Ireland

ഡബ്ലിൻ സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് സെനറ്റ് ‘LEAD 3’ ഫെബ്രുവരി 28 ഞായറാഴ്ച

അയർലണ്ട്: ഡബ്ലിൻ (അയർലണ്ട്) സീറോ മലബാർ യൂത്ത് മൂവ്മെൻ്റിൻ്റെ മൂന്നാമത് സെനറ്റ് ‘Lead 3’ ഫെബ്രുവരി 28 ഞായറാഴ്ച വൈകിട്ട് 7:30 ന് സീറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉത്ഘാടനം ചെയ്യും. സീറോ മലബാർ അയർലണ്ട് നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ്  പാടത്തിപറമ്പിൽ, SMYM അയർലണ്ട് ഡയറക്ടർ ഫാ. രാജേഷ് മേച്ചിറാകത്ത്, കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ട്, SMYM ഡബ്ലിൻ സോണൽ ആനിമേറ്റേഴ്സായ സിൽജോ തോമസ്, ജിൻസി ജിജി   എന്നിവർ പങ്കെടുക്കും.   കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ സൂം വഴിയാണു ഈ വർഷത്തെ സെനറ്റ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്. 

ഒരു നവലോക നിർമ്മിതിക്കായി യുവജനങ്ങൾ യേശുവിനൊപ്പം എന്ന ആശയവുമായി സീറോ മലബാർ സഭയിൽ ആരംഭിച്ച സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് (SMYM) ഡബ്ലിനിലെ 10 കുർബാന സെൻ്ററുകളിലും സജീവമായി പ്രവർത്തിച്ചുവരുന്നു. അടുത്ത രണ്ടുവർഷത്തേയ്ക്ക് സംഘടനയെ നയിക്കാൻ യൂണിറ്റ് തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും, ആനിമേറ്റർമാരും ഈ സെനറ്റിൽ പങ്കെടുക്കും. 

`SMYM LEAD 3 – സെനറ്റിൽ അടുത്ത രണ്ടുവർഷത്തേയ്ക്കുള്ള  ഡബ്ലിൻ SMYM ഭാരവാഹികളെ തിരഞ്ഞെടുക്കും.  യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേഷൻ യുവജനവർഷമായി പ്രഖ്യാപിച്ചിരിക്കുന്ന 2021 വർഷത്തിൽ വിശ്വാസ ജീവിതത്തിലതിഷ്ഠിതമായ നേതൃത്വപാടവവും  ദിശാബോധമുള്ള പുതുതലമുറയെ വാർത്തെടുക്കുവാൻ   വിവിധതരത്തിലുള്ള കർമ്മ പരിപാടികളാണു  SMYM രൂപകല്പ്പന ചെയ്യുന്നത്. ഓരോ കുർബാന  സെൻ്റെറിലേയും SMYM യൂണിറ്റ് പ്രവർത്തങ്ങൾ ശക്തിപ്പെടുത്തുവാനുള്ള പ്രവർത്തങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. യുവജനങ്ങളെ  നയിക്കുവാൻ നിയുക്തരായ  ആനിമേറ്റർന്മാരെ ഒരുക്കുവാൻ COMPANION എന്ന പേരിൽ പ്രത്യേക പരിശീലന ക്ലാസ്സുകളും തുടങ്ങിയിട്ടുണ്ട്. ഈ കാലഘട്ടത്തിൽ യുവ ജനങ്ങൾ വിശ്വാസ മേഖലയിൽ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്കും ചോദ്യങ്ങൾക്കും പരിഹാരമായി FAITH HUB ഫെബ്രുവരി 27 മുതൽ ആരംഭിക്കുകയാണ്. 

കൊവിഡ് മഹാമാരി  കാലഘട്ടത്തിലും ഒട്ടേറെ പുതുമയാർന്ന പരിപാടികളുമായി യുവജനങ്ങളെ സജീവമാക്കാൻ ഡബ്ലിൻ SMYM ന് കഴിഞ്ഞതായും വിശ്വാസ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഈ കാലഘട്ടത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ യുവജനങ്ങളെ പ്രാപ്തരാക്കുന്നതോടൊപ്പം   യുവജനങ്ങളെ സമൂഹത്തിൻ്റേയും സഭയുടേയും നേതൃത്വത്തിലേക്കെത്തിക്കാനുതകുന്ന നൂതന കർമ്മ പരിപാടികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായും SMYM നേതൃത്വം അറിയിച്ചു.

Biju L.Nadackal PRO, SMC Dublin

Newsdesk

Recent Posts

ജോയ്‌സ് തോമസിന്റെ കുടുംബത്തിനായി ധനസമാഹരണം

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…

10 hours ago

കോർക്ക് മലയാളി വാഹനാപകടത്തിൽ മരിച്ചു

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…

1 day ago

സഞ്ജു സാംസൺ T20 ലോകകപ്പ് ടീമിൽ

മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…

1 day ago

രാജൻ ദേവസ്യ അയർലണ്ടിലെ പീസ് കമ്മീഷണർ

സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…

1 day ago

നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…

2 days ago

അടിതെറ്റി അംപയർ വീണു; സഞ്ജുവിന്റെ കരുത്തുറ്റ ഷോട്ട് തട്ടിയത് അംപയറുടെ വലത് മുട്ടുകാലിൽ

അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…

2 days ago