Ireland

‘CONNECT 2024’ (ഇൻ്റർനാഷണൽ ഫുഡ് & കൾച്ചറൽ ഫെസ്റ്റ്) മെയ് 4, 5 തീയതികളിൽ ഡബ്ലിനിൽ

അയർലണ്ടിലെ എക്കാലത്തെയും മികച്ച കലാ-സാംസ്കാരിക ഫെസ്റ്റിന് തുടക്കമാകുന്നു. ഗ്രേറ്റർ കൊച്ചിൻ ക്ലബ് (ജിസിസി), ദി ഫിംഗൽ കൗണ്ടി കൗൺസിൽ എന്നിവരുടെ ആഭിമുഖ്യത്തിൽ ഡബ്ലിനിൽ ‘CONNECT 2024’- (ഇൻ്റർനാഷണൽ ഫുഡ് & കൾച്ചറൽ ഫെസ്റ്റ്) സംഘടിപ്പിക്കുന്നു. ഗ്രേറ്റർ കൊച്ചിൻ ക്ലബ്ബിൻ്റെ 9-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ ആഘോഷ പരിപാടി ഡബ്ലിനിൽ അരങ്ങേറുന്നത്. ബ്ലാഞ്ചാർഡ്‌ടൗൺ ഷോപ്പിംഗ് സെൻ്ററിന് സമീപമുള്ള മില്ലേനിയം പാർക്ക് ഗ്രൗണ്ടിൽ മെയ് 4, 5 തീയതികളിൽ ഫെസ്റ്റ് നടക്കുക.

അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തോടൊപ്പം ഐറിഷ്, , മറ്റ് യൂറോപ്യൻ രാജ്യങ്ങൾ, ഫിലിപ്പീൻസ്, ആഫ്രിക്ക, അമേരിക്ക, പേർഷ്യൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള കമ്മ്യൂണിറ്റികൾ ഫെസ്റ്റിന്റെ ഭാഗമാകും. വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികൾ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തനതായ വിഭവങ്ങൾ, മറ്റ് വിദേശ രാജ്യങ്ങളിലെ ഭക്ഷണം, കലാ പ്രകടനങ്ങൾ എന്നിവ ‘CONNECT 2024’ ന്റെ മാത്രം ആകർഷണങ്ങളാണ്. നൂറിലധികം കലാകാരന്മാർ പരിപാടികളുടെ ഭാഗമാകും. കൂടാതെ, ഫുഡ് ഫെസ്റ്റിവൽ, ഗെയിംസ്, മറ്റ് മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കുന്നു.

അയർലണ്ടിൽ ഇന്ത്യൻ ജനതയ്ക്ക് ഇതര രാജ്യക്കാരുമായി ഇടപഴകാനും, രാജ്യങ്ങളുടെ പൈതൃകവും, കലകൾ, ഭക്ഷണ സംസ്കാരം എന്നിവ പങ്കിടാനും അടുത്തറിയാനുമുള്ള ഒരു സുവർണാവസരമാണ് ‘CONNECT 2024’ ഒരുക്കുന്നത്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനും, അവ ആസ്വദിക്കുന്നതിനുമുള്ള അവസരം പൂർണമായും സൗജന്യമാണ്. ‘CONNECT2024’ൽ സ്റ്റാളുകൾ നടത്തുന്നതിനും, പരസ്യം നൽകുന്നതിനും, കലാപരിപാടികൾ എന്നിവ അവതരിപ്പിക്കാനും താൽപ്പര്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന മൊബൈൽ നമ്പറിൽ അല്ലെങ്കിൽ ഇ മെയിലിൽ ബന്ധപ്പെടാം.

+353 86311 1703
+353 86375 6054
+353 87651 4440
+353 86102 5180

ഇമെയിൽ: connectfestcommittee@gmail.com

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

5 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

18 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

20 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

20 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

20 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

1 day ago