Ireland

അയര്‍ലണ്ടില്‍ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരം,ആരോഗ്യ രംഗത്തെ വര്‍ക്ക് പെര്‍മിറ്റ് സമ്പ്രദായത്തിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് മന്ത്രി ഡാമിയൻ ഇംഗ്ലീഷ്

ഡബ്ലിൻ:  ആരോഗ്യമേഖലയിലെ എംപ്ലോയ്‌മെൻറ്‌ പെർമിറ്റിൽ  മാറ്റങ്ങൾ വരുത്തിയതായി അയർലണ്ട് തൊഴിൽകാര്യ സഹമന്ത്രി ഡാമിയൻ ഇംഗ്ലീഷ്. ആരോഗ്യ പരിപാലനം, നഴ്‌സിംഗ് ഹോം മേഖലകളിൽ  വിദേശികളെ നിയമിക്കുന്നതിൽ ഉൾപ്പെടെ മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള നിയമം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ നിയമ ഭേദഗതി പ്രകാരം ഇന്ത്യ ഉൾപ്പെടെ യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്ക്(ഇ.ഇ.എ) പുറത്തു നിന്നുള്ള  ഉദ്യോഗാർത്ഥികൾക്ക് സോഷ്യൽ വർക്കർ, ഫിസിയോ തെറാപ്പിസ്റ്, സ്‌പീച് ആൻഡ് ലാംഗ്വേജ് തെറാപ്പിസ്റ്റ്, ഹെൽത്ത് കെയർ അസിസ്റ്റൻറ് എന്നീ തസ്തികകളിലേക്ക് അയർലണ്ടിലേക്ക് നേരിട്ട് തൊഴിലിനായി അപേക്ഷിക്കാവുന്നതാണ്.

ഐറിഷ് തൊഴിൽ വിപണി തകർച്ചയുടെ അപകടസാധ്യത കുറയ്ക്കുന്നതിനൊപ്പം സാമ്പത്തിക കുടിയേറ്റത്തിൻറെ നേട്ടങ്ങൾ പരമാവധി വർദ്ധിപ്പിക്കുക എന്നതാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.ഐറിഷ്/ ഇ.ഇ.എ  പൗരന്മാരെ ലഭ്യമായ ജോലികളിലേക്ക് ആകർഷിക്കാനും പരിശീലിപ്പിക്കാനും ശ്രമിച്ചിട്ടും ആരോഗ്യപരിപാലന രംഗത്ത് ഉദ്യോഗാർത്ഥികളെ ലഭിക്കാത്തതിനെ തുടർന്ന് പൊതുസംവിധാനത്തിൻറെ ശേഷി വർധിപ്പിക്കുക എന്ന ആവശ്യം നിറവേറ്റാൻ 16000 അധിക ജീവനക്കാരെ നിയമിക്കാൻ കൂടി തയ്യാറെടുക്കുകയാണ്  എച്ച്.എസ്സ്.ഇ.

ഹെൽത്ത് കെയർ അസിസ്റ്റൻറ്മാർ രണ്ടു വർഷത്തെ എംപ്ലോയ്‌മെന്റിനു ശേഷം മിനിമം QQI LEVEL 5 യോഗ്യത നേടിയിരിക്കണമെന്ന് നിബന്ധനയുണ്ടാകും. അവർക്കായുള്ള QQI LEVEL 5  പരിശീലനം കുറഞ്ഞ  ചിലവിൽ ലഭ്യമാക്കാൻ സർക്കാർ അവസരം ഒരുക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക്  മാസം 27000 യൂറോ പ്രതിഫല൦ നൽകാനാണ് സർക്കാർ നിർദ്ദേശം.

“ആരോഗ്യ പരിപാലന സഹായികളെ യോഗ്യതയില്ലാത്ത തൊഴിൽ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിരുന്നു. അതുകൊണ്ടു തന്നെ ഈ പ്രഖ്യാപനത്തിന്റെ പ്രധാന ഗുണഭോക്താക്കളിലൊരാളാണ് നഴ്സിംഗ് ഹോം സെക്ടർ എന്നും  പുതിയ മാറ്റങ്ങൾ എച്ച്.എസ്സ്.ഇ യുടെ റിക്രൂട്ട്മെന്റ് സുഗമമാക്കുമെന്നും പുതിയ മാറ്റങ്ങൾ ആരോഗ്യ മേഖലയുടെ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ട് എന്ന് ഉറപ്പാക്കാനായി പന്ത്രണ്ടു മാസത്തിനു ശേഷം  ഈ ഘടന പുനഃപരിശോധിക്കുമെന്നും” ഡാമിയൻ  കൂട്ടിച്ചേർത്തു.

Newsdesk

Recent Posts

വർണ്ണശബളമായ ചടങ്ങിലൂടെ സമ്മർ ഇൻ ബെത് ലഹേം റീ-റിലീസ് ട്രയിലർ പ്രകാശനം ചെയ്തു

ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…

24 mins ago

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ കൗണ്ടികളിൽ യെല്ലോ അലേർട്ട്

ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…

50 mins ago

വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു

വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ   മഹേഷ് കേശവ്,  സജി എസ് മംഗലത്ത് എന്നിവർ  സംവിധാനം…

4 hours ago

ഷാജി കൈലാസിൻ്റെവരവ്ഫുൾ പായ്ക്കപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…

20 hours ago

അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിരക്കുകൾ 7.5% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…

21 hours ago

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…

24 hours ago