Ireland

​വാട്ടർഫോർഡിൽ ക്രിസ്മസ് – പുതുവത്സരാഘോഷം ആവേശമായി; വിസ്മയമായി ഡബ്ല്യു.എം.എയുടെ ‘സംഗമം’

വാട്ടർഫോർഡ്: അയർലണ്ടിലെ വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ വൻ വിജയമായി. മുള്ളിനാവത്ത് കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ആഘോഷപരിപാടികളിൽ നൂറുകണക്കിന് മലയാളി കുടുംബങ്ങൾ പങ്കെടുത്തു. പ്രവാസി സമൂഹത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വൈവിധ്യമാർന്ന കലാപരിപാടികളാണ് സ്റ്റേജിൽ അരങ്ങേറിയത്.

വൈസ് പ്രസിഡന്റ് ജിബി ജോസഫ് സ്വാഗതം ആശംസിച്ചു. അസോസിയേഷൻ സെക്രട്ടറി രാഹുൽ രവീന്ദ്രൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് ഷിജു ശാസ്തംകുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന ഔദ്യോഗിക സമ്മേളനം വാട്ടർഫോർഡ് സിറ്റി സൗത്ത് കൗൺസിലർ ജേസൺ മർഫി ഉദ്ഘാടനം ചെയ്തു.

​ട്രാമോർ – വാട്ടർഫോർഡ് സിറ്റി വെസ്റ്റ് കൗൺസിലർ ഇമൺ ക്വിൻലൻ, സിറ്റി ഈസ്റ്റ് കൗൺസിലർ ജിം ഡാർസി, കമ്മ്യൂണിറ്റി ഗാർഡ ഡേവിഡ് ബ്രൗൺ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഡബ്ല്യു.എം.എ വനിതാ വിഭാഗമായ ‘ജ്വാല’യെ പ്രതിനിധീകരിച്ച് മൗറിൻ ജോർജ് , ‘എന്റെ മലയാളം’ ക്രിയേറ്റീവ് ഹബ്ബിന് വേണ്ടി നിഷ ഷിനുവും ആശംസകൾ നേർന്നു. ട്രഷറർ നെൽവിൻ റാഫേൽ നന്ദി രേഖപ്പെടുത്തി.

മുപ്പതിലധികം കലാപരിപാടികളാണ് ആഘോഷങ്ങൾക്ക് മിഴിവേകിയത്. അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച നൃത്തനൃത്യങ്ങളും സംഗീത വിരുന്നും കാണികളെ ആവേശം കൊള്ളിച്ചു. ഷാജു ജോസ്, നീതു ജോൺ, ഗീതു മനോജ് എന്നിവരുടെ മികവുറ്റ ആങ്കറിംഗ് പരിപാടിയുടെ മാറ്റ് കൂട്ടി.

വെക്സ്‌ഫോർഡിൽ നിന്നുള്ള സിംഫണി മ്യൂസിക് നയിച്ച ഗാനമേളയും ഡിജെ സംഗീത വിരുന്നും യുവതലമുറയ്ക്കും മുതിർന്നവർക്കും ഒരുപോലെ ആവേശമായി. അയർലണ്ടിലെ പ്രശസ്തമായ ‘മൂക്കൻസ് കാറ്ററിംഗ്’ ഒരുക്കിയ വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നർ ആഘോഷങ്ങൾക്ക് രുചികരമായ സമാപ്തി കുറിച്ചു.

​വാട്ടർഫോർഡിലെ മലയാളി സമൂഹത്തിന്റെ ഒത്തൊരുമ വിളംബരം ചെയ്ത ഈ വർഷത്തെ ആഘോഷം വൻ വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.

വാർത്ത – ഷാജു ജോസ്

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

15 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

22 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

1 day ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

2 days ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

2 days ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

2 days ago