Ireland

ലിമറിക്കിൽ ക്രിക്കറ്റ് പൂരം! ടൂർണമെൻ്റ് ഓഗസ്റ്റ് 31ന്

വാർത്ത – ഷാജു ജോസ്

​ലിമറിക്: അയർലണ്ടിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം പകരാൻ ക്രാന്തി ലിമറിക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 31ന് ന്യൂ കാസിൽ വെസ്റ്റ് ക്രിക്കറ്റ് ക്ലബ്ബ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്.

​ടൂർണമെന്റിലെ വിജയികൾക്ക് എവർ റോളിങ് ട്രോഫിയും 501 യൂറോയും സമ്മാനമായി ലഭിക്കും. റണ്ണേഴ്സ് അപ്പിന് ട്രോഫിയും 301 യൂറോയും സമ്മാനിക്കും. 

കൂടാതെ, ടൂർണമെന്റിലെ മികച്ച കളിക്കാരൻ (മാൻ ഓഫ് ദ സീരീസ്), മികച്ച ബാറ്റ്സ്മാൻ, മികച്ച ബൗളർ, ഫൈനലിലെ മികച്ച താരം എന്നിവർക്കും പ്രത്യേക വ്യക്തിഗത സമ്മാനങ്ങൾ നൽകും.

​അയർലണ്ടിലെ പ്രമുഖ ക്രിക്കറ്റ് ടീമുകൾ മാറ്റുരയ്ക്കുന്ന ഈ ആവേശപ്പോരാട്ടത്തിലേക്ക് എല്ലാ ക്രിക്കറ്റ് ആരാധകരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

​കൂടുതൽ വിവരങ്ങൾക്കും ടീം രജിസ്ട്രേഷനും ബന്ധപ്പെടുക:

​ഫിവിൻ: 089 417 3626

​മഹേഷ്: 087 052 4860

​മനോജ്: 087 613 6736

Follow Us on Instagram!

GNN24X7 IRELAND :

🔗

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

33 mins ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

23 hours ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago

കതിരാ… കതിരാ… ഓട്ടംതുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി

ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ  ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…

1 day ago

ലോ ആൻഡ് ഓർഡർ (Law &Order) സെപ്റ്റംബർ പതിനെട്ടിന്

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…

1 day ago

സിറ്റിസൺഷിപ്പ് പരിഷ്കാരം; മാറ്റങ്ങൾ നീതിപൂർവവും പ്രായോഗികവുമാകണം, ട്രാൻസിഷൻ കാലയളവ് വേണമെന്ന് ക്രാന്തി അയർലൻഡ്

നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…

1 day ago