Ireland

വിദേശനഴ്സുമാരുടെ രെജിസ്ട്രേഷൻ നടപടിക്രമങ്ങളിലെ കാലതാമസം: നഴ്സിംഗ് ആൻഡ് മിഡ്വൈഫറി ബോർഡ് ഓഫ് അയർലൻഡുമായി മൈഗ്രന്റ് നഴ്സസ് അയർലൻഡ് ചർച്ച നടത്തി

യൂറോപ്പിന് പുറത്തുള്ള നഴ്സുമാരുടെ രെജിസ്ട്രേഷൻ നടപടികളിൽമേലുള്ള ദീർഘമായ കാലതാമസം ഉദ്യോഗാർത്ഥികളെ വലക്കാൻ തുടങ്ങിയിട്ട് ഏറെനാളായി. ഈ വിഷയത്തിൽ മൈഗ്രന്റ് നഴ്സസ് അയർലൻഡിന് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ സംഘടന ഒരു ഓൺലൈൻ പെറ്റീഷൻ തുടങ്ങുകയും ചെയ്തിരുന്നു. ഇന്ത്യയിലെ നഴ്സുമാർക്കൊപ്പം സിംബാബ്വെ, ബ്രസീൽ, സൗത്ത് ആഫ്രിക്ക, ഘാന തുടങ്ങിയ രാജ്യങ്ങളിൽ നിന്നും 714 നഴ്സുമാർ ഓൺലൈൻ പെറ്റീഷനിൽ ഒപ്പു വച്ചു.

ഡിസംബർ 7 ചൊവ്വാഴ്ച രാവിലെ കൂടിയ യോഗത്തിൽ ഓൺലൈൻ പെറ്റീഷന്റെ റിപ്പോർട്ട് മൈഗ്രന്റ് നഴ്സസ്  അയർലണ്ടിന്റെ ഭാരവാഹികൾ അവതരിപ്പിച്ചു.  റിപ്പോർട്ട് സി ഇ ഓ ഷീല മക്ക്ലെലണ്ടിനു ഇമെയിൽ വഴി സമർപ്പിച്ചു. യോഗത്തിൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി ബോർഡ് ഓഫ് അയർലണ്ട് സി ഇ ഓ ഷീല മക്ക്ലെലൻഡ്, സ്റ്റാഫുമാരായ റേ ഹീലി, കരോലിൻ ഹോഗൻ, ഗ്രെഗ് ഹാർക്കിൻ, കാത്തി ആൻ ബാരെറ്റ്, ഓർലാ ബ്രണ്ണൻ എന്നിവരും ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഡോ: എഡ്വാർഡ് മാത്യൂസ്, മൈഗ്രന്റ് നഴ്സസ് ഭാരവാഹികളായ വർഗീസ് ജോയ്, ഐബി തോമസ്, രാജിമോൾ മനോജ്, വിനു കൈപ്പിള്ളി, ആഗ്നസ് ഫെബിന  എന്നിവരും പങ്കെടുത്തു.

രെജിസ്ട്രേഷൻ നടപടികളിലെ കാലതാമസം എന്ന പ്രശ്നം നിലനിൽക്കുന്നു എന്ന് യോഗത്തിൽ സി ഇ ഓ ഷീല മക്ക്ലെലൻഡ് അംഗീകരിക്കുകയും അത് പരിഹരിക്കാനുള്ള നടപടികൾ എത്രയും വേഗം കൈക്കൊള്ളും എന്നുറപ്പു നൽകുകയും ചെയ്തു. നഴ്സിംഗ് ആൻഡ് മിഡ്വൈഫറി ബോർഡ് ഓഫ് അയർലൻണ്ടിനു കൂടുതൽ സ്റ്റാഫിങ് അടക്കമുള്ള സൗകര്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടു ചീഫ് നഴ്സിംഗ് ഓഫീസർക്ക് കത്തയക്കുമെന്നു ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഡോ: എഡ്വാർഡ് മാത്യൂസ് യോഗത്തെ അറിയിച്ചു

Newsdesk

Recent Posts

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

6 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

8 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

8 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

8 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

16 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

1 day ago