Ireland

പെന്‍ഷന്‍കാര്‍ക്കും സോഷ്യല്‍ വെല്‍ഫെയര്‍ സ്വീകര്‍ത്താക്കള്‍ക്കും ഡബിള്‍ പേമെന്റ് പരിഗണനയിൽ

ഡബ്ലിന്‍ : ജീവിതച്ചെലവ് ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാൻ പെന്‍ഷന്‍കാര്‍ക്കും സോഷ്യല്‍ വെല്‍ഫെയര്‍ സ്വീകര്‍ത്താക്കള്‍ക്കും കഴിഞ്ഞ ക്രിസ്മസിന് നല്‍കിയ മാതൃകയില്‍ ഡബിള്‍ പേമെന്റാണ് നൽകുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. അടുത്ത ബജറ്റ് ദിനമെന്ന് കരുതുന്ന സെപ്തംബര്‍ 27ന് സ്‌കീം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. 2023ലെ പ്രത്യേക ടാക്സ്, സ്പെന്റിംഗ് പാക്കേജ് ആയിട്ടാകും സ്‌കീം അവതരിപ്പിക്കുക. ഈ സ്‌കീമിനായി ഏതാണ്ട് 350 മില്യണ്‍ യൂറോയാണ് സര്‍ക്കാര്‍ ചെലവിടുന്നത്.

കൂടുതല്‍ ആളുകളെ സഹായം ലഭിക്കുന്നതിനായി ക്രിസ്മസ് ബോണസ് പോലെ യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍ 12 മാസമായി ജോബ് സീക്കേഴ്സ് അലവന്‍സ് വാങ്ങുന്നവര്‍ക്കും ഈ ഡബിള്‍ പേമെന്റ് ലഭിക്കും. ഇതിന് പുറമേ അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് എകസ്ട്രാ ഫ്യുവല്‍ അലവന്‍സ് പേയ്‌മെന്റുകളും എല്ലാ വീടുകള്‍ക്കും 200 യൂറോ വൈദ്യുതി ക്രെഡിറ്റും ഒറ്റത്തവണ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
ഇതിനായി സര്‍ക്കാരിന് ലഭ്യമാകുന്ന അധികച്ചെലവിന്റെ തുക ഇന്ന് സമ്മര്‍ ഇക്കണോമിക് സ്റ്റേറ്റ്‌മെന്റില്‍ പ്രസിദ്ധീകരിക്കും.

Sub Editor

Recent Posts

ജൂണിൽ അയർലണ്ടിലെ ഭവനവില വർധന 5.6 ശതമാനമായി കുറഞ്ഞു

അയർലണ്ടിൽ ഭവനവില ഉയരുന്ന നിരക്ക് ജൂണിൽ വീണ്ടും മന്ദഗതിയിലായതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് (CSO) പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.…

6 hours ago

ഉപ്പൻ; സാമൂഹ്യപ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

നെജു കല്യാണി കഥയും തിരകഥയും സംവിധാനവും ചെയ്യുന്ന നാലാമത്തെ ഷോർട് ഫിലിം ആയ "ഉപ്പൻ" ഇപ്പോൾ യൂട്യൂബിൽ സ്ട്രീമിങ് നടക്കുന്നു.…

8 hours ago

Raheny ഡ്രൈവിംഗ് ടെസ്റ്റ് സെന്റർ അടയ്ക്കും; അപേക്ഷകരെ Killester-ലേക്ക് മാറ്റും

ഡബ്ലിനിലെ റഹേനി ഡ്രൈവിംഗ് ടെസ്റ്റ് സെന്റർ സെപ്റ്റംബർ 18 മുതൽ അടച്ചുപൂട്ടുമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. നിലവിൽ റഹേനി…

9 hours ago

ഹെൽപ് ടു ബൈ പദ്ധതി ഉയർന്ന വരുമാനക്കാർക്ക് കൂടുതൽ നേട്ടമോ? അയർലണ്ടിൽ ഭവനനയത്തെച്ചൊല്ലി വിമർശനം

അയർലണ്ടിൽ ആദ്യമായി വീട് വാങ്ങുന്നവർക്കായി നടപ്പാക്കിയിരിക്കുന്ന Help to Buy പദ്ധതി ഭവനലഭ്യത മെച്ചപ്പെടുത്തുന്നതിൽ കാര്യമായ ഫലം നൽകുന്നില്ലെന്നും, മറിച്ച്…

10 hours ago

യുകെയിലെ പകുതിയിലധികം സ്ഥാപനങ്ങളിൽ എഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി പഠനം

നിർമ്മിത ബുദ്ധി (AI) യുകെയിലെ പകുതിയിലധികം സ്ഥാപനങ്ങളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി പഠനം. ബ്രിട്ടീഷ് ബാങ്കായ ലോയ്ഡ്സ് നടത്തിയ പഠനത്തിലാണ്…

1 day ago

അയർലണ്ടിൽ സോഷ്യൽ മീഡിയയിലെ ഡ്രൈവിംഗ് വീഡിയോകളിൽ അന്വേഷണം ശക്തമാക്കി

അയർലണ്ടിൽ അപകടകരമായ ഡ്രൈവിംഗും വാഹനമോഷണവുമായി ബന്ധപ്പെട്ട വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക്കുമായി ബന്ധപ്പെട്ടു മീഡിയ…

1 day ago