Ireland

ക്രാന്തിയുടെ ഭവന നിർമ്മാണ പദ്ധതിക്കായി ഡബ്ലിൻ സൗത്ത് യൂണിറ്റ് ബിരിയാണി മേള സംഘടിപ്പിക്കുന്നു

ഡബ്ലിൻ: കേരളത്തിലെ നിർധനരായ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്ന ക്രാന്തിയുടെ ഭവനനിർമ്മാണ പദ്ധതിയുടെ ധനശേഖരണാർത്ഥം ക്രാന്തി ഡബ്ലിൻ സൗത്ത് യൂണിറ്റ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. “കരുതലിൻ കൂട്” എന്ന പദ്ധതിക്ക് ഉടുമ്പൻ ചോല എംഎൽഎയും മുൻ കേരള വൈദ്യുത വകുപ്പ് മന്ത്രിയുമായിരുന്ന എം.എം. മണി തുടക്കം കുറിച്ചു. ഇടുക്കി ഇരട്ടയാറിലെ കൈതമുക്കിൽ ടോമി വത്സമ്മ ദമ്പതികൾക്കാണ് ക്രാന്തി വീട് നിർമ്മിച്ചു നൽകുന്നത്. ദ്രുതഗതിയിൽ മുന്നോട്ടുപോകുന്ന വീട് നിർമ്മാണത്തിന് ആവശ്യമായ പണം കണ്ടെത്തുന്നതിനായി ക്രാന്തിയുടെ വിവിധ യൂണിറ്റുകൾ വ്യത്യസ്തങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്തു വരികയാണ്.

ലൂക്കൻ, ക്ലോണ്ടാൽക്കിൻ, താല,സിറ്റിവെസ്റ്റ്, നാസ്, കിൽഡയർ, ബ്ലാക്ക് റോക്ക്, ഡൺലേരി എന്നീ പ്രദേശങ്ങളിലായി ഫെബ്രുവരി 11 ഞായറാഴ്ച ഉച്ചയ്ക്കാണ് ബിരിയാണി വിതരണം ചെയ്യപ്പെടുന്നത്. ഡബ്ലിനിലെ ഷീല പാലസ് റസ്റ്റോറൻറ് തയ്യാറാക്കുന്ന സ്വാദിഷ്ടമായ ബിരിയാണി ക്രാന്തിയുടെ പ്രവർത്തകർ നേരിട്ട് വീടുകളിൽ എത്തിക്കുന്നതാണ്. ബിരിയാണി ഓർഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 7. പരിപാടിയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണവും സഹായവും യൂണിറ്റ് കമ്മിറ്റി അഭ്യർത്ഥിച്ചു.

ഓർഡർ നൽകുന്നതിന് ബന്ധപ്പെടുക:

Lucan/Clondalkin

Shijimon-0894575000

Biju-0872893515

Rana-0870645955

Santhosh-0892240304

Tallaught/Citywest

Radhakrishnan-0873830416

Abraham-0892218055

Naas/Kildare

Ajin-0892472603

Blackrock/Dunlaoghaire

Vinish-0871645540

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ശൈത്യകാലത്ത് വൈദ്യുതി–ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് Yuno Energy

അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…

59 mins ago

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

17 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

19 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

20 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

20 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

21 hours ago