വീണ്ടും വര്‍ഗ്ഗീയ ക്രൂരത: ജോര്‍ജ്ജിയയില്‍ കറുത്തവര്‍ഗക്കാരനെ പോലീസ് അതിക്രൂരമായി മര്‍ദ്ദിച്ചു

ജോര്‍ജ്ജിയ: കറുത്ത വര്‍ഗ്ഗക്കാരനെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായി പുറത്തു വന്നതിന് തൊട്ടുപിന്നാലെ മര്‍ദ്ദിച്ച പോലീസുകാരനെ ജോര്‍ജ്ജിയയിലെ പോലീസ് ചീഫ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. പോലീസുകാരനായ വെള്ളക്കാരന്‍ തന്റെ അധികാരം ദുര്‍വ്വിനിയോഗം ചെയ്തുവെന്നാണ് ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുടെ കണ്ടെത്തല്‍.

https://twitter.com/AudreyWSBTV/status/1304955721998573569/photo/1

വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. ജോര്‍ജ്ജിയയിലെ ഹാര്‍ട്ട്‌സ്ഫീല്‍ഡില്‍ വൈകുന്നേരം പബ്ലിക് ഹെല്‍ത്ത് ബില്‍ഡിംഗിന്റെ മുന്‍പില്‍ കാറോടിക്കുയായിരുന്ന കറുത്ത വര്‍ഗ്ഗക്കാരനായ റോഡ്രിക് വാക്കര്‍ (26) ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചു എന്ന പേരില്‍ ക്ലേട്ടണ്‍ കൗണ്ടി പോലിസുകാരന്‍ തടഞ്ഞു നിര്‍ത്തുകയും റോഡ്രിക്കിനെ വലിച്ചിഴച്ച് പുറത്തിടുകയും ചെയ്തതു. തുടര്‍ന്ന് പ്രതിരോധിച്ച റോഡ്രിക്കിനെ പോലീസുകാരന്‍ പ്രകോപിതനായി അതിക്രൂരമായി മര്‍ദ്ദിച്ചു.

https://twitter.com/AudreyWSBTV/status/1305640607348649984/photo/2

ഈ സന്ദര്‍ഭത്തില്‍ റോഡ്രിക്കിന്റെ കാമുകിയും അദ്ദേഹത്തിന്റെ അഞ്ചുവയസുകാരനായ മകനും തല്‍സമയം കാറില്‍ ഉണ്ടായിരുന്നു. കാറിലിരുന്ന മകന്‍ ‘ഡാഡി’ എന്നു പറഞ്ഞ് നിലവിളിക്കുന്ന സന്ദര്‍ഭത്തില്‍ അവരുടെ മുന്നില്‍ വച്ചാണ് അതിക്രൂരമായി പോലീസുകാരന്‍ റോഡ്രിക്കിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്ന് റോഡ്രികിന്റെ കണ്ണ് തടിച്ചു വീങ്ങിയിട്ടുണ്ട്. കാര്യമായ പരിക്കുകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ സമീപകാലത്തായി കറുത്ത വര്‍ഗക്കാര്‍ക്കെതിരെ അമേരിക്കയിലും മറ്റും അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അക്രമത്തിന്റെ വീഡിയോ പുറത്തിറങ്ങി വൈറലായതോടെയാണ് അധികൃതര്‍ പോലീസുകാരനെതിരെ നിയമനടപടികള്‍ ആരംഭിച്ചത്. റോഡ്രിക് വാക്കര്‍ക്ക് ഏതാണ്ട് 25,000 പൗണ്ട് നഷ്ടപരിഹാരമായി ലഭിച്ചുവെന്നാണ് അറിവ്.

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

10 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

11 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

13 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

21 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

2 days ago