Entertainment

റെജിൻ.എസ്.ബാബുവിൻ്റെ പുതിയ ചിത്രം ആരംഭിച്ചു

മികച്ച അഭിപ്രായവും, വിജയവും നേടിയ പെൻഡുലം എന്ന ചിത്രത്തിനു ശേഷം റെജിൻ.എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഫെബ്രുവരി 5 വ്യാഴാഴ്ച്ച കൊച്ചിയിലെ കളമശ്ശേരിയിൽ ആരംഭിച്ചു.

ആറ്റസ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ, ബസ്സം കാദിയാറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ഡാനിഷ്.

 ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത തികച്ചും ലളിതമായ  ചടങ്ങിൽ ശ്രീമതി ജെമിനി സുധീർ ബാബുവു ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കമിട്ടത്. തുടർന്ന് നിർമ്മാതാവ് ബസ്സം കാദിയാർ ഫസ്റ്റ് ക്ലാപ്പും നൽകി.

മിസ്റ്ററി ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, സാഗർ സൂര്യ, രേവതി ശർമ്മ (തലവര ഫെയിം), ജഗദിഷ്, ജനാർദ്ദനൻ, മധുപാൽ, കനി കുസൃതി, മണിക്കുട്ടൻ, ഭഗത് മാനുവൽ, ഷോബി തിലകൻ, ബിനോജ് വില്ല്യ, കാവ്യാ ഭാനു ,അനിതാ നായർ, എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

ശരൺ വേലായുധനാണ് ഛായാഗ്രാഹകൻ. 

എഡിറ്റിംഗ് – സൂരജ് ഇ എസ്.

പ്രൊഡക്ഷൻ ഡിസൈനർ – അപ്പുണ്ണി സാജൻ.

കലാസംവിധാനം – കഥ-ഡോണി കടമ്മനിട്ട നിബിൻ വർഗീസ്.

മേക്കപ്പ് – റോണി വെള്ളത്തൂവൽ

കോസ്റ്റ്യും ഡിസൈൻ – ഗോപിക ഉണ്ണികൃഷ്ണൻ.

സ്റ്റിൽസ് – ജിതിൻ എസ്. ബാബു.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഏബ്രഹാം സൈമൺ (അബ്രു).

ഫിനാൻസ് കൺട്രോളർ – രാഹുൽ പിള്ള.

പ്രൊഡക്ഷൻ മാനേജർ – ജസ്റ്റിൻ ടോണി തോമസ്.

പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – ഷെറിൻ സ്റ്റാൻലി.

പ്രൊഡക്ഷൻ കൺട്രോളർ – ജോബ് ജോർജ്.

കൊച്ചി പീരുമേട് എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർജോസ്.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ജൂലൈയിലെ പണപ്പെരുപ്പം 3.4%; വൈദ്യുതി, ഭവന ചെലവുകൾ ഉയർന്നു

അയർലണ്ടിലെ വാർഷിക ഉപഭോക്തൃ വിലപ്പണപ്പെരുപ്പം ജൂലൈയിലും 3.4 ശതമാനത്തിൽ തുടർന്നതായി Central Statistics Office (CSO) പുറത്തുവിട്ട പുതിയ കണക്കുകൾ.…

14 hours ago

ഡൽഹി വിമാനത്തിലുണ്ടായ അപകടം; സുപ്രധാന നടപടിയുമായി എയർ ഇന്ത്യ

ഡൽഹി: എല്ലാ പൈലറ്റുമാർക്കും നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ നീക്കവുമായി എയർ ഇന്ത്യ. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് അനുവദനീയമല്ലാത്ത ഏതെങ്കിലും…

16 hours ago

AI മ്യൂസിക് തിരിച്ചറിയൽ ബാഡ്ജുമായി Spotify; സെപ്റ്റംബറിൽ പുതിയ സംവിധാനം

AI ഉപയോഗിച്ച് സൃഷ്ടിക്കുന്ന സംഗീതവും യഥാർഥ കലാകാരന്മാരുടെ സംഗീതവും ഉപയോക്താക്കൾക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ പുതിയ സംവിധാനവുമായി Spotify. സെപ്റ്റംബർ മധ്യത്തോടെ…

17 hours ago

Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ ആഗസ്റ്റ് മാസത്തിലെ മലയാളം mass (Roman) 16ന്

ആഗസ്റ്റ് മാസത്തിലെ  മലയാളം mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ ആഗസ്റ്റ്…

1 day ago

അയർലണ്ടിൽ ചൂട് കനക്കും; 13 കൗണ്ടികളിൽ സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പ്

അയർലണ്ടിന്റെ 13 കൗണ്ടികളിൽ ഉയർന്ന താപനിലയെ തുടർന്ന് Met Éireann സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ലെയിൻസ്റ്റർ മേഖലയിലെ മുഴുവൻ…

2 days ago

ഓപ്പറേഷൻ ത്രാൾഫുൾ പായ്ക്കപ്പ്

ജയസൂര്യയെ നായകനാക്കി പ്രശസ്തസംഗീത സംവിധായകൻ രതീഷ് വേഗ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നഹൈ വോൾട്ടേജ് ത്രില്ലർ ചിത്രമായ ഓപ്പറേഷൻ ത്രാൾ…

2 days ago