Iarnród Éireann-ന്റെ ഇന്റർസിറ്റി നെറ്റ്‌വർക്കിൽ ഇനി കാറ്ററിംഗ് സേവനങ്ങൾ നൽകാൻ കഴിയില്ലെന്ന് കാറ്ററിംഗ് ദാതാക്കളായ RailGourmet നിർദേശം നൽകിയതായി Iarnród Éireann അറിയിച്ചു. പാൻഡെമിക്കിന്റെ രണ്ട് വർഷമായുള്ള മുടങ്ങിയ പ്രവർത്തനത്തിന് ശേഷം ഓൺ-ബോർഡ് കാറ്ററിംഗ് സേവനങ്ങൾ പുനരാരംഭിക്കുന്നതിനായി Iarnród Éireannഉം RailGourmetഉം നടത്തിയ വിപുലമായ ശ്രമങ്ങൾക്കൊടുവിലാണ് ഇത് സംഭവിച്ചിരിക്കുന്നത്.
തൽഫലമായി, റെയിൽഗൂർമെറ്റുമായുള്ള കരാർ അവസാനിപ്പിക്കാൻ തീരുമാനമായി. കൂടാതെ കാറ്ററിംഗ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്യും. കോർപ്പറേറ്റ് കാറ്ററിംഗ് സർവീസസ് ലിമിറ്റഡുമായുള്ള പ്രത്യേക കരാർ പ്രകാരം ഡബ്ലിൻ / ബെൽഫാസ്റ്റ് എന്റർപ്രൈസ് ട്രെയിനിലെ കാറ്ററിംഗ് സേവനങ്ങൾ പരിമിതമായ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നത് തുടരും.
ഒരു പുതിയ കാറ്ററിംഗ് കരാറിനായി ടെൻഡർ ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിൽ ആരംഭിക്കുമെന്നും Iarnród Éireann അറിയിച്ചു.
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…
അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…
ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…
ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…
ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…