ജീവിതച്ചെലവ് പ്രതിസന്ധി സ്കൂളുകൾക്ക് അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതും നിലനിർത്തുന്നതും ബുദ്ധിമുട്ടാക്കുന്നുവെന്ന് അയർലണ്ടിലെ ടീച്ചേഴ്സ് യൂണിയൻ മുന്നറിയിപ്പ് നൽകി. ശമ്പള വിവേചനം പരിഹരിക്കുന്നതിലെ പരാജയം അധ്യാപക ജോലിയെ വളരെ ബാധിച്ചെന്ന് യൂണിയൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
പത്ത് വർഷം മുമ്പ് സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ചെലവ് ചുരുക്കൽ കാരണം, 2012 ന് ശേഷം നിയമിച്ച അധ്യാപകർക്ക് ആ വർഷത്തിന് മുമ്പ് നിയമിച്ചവരേക്കാൾ കുറവാണ് ഇപ്പോഴും ശമ്പളം. അവർ അടുത്തിടെ നടത്തിയ ഒരു സർവേ പ്രകാരം ഇത് സ്കൂളുകൾക്ക് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ലിസ് ഫാരെൽ TUI പ്രസിഡന്റ് പറഞ്ഞു.
തൊണ്ണൂറ്റി ഒമ്പത് ശതമാനം സ്കൂളുകളും റിക്രൂട്ട്മെൻറ് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. 66 ശതമാനം അധ്യാപകരെ നിലനിർത്താനുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു, 75 ശതമാനം സ്കൂളുകളിലെ ഒഴുവുകളിൽ റിപ്പോർട്ട് ചെയ്യുന്നില്ല..കൂടാതെ 70 ശതമാനം ഒഴിവുകൾ നികത്തുന്നില്ല.” “ജീവിതച്ചെലവ് പ്രതിസന്ധി, പ്രത്യേകിച്ച് താമസവും ഗതാഗതവുമായി ബന്ധപ്പെട്ട്, ഇതിനകം തന്നെ ഭയാനകമായ അവസ്ഥയെ കൂടുതൽ വഷളാക്കുകയാണ്, പ്രത്യേകിച്ച് വലിയ നഗരപ്രദേശങ്ങളിലെന്നും യൂണിയൻ പറയുന്നു.
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…