ഗുരുതരമായ സുരക്ഷാ വീഴ്ച കാരണം ജനപ്രിയമായ ഹാലോവീൻ പ്രൊജക്ടർ ടോർച്ചുകൾ അടിയന്തിരമായി തിരിച്ചുവിളിച്ചു. ഹാലോവീൻ പ്രൊജക്ടർ ടോർച്ചിനെക്കുറിച്ച് കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷൻ ഇന്നലെ മുന്നറിയിപ്പ് നൽകി. ഓറഞ്ചും കറുപ്പും നിറത്തിലുള്ള ഡിസൈൻ ഫീച്ചർ ചെയ്യുന്ന ടോർച്ച്, അയർലണ്ടിൽ നിരവധി സ്റ്റോറുകളിലും ഓൺലൈനിലും വിൽപ്പന നടത്തിയിരുന്നു. ഇതിൽ 82 കളിപ്പാട്ടങ്ങൾ അയർലണ്ടിൽ വിറ്റുപോയതായി കണക്കാക്കപ്പെടുന്നു. ഷോർട്ട് സർക്യൂട്ട് കാരണം ടോർച്ചിൻ്റെ അടിഭാഗം ഉരുകുന്നതിനൊപ്പം അമിതമായി ചൂടാകാൻ ഇടയാക്കുന്നതായി കണ്ടെത്തിയിരുന്നു.
ബാധിച്ച ഇനത്തിന്റെ model number HAL24, batch number 173578, barcode 5052089358256, item number SWT034 ആണ്. ബ്രാൻഡ് ‘The Works – Make and Create’ ആണ്. ഉപഭോക്താക്കൾ ഉടൻ തന്നെ ടോർച്ച് ഉപയോഗിക്കുന്നത് നിർത്താനും കുട്ടികൾളിൽ നിന്നും സൂക്ഷിതായി മാറ്റുവാനും നിർദ്ദേശിക്കുന്നു. The Works-ൻ്റെ ഏതെങ്കിലും സ്റ്റോറുകളിൽ ഉൽപ്പന്നം തിരികെ നൽകുമ്പോൾ മുഴുവൻ റീഫണ്ടും നൽകും. കൂടുതൽ വിവരങ്ങൾക്ക് enquiries@theworks.co.uk എന്ന ഇമെയിലിൽ ബന്ധപ്പെടാം അല്ലെങ്കിൽ 01 21 313 6050 എന്ന നമ്പറിൽ വിളിക്കാം.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…
യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…