Ireland

സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള ചെലവ് ആയിരം യൂറോ വരെ കുറയ്ക്കും

പരിസ്ഥിതി മന്ത്രി ഇമോൺ റയാൻ അവതരിപ്പിക്കുന്ന പദ്ധതി പ്രകാരം സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള ചെലവ് 1,000 യൂറോ വരെ കുറയ്ക്കാനാകും. വീടുകളിലും പൊതു കെട്ടിടങ്ങളിലും സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള വാറ്റ് നിർത്തലാക്കുന്നതിലൂടെ സേവിങ് ഈആഴ്ച അവസാനത്തോടെ മന്ത്രിസഭയിൽ കൊണ്ടുവരും.

ഒരു ശരാശരി ഇൻസ്റ്റാളേഷന്റെ ചിലവ് 9,000 യൂറോയിൽ നിന്ന് 8,000 യൂറോയിലേക്ക് പോകുമെന്ന് ഗ്രീൻ പാർട്ടി നേതാവ് പറഞ്ഞു. തൽഫലമായി തിരിച്ചടവ് കാലയളവ് ഏഴ് വർഷത്തിൽ നിന്ന് 6.2 വർഷമായി മാറും. SEAI ഇതിനകം 2,400 യൂറോ വരെ സോളാർ ഇൻസ്റ്റാളേഷനായി ഗ്രാന്റ് നൽകുന്നുണ്ട്. അതായത് മൊത്തം ശരാശരി ഹോം സോളാർ ഇൻസ്റ്റാളേഷൻ ഏകദേശം € 5,600 ആയി കുറയുമെന്ന് അദ്ദേഹം പറഞ്ഞു.

സോളാർ പാനലുകളുള്ള ഏകദേശം 50,000 ഐറിഷ് വീടുകൾ ഇതിനകം തന്നെയുണ്ട്. സാങ്കേതികവിദ്യ വിലകുറഞ്ഞതും കൂടുതൽ മുഖ്യധാരാമാകുന്നതുമായതിനാൽ ഈ എണ്ണം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. “ഈ വേനൽക്കാല അവധി മുതൽ 2025 ഓടെ ഞങ്ങളുടെ എല്ലാ സ്കൂളുകളിലും സോളാർ പാനലുകൾ സ്ഥാപിക്കാനുള്ള ഞങ്ങളുടെ പ്രധാന പദ്ധതികൾ ആരംഭിക്കുന്നതിനിടയിലാണ് ഇത് വരുന്നത്.”-മന്ത്രി റയാൻ പറഞ്ഞു. ഇസി വാറ്റ് നിർദ്ദേശത്തിൽ അടുത്തിടെ വരുത്തിയ ഭേദഗതിയെ തുടർന്ന് അയർലണ്ടിലെ വാറ്റ് മാറ്റം സ്പ്രിംഗ് ഫിനാൻസ് ബില്ലിൽ അവതരിപ്പിക്കും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

Newsdesk

Recent Posts

SuperValu സ്റ്റോറുകളിൽ ഫ്രിഡ്ജ് സംവിധാനങ്ങൾ ഹാക്ക് ചെയ്തെന്ന് സംശയം; ഫ്രോസൺ ഭക്ഷ്യവസ്തുക്കൾ പിൻവലിച്ചു

അയർലണ്ടിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ SuperValu-വിന്റെ 13 സ്റ്റോറുകളിലെ ഫ്രിഡ്ജ്, ഫ്രീസർ സംവിധാനങ്ങളെ ബാധിച്ച സൈബർ സംഭവത്തെത്തുടർന്ന് ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ…

8 mins ago

ശമ്പള കരാർ ചർച്ചകൾ വഴിമുട്ടി; അയർലണ്ടിൽ വീണ്ടും പൊതുമേഖലാ പണിമുടക്ക്.?

അയർലണ്ടിൽ പുതിയ ശമ്പള കരാർ സംബന്ധിച്ച സർക്കാർ–ട്രേഡ് യൂണിയൻ ചർച്ചകൾ തീരുമാനത്തിലെത്താതെ അവസാനിച്ചതോടെ പൊതുമേഖലയിൽ വീണ്ടും ദേശീയ പണിമുടക്കിന് സാധ്യത.…

1 hour ago

ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍ ‘മിസ്റ്റര്‍ വീറ്റോ’: ട്രംപ്

വാഷിങ്ടൺ: അമേരിക്കയില്‍ നാളെ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർണായക പ്രഖ്യാപനവുമായി പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍…

3 hours ago

വിമാനടിക്കറ്റ് നിരക്ക് തോന്നിയപോലെ കൂട്ടാനാകില്ല! ഇടപെടാൻ കേന്ദ്രസർക്കാരിന് അധികാരം; പുതിയ നിയമം 2027 ജനുവരി മുതൽ

വിമാനയാത്രക്കാരെ സംബന്ധിച്ചിടത്തോളം നിർണായകമായ മാറ്റങ്ങളുമായി ഇന്ത്യയിൽ പുതിയ വ്യോമയാന നിയമങ്ങൾ. അസാധാരണ സാഹചര്യങ്ങളിൽ വിമാനടിക്കറ്റ് നിരക്കുകളിൽ ഇടപെടാനും താൽക്കാലിക നിർദേശങ്ങൾ…

5 hours ago

പ്രവാസികൾ ശ്രദ്ധിക്കുക; ഇന്ത്യയിലെത്താൻ ഇനി Air Suvidha ഫോം നിർബന്ധം

ഇന്ത്യയിലേക്ക് അന്താരാഷ്ട്ര വിമാനത്തിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും Air Suvidha Self-Declaration Form (SDF) നിർബന്ധമാക്കി. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ,…

11 hours ago

€10 മുതൽ SIM പ്ലാനുകൾ; 5Gയും റോമിങ്ങും ഉൾപ്പെടുത്തി Tesco Mobile

അയർലണ്ടിലെ മൊബൈൽ ഉപഭോക്താക്കൾക്കായി ആകർഷകമായ SIM-only ഓഫറുകളുമായി Tesco Mobile. പുതിയ ഫോൺ വാങ്ങാതെ നിലവിലുള്ള ഫോൺ തന്നെ ഉപയോഗിച്ച്…

2 days ago