Ireland

കോർക്ക് പ്രവാസി മലയാളി അസോസിയേഷന്റെ (CPMA) വാർഷിക പൊതുയോഗവും കരിയർ ഗൈഡൻസ് സെമിനാറും സംഘടിപ്പിച്ചു

കോർക്ക് പ്രവാസി മലയാളി അസോസിയേഷന്റെ (CPMA) വാർഷിക പൊതുയോഗവും കരിയർ ഗൈഡൻസ് സെമിനാറും സംഘടിപ്പിച്ചു. 2024 ഫെബ്രുവരി 3ന്‌ കോർക്കിലെ കെറി പൈക്ക് കമ്മൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ 35 ൽ അധികം കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി സെമിനാർ സംഘടിപ്പിച്ചത്. വിവിധ സർവ്വകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ നേതൃത്വം നൽകിയ അയർലണ്ടിലെ തന്നെ ആദ്യ സെമിനാറായിരുന്നു ഇത്.

ബെനിറ്റ ഷെറി (ഫാർമസ്യൂട്ടിക്കൽ ബയോടെക്നോളജി, MTU, രണ്ടാം വർഷം), ജിസ്ന ജിസ് (മെഡിസിൻ, രണ്ടാം വർഷം, യു.സി.സി), ഐബൽ സഞ്ജിത്ത് (ബയോമെഡിക്കൽ സയൻസ്,രണ്ടാം വർഷം, UCC/ MTU ), പ്രീധ സുരേഷ് (മെഡിസിൻ,ഒന്നാം വർഷം, NUIG ), അമൽ ജെയ്‌മോൻ (ആസ്ട്രോഫിസിക്സ് ,മൂന്നാം വർഷം,UCC ), മിലൻ റോയ് (Bsc. യുസിസിയിലെ രസതന്ത്രം, ഗിലെയാദ് സയൻസസ് കോർക്കിലെ ക്വാളിറ്റി അഷ്വറൻസ് ഗ്രാജ്വേറ്റ് പ്രോഗ്രാം) എന്നിവർ സെമിനാറിന് നേതൃത്വം നൽകി.

തുടർന്ന് പ്രസിഡന്റ് ഷിബിൻ കുഞ്ഞുമോന്റെ അധ്യക്ഷതയിൽ വാർഷിക പൊതുയോഗം നത്തി. സെക്രട്ടറി ഷിജു ജോയ് 2023ലെ റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ ആഷ്ലി കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. 2024 വർഷത്തെ പുതിയ ഭരണസമിതിയെ യോഗത്തിൽ തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷം നൽകിയ എല്ലാ സഹായ സഹകരണങ്ങൾക്കും കോർക്കിലെ നല്ലവരായ പ്രവാസി മലയാളികൾക്ക് നന്ദി അറിയിക്കുകയും തുടർന്നും ഏവരുടെയും സാന്നിധ്യ സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു.

https://www.instagram.com/corkpravasi2010?igsh=ZzlpaTl5b25nZ3hh

https://www.facebook.com/profile.php?id=100013899844671

https://youtube.com/@CorkPravasiMalayaliAssociation?si=3BTK9TllG_DcXJ_R

www.cpmaireland.com

Please contact us at corkpravasi2010@gmail.com
+353 87 482 7897

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

17 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

1 day ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

1 day ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

2 days ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

2 days ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

2 days ago