അയർലണ്ടിലെ എക്കാലത്തെയും മികച്ച കലാ-സാംസ്കാരിക ഫെസ്റ്റിന് തുടക്കമാകുന്നു. ഗ്രേറ്റർ കൊച്ചിൻ ക്ലബ് (ജിസിസി), ദി ഫിംഗൽ കൗണ്ടി കൗൺസിൽ എന്നിവരുടെ ആഭിമുഖ്യത്തിൽ ഡബ്ലിനിൽ ‘CONNECT 2024’- (ഇൻ്റർനാഷണൽ ഫുഡ് & കൾച്ചറൽ ഫെസ്റ്റ്) സംഘടിപ്പിക്കുന്നു. ഗ്രേറ്റർ കൊച്ചിൻ ക്ലബ്ബിൻ്റെ 9-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ ആഘോഷ പരിപാടി ഡബ്ലിനിൽ അരങ്ങേറുന്നത്. ബ്ലാഞ്ചാർഡ്‌ടൗൺ ഷോപ്പിംഗ് സെൻ്ററിന് സമീപമുള്ള മില്ലേനിയം പാർക്ക് ഗ്രൗണ്ടിൽ മെയ് 4, 5 തീയതികളിൽ ഫെസ്റ്റ് നടക്കുക.
അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തോടൊപ്പം ഐറിഷ്, , മറ്റ് യൂറോപ്യൻ രാജ്യങ്ങൾ, ഫിലിപ്പീൻസ്, ആഫ്രിക്ക, അമേരിക്ക, പേർഷ്യൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള കമ്മ്യൂണിറ്റികൾ ഫെസ്റ്റിന്റെ ഭാഗമാകും. വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികൾ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തനതായ വിഭവങ്ങൾ, മറ്റ് വിദേശ രാജ്യങ്ങളിലെ ഭക്ഷണം, കലാ പ്രകടനങ്ങൾ എന്നിവ ‘CONNECT 2024’ ന്റെ മാത്രം ആകർഷണങ്ങളാണ്. നൂറിലധികം കലാകാരന്മാർ പരിപാടികളുടെ ഭാഗമാകും. കൂടാതെ, ഫുഡ് ഫെസ്റ്റിവൽ, ഗെയിംസ്, മറ്റ് മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കുന്നു.
അയർലണ്ടിൽ ഇന്ത്യൻ ജനതയ്ക്ക് ഇതര രാജ്യക്കാരുമായി ഇടപഴകാനും, രാജ്യങ്ങളുടെ പൈതൃകവും, കലകൾ, ഭക്ഷണ സംസ്കാരം എന്നിവ പങ്കിടാനും അടുത്തറിയാനുമുള്ള ഒരു സുവർണാവസരമാണ് ‘CONNECT 2024’ ഒരുക്കുന്നത്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനും, അവ ആസ്വദിക്കുന്നതിനുമുള്ള അവസരം പൂർണമായും സൗജന്യമാണ്. ‘CONNECT2024’ൽ സ്റ്റാളുകൾ നടത്തുന്നതിനും, പരസ്യം നൽകുന്നതിനും, കലാപരിപാടികൾ എന്നിവ അവതരിപ്പിക്കാനും താൽപ്പര്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന മൊബൈൽ നമ്പറിൽ അല്ലെങ്കിൽ ഇ മെയിലിൽ ബന്ധപ്പെടാം.
+353 86311 1703
+353 86375 6054
+353 87651 4440
+353 86102 5180
ഇമെയിൽ: connectfestcommittee@gmail.com
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…