Ireland

അയർലണ്ടിൽ ഇന്ത്യക്കാർക്കെതിരായ അക്രമങ്ങൾ തുടർകഥയാകുന്നു; നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ സമൂഹം

അയർലണ്ടിൽ ഉടനീളം ഇന്ത്യൻസമൂഹത്തെ ലക്ഷ്യമിട്ട് നിരവധി അതിക്രമ സംഭവങ്ങളാണ് കഴിഞ്ഞ നാളുകളിൽ അരങ്ങേറിയത്. സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർക്കെതിരെ ഒരുകൂട്ടം സാമൂഹിക വിരുദ്ധർ അക്രമം നടത്തി. കഴിഞ്ഞ ആഴ്ച ലൂക്കനിൽ മലയാളികളായ ആരോഗ്യപ്രവർത്തകരെ ഒരുകൂട്ടം കൗമാരക്കാർ ആക്രമിച്ചത് ഏറെ ഞെട്ടൽ സൃഷ്ടിച്ചു കഴിഞ്ഞു. ഷിഫ്റ്റ് പൂർത്തിയാക്കിയ ശേഷം, വൈകുന്നേരം എത്തിയ ഇവരെ ഇ-സ്കൂട്ടറിൽ രണ്ട് കൗമാരക്കാർ ആക്രമിക്കുകയായിരുന്നു. അക്രമികൾ ഒരു ഗ്ലാസ് കുപ്പി സ്ത്രീയുടെ നേരെ എറിഞ്ഞു. സാരമായ പരിക്കുകളോടെ സ്ത്രീ രക്ഷപ്പെടുകയായിരുന്നു. 20 വർഷമായി ഈ കമ്മ്യൂണിറ്റിയിൽ താമസക്കാരാണ് ആരോഗ്യപ്രവർത്തകരായ ഈ ദമ്പത്തികൾ. കുട്ടികളും കൗമാരക്കാരും ഉൾപ്പെടുള്ളവരാണ് ഇത്തരം അതിക്രമങ്ങൾ നടത്തുന്നത് എന്നത് ഏറെ ഗൗരവകരമായ വിഷയമാണ്.

സമാനമായ സംഭവങ്ങൾ അയർലണ്ടിൽ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ഒരു കൂട്ടം ഇന്ത്യൻ പൗരന്മാരെ ഒരു കൂട്ടം കൗമാരക്കാർ ഉപദ്രവിച്ചു. അക്രമിസംഘം അവരുടെ ക്രിക്കറ്റ് ഉപകരണങ്ങൾ നശിപ്പിക്കുകയും മൈതാനത്ത് മൂത്രമൊഴിക്കുകയും, ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. സമീപത്തുകൂടി നടന്നുപോവുകയായിരുന്ന ഒരു പുരുഷനെ ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും പിന്നിൽ നിന്ന് ചവിട്ടുകയും ചെയ്തു.ഇതിനു തൊട്ടുപിന്നാലെ, കൗമാരക്കാർ വളഞ്ഞിരുന്ന ഒരു ദമ്പതികൾക്ക് നേരെ ഒരു ആക്രമണം നടന്നു, വടികളും കല്ലുകളും ഉപയോഗിച്ച് അവരെ എറിയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

20 വയസ്സിന് താഴെയുള്ള ഒരു ചെറിയ വിഭാഗം കൗമാരക്കാരാണ് പ്രധാനമായും ഇത്തരം ആക്രമണ സംഭവങ്ങൾക്ക് പിന്നിൽ. ഇത്തരം അതിക്രമങ്ങൾ അടിസ്ഥാന സുരക്ഷിതത്വബോധത്തെ ഇല്ലാതാക്കുകയാണ്. ഒറ്റയ്ക്ക് നടക്കാനോ, വ്യായാമം ചെയ്യാനോ, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനോ പോലും ആളുകൾ ഭയപ്പെടുന്നു. പ്രശ്‌നങ്ങൾ ജനങ്ങൾ ഗാർഡയെ അറിയിച്ചിട്ടുണ്ട്, പട്രോളിംഗ് വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെ അവർ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. പ്രാദേശിക ടിഡിമാർ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ പരിമിതമായ വിഭവങ്ങൾ കാരണം, സഹായം പലപ്പോഴും വൈകുകയോ അടിയന്തിരമായി ആവശ്യമുള്ളപ്പോൾ ലഭ്യമല്ലാതിരിക്കുകയോ ചെയ്യുന്നു. ഇത് പെരുമാറ്റത്തിന്റെ മാത്രമല്ല, റിസോഴ്‌സിംഗ്, അടിസ്ഥാന സൗകര്യങ്ങൾ, നിയമം എന്നിവയുടെയും പ്രശ്‌നമാണ്.

അതിനാൽ, ഈ പ്രശ്നത്തിനെതിരെ സർക്കാർ ദേശീയ നടപടി സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനുമായി ഇന്ത്യൻ സമൂഹം ദേശീയതലത്തിൽ ഒരു നിവേദനം സമർപ്പിക്കുകയാണ്. ഇന്ത്യൻ സമൂഹത്തിലെ ഓരോ പ്രതിനിധിയും ഈ നിവേദനത്തിൽ ഒപ്പിട്ട് തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക. സുരക്ഷിത സമൂഹം നമുക്കും മറ്റുള്ളവർക്കും ഒരുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. പെറ്റീഷനിൽ സൈൻ ചെയ്യാം.

Follow the GNN24X7 IRELAND channel on Instagram: https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

12 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

12 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

14 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

15 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

2 days ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

2 days ago