Ireland

റോഡ് അപകടങ്ങളുണ്ടായാൽ ഡ്രൈവർമാർ നിർബന്ധമായും ഡ്രഗ് ടെസ്റ്റിന് വിധേയരാകണം

ഗുരുതരമായ റോഡ് അപകടങ്ങളിൽ ഉൾപ്പെടുന്ന ഡ്രൈവർമാർക്കുള്ള നിർബന്ധിത ലഹരി പരിശോധന ഈ വാരാന്ത്യത്തിൽ പ്രാബല്യത്തിൽ വരും. നിലവിൽ, ഇത്തരം സംഭവങ്ങളിൽ ഉൾപ്പെടുന്ന ആളുകൾ നിർബന്ധിത ആൽക്കഹോൾ പരിശോധനയ്ക്ക് വിധേയരാകുന്നു. വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നടപടികൾ ഗതാഗത സഹമന്ത്രി ജാക്ക് ചേമ്പേഴ്സാണ് അവതരിപ്പിക്കുന്നത്.

മുൻകാലങ്ങളിൽ, ഗാർഡയ്ക്ക് ലഹരി പരിശോധിക്കാനുള്ള വിവേചനാധികാരം ഉണ്ടായിരുന്നു. എന്നിരുന്നാലും, ലഹരി ഉപയോഗ ശേഷമുള്ള ഡ്രൈവിംഗിൻ്റെ വ്യാപനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗവേഷണം സൂചിപ്പിക്കുന്നത്. അപകടകരമായ ഡ്രൈവിംഗ് രീതികൾ നിരുത്സാഹപ്പെടുത്താനും മദ്യപിച്ച് വാഹനമോടിക്കുന്നവരേയും ഗുരുതരമായ അപകടങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഡ്രൈവർമാർക്ക് നിർബന്ധിത പരിശോധന നടത്തുന്നു. പുതിയ നടപടി പ്രാബല്യത്തിൽ വരുത്തുന്നതിനായി റോഡ് ട്രാഫിക് നിയമത്തിലെ വ്യവസ്ഥയിൽ മന്ത്രി ഒപ്പുവെക്കും.

പുതിയ നിയമങ്ങൾ സുഗമമാക്കുന്നതിന് ഈ വർഷം ആദ്യം 10,000 ഡ്രഗ്‌വൈപ്പ് ടെസ്റ്റ് കിറ്റുകൾ കൂടി വാങ്ങിയിരുന്നു.പരിശോധനകൾ പൂർത്തിയാകാൻ സാധാരണയായി എട്ട് മിനിറ്റ് എടുക്കും. എന്നാൽ ഈ ഓർഡർ പ്രകാരം റോഡരികിലെ ലഹരി പരിശോധനയ്ക്ക് പരമാവധി 30 മിനിറ്റ് കാത്തിരിപ്പ് ഉണ്ടായിരിക്കും. റോഡ് ട്രാഫിക് ആക്റ്റ് 2024 ൻ്റെ ഭാഗമായാണ് ഉത്തരവ് അവതരിപ്പിക്കുന്നത്, കഴിഞ്ഞ മാസം പ്രസിഡൻ്റ് മൈക്കൽ ഡി ഹിഗ്ഗിൻസ് നിയമത്തിൽ ഒപ്പുവച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

‘ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട്’ ജഗൻ ഷാജി കൈലാസ് ചിത്രംആരംഭിച്ചു

പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് പ്രേഷകരുടെ മനം കവർന്ന സുരാജ് വെഞ്ഞാറമൂട് നല്ലൊരു ഇടവേളക്കുശേഷം വീണ്ടും മുഴുനീള നർമ്മ ചിത്രവുമായി എത്തുന്നു.ജഗൻ ഷാജി…

5 hours ago

അയർലണ്ടിലെ ഭവനപ്രതിസന്ധിക്ക് നേരിയ ആശ്വാസം! വീടുകളുടെ നിർമാണം വർധിക്കുന്നു, വിലക്കയറ്റം കുറയുന്നു

അയർലണ്ടിലെ രൂക്ഷമായ ഭവനപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിൽ ചില പുരോഗതികൾ പ്രകടമാകുന്നുണ്ടെങ്കിലും പ്രതിസന്ധി അവസാനിക്കാൻ ഇനിയും വർഷങ്ങൾ വേണ്ടിവരുമെന്ന് വിലയിരുത്തൽ. പുതിയ…

7 hours ago

‘മായൻ’ മ്യൂസിക്ക്  റൈറ്റ്  വേൾഡ് വൈഡ്  കമ്പനിയായ യുണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പിന്

മാജിക്ക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ. രാജീവ് ഗോവിന്ദൻ നിർമ്മിച്ച് ജിതിൻ.കെ.ജോസ് സംവിധാനം ചെയ്യുന്ന മായൻ എന്ന ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്…

7 hours ago

‘സുന്ദര രാവണനേ….’ ‘അതിമനോഹരം’ ഫസ്റ്റ് വീഡിയോ എത്തി

ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ആദ്യ…

7 hours ago

വിമാനങ്ങൾ റദ്ദാക്കാനും, വ്യോമപാതകൾ അടക്കാനും സാധ്യത യുഎഇ, ഖത്തർ, കുവൈത്ത് യാത്രകൾക്ക് നിയന്ത്രണ മുന്നറിയിപ്പുമായി അയർലണ്ട്

ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകൾ…

8 hours ago

OCI കാർഡുടമകൾക്ക് ഇന്ത്യയിൽ രാഷ്ട്രീയ പ്രതിഷേധത്തിന് അവകാശമുണ്ടോ? പ്രധാന മുന്നറിയിപ്പ്

ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് ഇന്ത്യയിൽ താമസിക്കാനും ജോലി ചെയ്യാനും ദീർഘകാല വിസാ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും അവസരം നൽകുന്ന ഓവർസീസ്…

9 hours ago