Ireland

DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17ന്

DMC സംഘടിപ്പിക്കുന്ന DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17, 2026 ശനിയാഴ്ച ലൗത്ത് കൗണ്ടിയിലെ ഡൺഡോക്കിൽ നടക്കും. രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് ടൂർണമെന്റ്.

16 വയസ്സും അതിനു മുകളിലും (Adults), 15 വയസ്സും അതിൽ താഴെയും (Kids) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.

കുട്ടികളുടെ വിഭാഗത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫീസ് 20 യൂറോയും, മുതിർന്നവരുടെ വിഭാഗത്തിൽ 30 യൂറോയുമാണ്.

മുതിർന്നവരുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാരന് 400 യൂറോയും ട്രോഫിയും, രണ്ടാം സ്ഥാനക്കാരന് 200 യൂറോയും ട്രോഫിയും സമ്മാനമായി ലഭിക്കും. മൂന്നാം സ്ഥാനക്കാരന് ട്രോഫിയും നൽകും.

കുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാരന് 250 യൂറോയും ട്രോഫിയും, രണ്ടാം സ്ഥാനക്കാരന് 150 യൂറോയും ട്രോഫിയും ലഭിക്കും. മൂന്നാം സ്ഥാനക്കാരന് ട്രോഫി സമ്മാനമായി നൽകും.

ടൂർണമെന്റിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. പങ്കെടുക്കാൻ താൽപര്യമുള്ളവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. പരിമിതമായ സീറ്റുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്, അതിനാൽ നേരത്തെ രജിസ്റ്റർ ചെയ്ത് അവസരം ഉറപ്പാക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

രജിസ്ട്രേഷനായി https://docs.google.com/forms/d/e/1FAIpQLSdzpnJCTNoce_nbMgwjN0t26G_HvoI_h56_JAnJqsABeWqa9Q/viewform?usp=send_form

ഉപയോഗിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് Shibu – +353 89 455 8896, Jeevan – +353 89 477 3938 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഡൺഡോക്കിൽ നടക്കുന്ന ഈ ചെസ് ടൂർണമെന്റിലേക്ക് അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചെസ് താരങ്ങളെയും കുട്ടികളെയും പങ്കെടുപ്പിക്കാനാണ് സംഘാടകരുടെ ലക്ഷ്യം.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

കതിരാ… കതിരാ… ഓട്ടംതുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി

ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ  ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…

1 hour ago

ലോ ആൻഡ് ഓർഡർ (Law &Order) സെപ്റ്റംബർ പതിനെട്ടിന്

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…

1 hour ago

സിറ്റിസൺഷിപ്പ് പരിഷ്കാരം; മാറ്റങ്ങൾ നീതിപൂർവവും പ്രായോഗികവുമാകണം, ട്രാൻസിഷൻ കാലയളവ് വേണമെന്ന് ക്രാന്തി അയർലൻഡ്

നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…

2 hours ago

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന  രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ; വീണ്ടും ട്രംപിന്റെ നീക്കം

വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ വീണ്ടും…

20 hours ago

അയർലണ്ടിൽ ഹോസ്‌പൈപ്പ് നിരോധനം പിൻവലിച്ചു; ഉടൻ പ്രാബല്യത്തിൽ

അയർലണ്ടിൽ 13 കൗണ്ടികളിൽ നിലവിലുണ്ടായിരുന്ന ഹോസ്‌പൈപ്പ് നിരോധനം (Water Conservation Order) ഉടൻ പ്രാബല്യത്തിൽ വരുംവിധം പിൻവലിച്ചു. സെപ്റ്റംബർ അവസാനം…

22 hours ago

തൊടുപുഴയുടെ ‘മീറ്റ് & ജോയ്’ പത്താമതു ഫാമിലി ഇവന്റിന് അയര്‍ലണ്ടില്‍ കൊടി ഉയരുന്നു

  2015 ൽ ഭദ്രദീപം കൊളുത്തി അയര്‍ലണ്ടില്‍ തുടങ്ങി വെച്ച തൊടുപുഴ താലൂക്ക് നിവാസികളുടെ മീറ്റ് & ജോയ് പത്താമതു ഇവന്റിനു…

22 hours ago