Ireland

ഡോ. പ്രിൻസ് പള്ളിക്കുന്നേൽ അയർലണ്ടിൽ…

WMF അയർലണ്ട് നാഷണൽ കൌൺസിൽ സംഘടിപ്പിക്കുന്ന ഫാമിലി മീറ്റിൽ മലയാളികളുടെ പ്രിയങ്കരനായ സൗത്ത് ഡബ്ലിൻ കൗണ്ടി  മേയർ ആയ ശ്രീ. ബേബി പെരേപ്പാടൻ, ശ്രീ വര്ഗീസ് ജോയ്  (National Convenor of  Migrant Nurses Ireland), ശ്രീമതി സോമി തോമസ് (NMBI Board member) എന്നിവരെ ആദരിക്കുന്നു.

166 രാജ്യങ്ങളിൽപ്രവർത്തിച്ചു വരുന്ന വേൾഡ് മലയാളി ഫെഡറേഷന്‍ (WMF) ലോക മലയാളികള്‍ക്കിടയിൽ ചുരുങ്ങിയ കാലയളവില്‍ തന്നെ  ശ്രദ്ധ പിടിച്ചു പറ്റാന്‍ കഴിഞ്ഞത് ആ സംഘടന ഇടപെട്ട മേഖലകളിൽ, ആധുനിക മലയാളി സമൂഹത്തിന്റെ വിവിധ രാജ്യങ്ങളില്‍ ഉള്ള ജീവിത ശൈലികള്‍ കൃത്യതയോടെ മനസ്സിലാക്കി, അതിന് അനുസൃതമായ പ്രവർത്തന ശൈലികള്‍ രൂപപ്പെടുത്തുന്നതില്‍ ഒരു പരിധി വരെ വിജയിച്ചത്തിലൂടെയാണ്.

അറ്റ്ലാന്റിക് സമുദ്രത്തിന്റെ വടക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന അയർലൻഡ് എന്ന കൊച്ചു രാജ്യത്തിലും WMF ന്റെ നാഷണൽ കൌൺസിൽ പ്രവർത്തിച്ചു വരുന്നു എന്നത് ശ്രദ്ധേയമാണ്. 

ഈ വരുന്ന നവംബർ 16 ആം തിയതി WMF അയർലണ്ട് നാഷണൽ കൌൺസിൽ സംഘടിപ്പിക്കുന്ന ഫാമിലി മീറ്റിൽ മലയാളികളുടെ പ്രിയങ്കരനായ സൗത്ത് ഡബ്ലിൻ കൗണ്ടി  മേയർ ആയ ശ്രീ. ബേബി പെരേപ്പാടൻ, ശ്രീ വര്ഗീസ് ജോയ്  (National Convenor of  Migrant Nurses Ireland), ശ്രീമതി സോമി തോമസ് (NMBI Board member) എന്നിവരെ ആദരിക്കുന്നു.

WMF ഫൗണ്ടർ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ഗ്ലോബൽ  ജോയിന്റ് സെക്രട്ടറി മേരി റോസ്‌ലെറ്റ് ഫിലിപ്പ് നിലവിലെ പ്രവർത്തനങ്ങൾ വിശദീകരിക്കും.

ഡൺബോയിനിലുള്ള GAA ക്ലബ്ബിൽ വച്ച്  വൈകുന്നേരം അഞ്ചു മണിക്ക് വിവിധ കലാപരിപാടികളോടുകൂടെ ആരംഭിച്ചു അത്താഴവിരുന്നോടും കൂടെ സമാപിക്കുന്നതായിരിക്കും എന്ന് അയർലണ്ട് നാഷണൽ കോർഡിനേറ്റർ ഷൈജു തോമസ്, പ്രസിഡന്റ് ഡിനിൽ പീറ്റർ, സെക്രട്ടറി സന്ദീപ് കെ എസ്, ട്രെഷറർ സ്റ്റീഫൻ ലൂക്കോസ് എന്നിവർ അറിയിച്ചു. അയർലൻഡിന് അകത്തും പുറത്തുമുള്ള, വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള, ഈ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന WMF ന്റെ അംഗങ്ങളെയും സുഹൃത്തുക്കളെയും സംഘാടകർ സ്വാഗതം ചെയ്യുന്നു.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിൽ പ്രതിരോധ സേനയിൽ ചേരുന്ന വിദേശികളുടെ എണ്ണം വർദ്ധിക്കുന്നു

അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…

40 mins ago

Dog Fouling-ന് പിഴ €250; 2025ൽ 44 കേസുകൾ മാത്രം

അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…

6 hours ago

‘ജോളിവുഡ് സ്റ്റോറി’ പുസ്തകം പ്രകാശനം ചെയ്തു

ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…

18 hours ago

ഫ്രീ ട്രാവൽ പാസിൽ ‘ആളുമാറി’ യാത്ര; 857 കാർഡുകൾ പിടിച്ചെടുത്തു

അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…

20 hours ago

ഡബ്ലിനിൽ ബിൻ ബാഗുകൾക്ക് വിലക്ക്; ഫെബ്രുവരിയിൽ വീണ്ടും നടപ്പാക്കാൻ നീക്കം

വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…

1 day ago

ഇ-സ്കൂട്ടർ ഉപയോഗത്തിന് കർശന നിയന്ത്രണം; 18 വയസ്സിന് താഴെയുള്ളവർക്ക് വിലക്ക് ഇന്ന് മുതൽ

അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…

1 day ago