അയർലണ്ട്: ഡബ്ലിൻ (അയർലണ്ട്) സീറോ മലബാർ യൂത്ത് മൂവ്മെൻ്റിൻ്റെ മൂന്നാമത് സെനറ്റ് ‘Lead 3’ ഫെബ്രുവരി 28 ഞായറാഴ്ച വൈകിട്ട് 7:30 ന് സീറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉത്ഘാടനം ചെയ്യും. സീറോ മലബാർ അയർലണ്ട് നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ, SMYM അയർലണ്ട് ഡയറക്ടർ ഫാ. രാജേഷ് മേച്ചിറാകത്ത്, കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ട്, SMYM ഡബ്ലിൻ സോണൽ ആനിമേറ്റേഴ്സായ സിൽജോ തോമസ്, ജിൻസി ജിജി എന്നിവർ പങ്കെടുക്കും. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ സൂം വഴിയാണു ഈ വർഷത്തെ സെനറ്റ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്.
ഒരു നവലോക നിർമ്മിതിക്കായി യുവജനങ്ങൾ യേശുവിനൊപ്പം എന്ന ആശയവുമായി സീറോ മലബാർ സഭയിൽ ആരംഭിച്ച സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് (SMYM) ഡബ്ലിനിലെ 10 കുർബാന സെൻ്ററുകളിലും സജീവമായി പ്രവർത്തിച്ചുവരുന്നു. അടുത്ത രണ്ടുവർഷത്തേയ്ക്ക് സംഘടനയെ നയിക്കാൻ യൂണിറ്റ് തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും, ആനിമേറ്റർമാരും ഈ സെനറ്റിൽ പങ്കെടുക്കും.
`SMYM LEAD 3 – സെനറ്റിൽ അടുത്ത രണ്ടുവർഷത്തേയ്ക്കുള്ള ഡബ്ലിൻ SMYM ഭാരവാഹികളെ തിരഞ്ഞെടുക്കും. യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേഷൻ യുവജനവർഷമായി പ്രഖ്യാപിച്ചിരിക്കുന്ന 2021 വർഷത്തിൽ വിശ്വാസ ജീവിതത്തിലതിഷ്ഠിതമായ നേതൃത്വപാടവവും ദിശാബോധമുള്ള പുതുതലമുറയെ വാർത്തെടുക്കുവാൻ വിവിധതരത്തിലുള്ള കർമ്മ പരിപാടികളാണു SMYM രൂപകല്പ്പന ചെയ്യുന്നത്. ഓരോ കുർബാന സെൻ്റെറിലേയും SMYM യൂണിറ്റ് പ്രവർത്തങ്ങൾ ശക്തിപ്പെടുത്തുവാനുള്ള പ്രവർത്തങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. യുവജനങ്ങളെ നയിക്കുവാൻ നിയുക്തരായ ആനിമേറ്റർന്മാരെ ഒരുക്കുവാൻ COMPANION എന്ന പേരിൽ പ്രത്യേക പരിശീലന ക്ലാസ്സുകളും തുടങ്ങിയിട്ടുണ്ട്. ഈ കാലഘട്ടത്തിൽ യുവ ജനങ്ങൾ വിശ്വാസ മേഖലയിൽ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്കും ചോദ്യങ്ങൾക്കും പരിഹാരമായി FAITH HUB ഫെബ്രുവരി 27 മുതൽ ആരംഭിക്കുകയാണ്.
കൊവിഡ് മഹാമാരി കാലഘട്ടത്തിലും ഒട്ടേറെ പുതുമയാർന്ന പരിപാടികളുമായി യുവജനങ്ങളെ സജീവമാക്കാൻ ഡബ്ലിൻ SMYM ന് കഴിഞ്ഞതായും വിശ്വാസ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഈ കാലഘട്ടത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ യുവജനങ്ങളെ പ്രാപ്തരാക്കുന്നതോടൊപ്പം യുവജനങ്ങളെ സമൂഹത്തിൻ്റേയും സഭയുടേയും നേതൃത്വത്തിലേക്കെത്തിക്കാനുതകുന്ന നൂതന കർമ്മ പരിപാടികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായും SMYM നേതൃത്വം അറിയിച്ചു.
Biju L.Nadackal PRO, SMC Dublin
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…