കാവൻ: 2009 മുതൽ അയർലണ്ടിലെ കാവൻ കൗണ്ടിയിൽ ഇന്ത്യൻ സമൂഹത്തിൽ പ്രവർത്തിച്ചു വരുന്ന കാവൻ ഇന്ത്യൻ അസോസിയേഷൻ (CIA) ന് വേണ്ടി പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. പ്രവാസത്തിനായി അയർലണ്ടിൽ എത്തിയിരിക്കുന്ന ഇന്ത്യൻ സമൂഹത്തിനായി പ്രവർത്തി വർഷത്തിൽ വിവിധങ്ങളായ പരിപാടികൾ ആണ് അവർ മുന്നോട്ട് വയ്ക്കുന്നത്. ശ്രീ. ബിജോ സഖറിയാസ് (പ്രസിഡന്റ്), ശ്രീമതി. മഞ്ജു ജോ (സെക്രട്ടറി), ശ്രീ. റ്റിനോജ് ജോർജ് (ട്രഷറർ), കമ്മിറ്റി അംഗങ്ങളായി ശ്രീ. അജീഷ് സജി, ശ്രീ. അജി പി. റ്റി, ശ്രീമതി. ബെൻസി സ്മിനു, ശ്രീ. ബിബിൻ, ശ്രീ. ബിജോ മുളകുപാടം, ശ്രീ. ബിനു കൂത്രപ്പള്ളി, ശ്രീ. ഡാനി വർഗീസ്, ശ്രീ. ഫിൽജിൻ ജോർജ്, ശ്രീ. ജെബിൻ ജോസഫ്, ശ്രീ. ജിൻസൺ, ശ്രീ. ജിതിൻ ഷാജി, ശ്രീമതി മാർട്ടീന ചാക്കോ, ശ്രീ. പ്രണൂബ് കുമാർ, ശ്രീ. റെജു ഇമ്മാനുവേൽ, ശ്രീ. റെനി ജോസഫ്, ശ്രീ. റിജോ അബ്രഹാം, ശ്രീ. സാജൻ ദേവസ്യ, ശ്രീ. സജു അബ്രഹാം, ശ്രീ. സെബിൻ, ശ്രീ. ഷിജോ അലക്സ്, ശ്രീ. സിതോഷ്, ശ്രീമതി. ശ്രുതി, ശ്രീ. വിശ്വൻ എന്നിവരെ തെരഞ്ഞെടുത്തു.
പ്രവാസ സമൂഹത്തിൽ ജീവിക്കുന്ന നമ്മുടെ കുട്ടികൾക്കായി കിഡ്സ് ഫെസ്റ്റ് (11/04/2023), കാവനിലെ ഇന്ത്യൻ സമൂഹത്തെ ഉൾപ്പെടുത്തി കൊണ്ടുള്ള കാവൻ ഡേ (22/04/ 2023), പുരുഷന്മാർക്കായി മാത്രമുള്ള മെൻസ് ഡേ (12/05/2023), വിവിധങ്ങളായ നാടൻ രുചി വിഭവങ്ങൾ ഒരുക്കികൊണ്ടു ഫുഡ് ഫെസ്റ്റ് (28/06/2023), അയർലണ്ടിലെ പ്രകൃതി രമണീയത ആസ്വദിക്കുന്നതിനുവേണ്ടിയും കുടുംബങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ഊട്ടിഉറപ്പിക്കുന്നതിനു വേണ്ടി ഫാമിലി പികിനിക് (13/07/2023), മലയാളീകളുടെ ദേശിയ ഉത്സവമായ ഓണത്തിന്റെ ഓർമ്മകൾ ഉണർത്തുവാനും അത് നമ്മുടെ വളർന്നുവരുന്ന തലമുറക്ക് പകർന്ന് നൽകുവാനും മായി ഓണാഘോഷം 2023 (18/08/2023), സ്ത്രീകൾക്കായി മാത്രമായുള്ള ലേഡീസ് ഔട്ട് (08/09/2023), ക്രിസ്തുമസ് കരോൾ(Dec 15, 16, 22, 23), ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം (28/12/2023) എന്നി പരിപാടികൾ ഈ വർഷം നടത്തുന്നതായി ഭാരവാഹികൾ അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…