ജോര്‍ജ്ജിയ: കറുത്ത വര്‍ഗ്ഗക്കാരനെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായി പുറത്തു വന്നതിന് തൊട്ടുപിന്നാലെ മര്‍ദ്ദിച്ച പോലീസുകാരനെ ജോര്‍ജ്ജിയയിലെ പോലീസ് ചീഫ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. പോലീസുകാരനായ വെള്ളക്കാരന്‍ തന്റെ അധികാരം ദുര്‍വ്വിനിയോഗം ചെയ്തുവെന്നാണ് ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുടെ കണ്ടെത്തല്‍.
https://twitter.com/AudreyWSBTV/status/1304955721998573569/photo/1
വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. ജോര്‍ജ്ജിയയിലെ ഹാര്‍ട്ട്‌സ്ഫീല്‍ഡില്‍ വൈകുന്നേരം പബ്ലിക് ഹെല്‍ത്ത് ബില്‍ഡിംഗിന്റെ മുന്‍പില്‍ കാറോടിക്കുയായിരുന്ന കറുത്ത വര്‍ഗ്ഗക്കാരനായ റോഡ്രിക് വാക്കര്‍ (26) ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചു എന്ന പേരില്‍ ക്ലേട്ടണ്‍ കൗണ്ടി പോലിസുകാരന്‍ തടഞ്ഞു നിര്‍ത്തുകയും റോഡ്രിക്കിനെ വലിച്ചിഴച്ച് പുറത്തിടുകയും ചെയ്തതു. തുടര്‍ന്ന് പ്രതിരോധിച്ച റോഡ്രിക്കിനെ പോലീസുകാരന്‍ പ്രകോപിതനായി അതിക്രൂരമായി മര്‍ദ്ദിച്ചു.
https://twitter.com/AudreyWSBTV/status/1305640607348649984/photo/2
ഈ സന്ദര്‍ഭത്തില്‍ റോഡ്രിക്കിന്റെ കാമുകിയും അദ്ദേഹത്തിന്റെ അഞ്ചുവയസുകാരനായ മകനും തല്‍സമയം കാറില്‍ ഉണ്ടായിരുന്നു. കാറിലിരുന്ന മകന്‍ ‘ഡാഡി’ എന്നു പറഞ്ഞ് നിലവിളിക്കുന്ന സന്ദര്‍ഭത്തില്‍ അവരുടെ മുന്നില്‍ വച്ചാണ് അതിക്രൂരമായി പോലീസുകാരന്‍ റോഡ്രിക്കിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്ന് റോഡ്രികിന്റെ കണ്ണ് തടിച്ചു വീങ്ങിയിട്ടുണ്ട്. കാര്യമായ പരിക്കുകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ സമീപകാലത്തായി കറുത്ത വര്‍ഗക്കാര്‍ക്കെതിരെ അമേരിക്കയിലും മറ്റും അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അക്രമത്തിന്റെ വീഡിയോ പുറത്തിറങ്ങി വൈറലായതോടെയാണ് അധികൃതര്‍ പോലീസുകാരനെതിരെ നിയമനടപടികള്‍ ആരംഭിച്ചത്. റോഡ്രിക് വാക്കര്‍ക്ക് ഏതാണ്ട് 25,000 പൗണ്ട് നഷ്ടപരിഹാരമായി ലഭിച്ചുവെന്നാണ് അറിവ്.
ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ച സംഭവത്തിൽ കെട്ടിട ഉടമ ഹരിറാം ഗുപ്തയുടെ ഭാര്യയും മകനും അറസ്റ്റിൽ. മകൻ…
ഷാനൺ വിമാനത്താവളത്തിൽ യാത്രക്കാരുടെ കൈയിലുള്ള ബാഗേജിൽ ദ്രാവകങ്ങൾ, എയറോസോളുകൾ, ജെല്ലുകൾ എന്നിവ കൊണ്ടുപോകുന്നതിനുള്ള 100 മില്ലിലിറ്റർ നിയന്ത്രണം നീക്കി. പുതിയ…
അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ കായിക-സാംസ്കാരിക ആഘോഷങ്ങൾക്ക് പുതിയ ആവേശം പകരാൻ ‘അറാട്ട് 2026 മെഗാ ഫെസ്റ്റിവൽ’ ഒരുങ്ങുന്നു. സെപ്റ്റംബർ 26ന്…
സൈജുക്കുറുപ്പ് പ്രൈവറ്റ് ഡിറ്റക്ടീവായി അഭിനയിക്കുന്ന മുഴുനീള ഫൺ മൂവിയായ പുതിയ ചിത്രത്തിന് സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച്ച തിരിതെളിഞ്ഞു. സാഗർ തിരക്കഥ…
നിരവധി പ്രത്യേകതകൾ നിറഞ്ഞ ഒരു പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു. വൻ വിജയം നേടിയ പ്രകമ്പനം എന്ന സിനിമക്കു ശേഷം…
അയർലണ്ടിൽ സ്വാഭാവികവൽക്കരണത്തിലൂടെ (Naturalisation) പൗരത്വം നേടുന്നതിനുള്ള നിയമങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ നീക്കം. നിലവിലെ അഞ്ച് വർഷത്തെ താമസകാലം…