസ്റ്റ് പ്രൊഫസർ ജോസഫ് ഗാൽവിൻ സ്ഥിരീകരിച്ചു. ഇവരിൽ ഒരാൾ എട്ട് മുതൽ 10 വരെ ക്യാനുകളിൽ എനർജി ഡ്രിങ്ക്‌സും ഒരു ലിറ്റർ ഫിസി ഡ്രിങ്ക്‌സും കുടിച്ചിട്ടുണ്ടെന്ന് പ്രൊഫ ഗാൽവിൻ പറഞ്ഞു. ഇത് സംഭവിക്കുന്നത് വളരെ അപൂർവമാണ്, എന്നാൽ ചിലർക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾക്കായി എനർജി ഡ്രിങ്കുകൾ നിരോധിക്കുന്നതിനെ അനുകൂലിക്കുമെന്ന് പ്രൊഫ ഗാൽവിൻ പറഞ്ഞു. ഏറ്റവും കുറഞ്ഞത്, എല്ലാ ഡ്രിങ്ക് ക്യാനുകളിലും ബോട്ടിലുകളിലും ആരോഗ്യ മുന്നറിയിപ്പുകൾ ഉണ്ടായിരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…