Categories: Ireland

അയര്‍ലൻഡില്‍ കുടുങ്ങിയവരില്‍ നൂറോളം മലയാളികളും

ഡബ്ലിൻ: അയര്‍ലൻഡില്‍ കുടുങ്ങിയവരില്‍ നൂറോളം മലയാളികളും. ലോക്ഡൗണ്‍ നീട്ടിയതോടെ മടക്കയാത്ര വൈകും. അയര്‍ലൻഡ് അടക്കമുള്ള രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാരെ നാട്ടിലേയ്ക്ക് തിരിച്ചു കൊണ്ടുപോകാനുള്ള സംവിധാനങ്ങള്‍ അടിയന്തരമായി ഏര്‍പ്പെടുത്തണമെന്ന് ഐഓസി/ ഓഐസിസി അയര്‍ലൻഡ് ആവശ്യപ്പെട്ടു.

യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ കോവിഡ്19 പ്രതിസന്ധിയെ തുടര്‍ന്നു നിരവധി ഇന്ത്യന്‍ പൗരന്മാര്‍ കുടുങ്ങി കിടക്കുകയാണ്. ജോലി ആവശ്യങ്ങള്‍ക്ക് വന്നവരും സന്ദർശന്തതിനു വന്നവരും അടക്കം നിരവധി പേർ വീസാ കാലാവധി കഴിഞ്ഞിട്ടും യൂറോപ്പിലെ യാത്രാ നിയന്ത്രണങ്ങള്‍ കാരണം അവര്‍ക്ക് ഇന്ത്യയിലേയ്ക്ക് തിരിച്ചു പോകാനാവാതെ വന്നിരിക്കുകയാണ്.

രണ്ട് മാസത്തേയ്ക്കു വീസാ കാലാവധി നീട്ടിയിട്ടുണ്ടെങ്കിലും ഇവരില്‍ അധികവും ഏറെ മാനസിക സഘര്‍ഷത്തിലാണ്.

അയര്‍ലൻഡ് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളെല്ലാം ഇന്ത്യയില്‍ കുടുങ്ങി കിടന്ന അവരുടെ പൗരന്മാരെ എയര്‍ ഇന്ത്യാ വിമാനം ഉപയോഗിച്ച് തിരികെ എത്തിച്ചിരുന്നു. യൂറോപ്പില്‍ യാത്രാ തടസം നേരിട്ട ഇന്ത്യാക്കാരോടും ഇതേ മനോഭാവം ഇന്ത്യാ സര്‍ക്കാര്‍ പുലര്‍ത്തണം എന്ന് ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസ് അയര്‍ലൻഡ് ഘടകം അധ്യക്ഷന്‍ കൂടിയായ ലിങ്ക്വിന്‍സ്റ്റര്‍ മാത്യു പ്രധാനമന്ത്രിക്കും കേരളാ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.

അയര്‍ലൻഡില്‍ അടക്കം ലോക്ഡൗണ്‍ നീട്ടിയിരിക്കുകയാണ്. മക്കളുടെ അടുത്ത് സന്ദര്‍ശനത്തിന് വന്നവരടക്കം നൂറിലധികം മാതാപിതാക്കള്‍ ഇപ്പോള്‍ അയര്‍ലൻഡിലുണ്ട്. കൊറോണ വൈറസ് പടരുമ്പോള്‍ ,കൃത്യമായ ടെസ്റ്റിങ് നടത്താനോ ,വിസിറ്റര്‍ എന്ന നിലയില്‍ ചികിത്സ പോലും ലഭിക്കാനും ഏറെ കടമ്പകളുണ്ട്.ഇവയൊക്കെ സര്‍ക്കാര്‍ പരിഗണക്കണം.

ജോലി നഷ്ടപ്പെട്ടവരും പഠനം നീട്ടി വയ്ക്കപ്പെട്ടവരുമായുള്ള നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാർഥികള്‍ ദാരിദ്ര്യത്തിലേക്കും അരക്ഷിതാവസ്ഥയിലേയ്ക്കും നീങ്ങുകയാണ്.ഇപ്പോഴത്തെ സാഹചര്യത്തില്‍ ,കൂടുതല്‍ കാലം യൂറോപ്പില്‍ തുടരുന്നത് ആപത്കരമായ അവസ്ഥയിലേയ്ക്ക് ഇവരെ എത്തിച്ചേക്കാമെന്നതിനാല്‍ ഇന്ത്യാ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ ഈ കാര്യത്തില്‍ ഉണ്ടാവണമെന്ന് ലിങ്ക്വിന്‍സ്റ്റര്‍ മാത്യു നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു.

ഐഒസി / ഓഐസിസി അയര്‍ലൻഡ് ഹെല്‍പ്പ് ലൈന്‍

അയര്‍ലൻഡിൽ സന്ദര്‍ശനത്തിനെത്തി ലോക്ഡൗണിനെ തുടര്‍ന്ന് മടങ്ങിപ്പോകാനാവാതെ .കുടുങ്ങിപ്പോയ മലയാളികള്‍ക്കായി ഐഓസി /ഓഐസിസി അയര്‍ലൻഡ് ഒരു ഹെല്‍പ്പ് ലൈന്‍ തുറന്നിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

സാന്‍ജോ മുളവരിയക്കല്‍ (0831919038)

പി എം ജോര്‍ജ് കുട്ടി (വാട്ടര്‍ഫോര്‍ഡ് ) (0870566531)

റോണി കുരിശിങ്കല്‍പറമ്പില്‍ (0899566465)

പ്രശാന്ത് മാത്യു (0894797586 )

Newsdesk

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

1 hour ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

8 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

14 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

1 day ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

1 day ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

1 day ago