അയർലണ്ടിലെ നിരവധി അരങ്ങുകളിൽ നാടകാസ്വാദകർക്ക് ഒരു വേറിട്ട അനുഭവം സമ്മാനിച്ച ‘ലോസ്റ്റ് വില്ല’ വളരെ സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്.
അയർലണ്ടിലും , യു കെയിലും അമേരിക്കയിലും വിജയകരമായി അവതരിപ്പിച്ച ഈ നാടകം ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് 30 ഞായറാഴ്ച ഉത്രാടത്തിന് വൈകിട്ട് 7 മണിക്ക് അയർലണ്ടിലെ പ്രമുഖ ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രിവ്യൂ ഷോയും , യുട്യൂബ് റിലീസും ചെയ്യുന്നതാണ്. യു കെ യിലെ പ്രമുഖ ചാനൽ ആനന്ദ് ടി വി ഓണത്തിന് ‘ലോസ്റ്റ് വില്ല ‘ ആഗോള സംപ്രേക്ഷണം ചെയ്യും.
സലിൻ ശ്രീനിവാസിന്റെ രചനയിൽ തോമസ് അന്തോണിയും ബിനു ആന്റണിയും സംവിധാനം നിർവഹിച്ച ‘ ലോസ്റ്റ് വില്ല’ യിലെ ഗാനരചന ജെസ്സി ജേക്കബും, സംഗീതം സിംസൺ ജോണും , ഗാനാലാപനം സാബു ജോസഫും മരിറ്റാ ഫിലിപ്പുമാണ്. കലാ സംവിധാനം ബിനു ആന്റണി , ചമയം തോമസ് അന്തോണി ,വെളിച്ചം സോൾ ബീറ്റ്‌സ്, സൗണ്ട് ജോഷി കൊച്ചുപറമ്പിൽ. ടെക്‌നിക്കൽ മാനേജ്‌മെന്റ് പിന്റു ജേക്കബ്, സ്റ്റേജ് മാനേജ്‌മെന്റ് ബിജു തോമസ് , സാജു മേൽപറമ്പിൽ, ഫ്രാൻസിസ് തോമസ്, ക്യാമറ& എഡിറ്റ് പെനിൻ കെ ജോസ് എന്നിവരാണ്.
ഈ നാടകത്തിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നത് തോമസ് അന്തോണി , സ്മിത അലക്‌സ്, സൈല സാജു, മാർട്ടിൻ സ്കറിയ, ജോസ് ജോൺ, റോളി ചാക്കോ, ബിജേഷ് ജോൺ, നീന ലിൻസൺ, ഗോപകിഷോർ കൊച്ചാറ്റിൽ, ലിയാ എലിസബത്ത് ജോസ്, റീബു ചെറിയാൻ, ജസ്റ്റിൻ ജോസ്, വിനോദ് മാത്യു, ഐവ സിസിൽ പിന്റു , ബിജിൻ ബാബു, എവിൻ സാജു എന്നിവരാണ്.
ഡാലസിൽ ഹരിദാസ് തങ്കപ്പന്റെ സംവിധാനത്തിൽ ഭരതകലാ തീയറ്റേഴ്‌സും യു കെയിൽ സാബു ഫിലിപ്പിന്റെ സംവിധാനത്തിൽ റെഡ്ഢിച് മലയാളി അസോസിയേഷനുമാണ് ‘ലോസ്റ്റ് വില്ല’ അവതരിപ്പിച്ചത്.
സ്കൈലൈൻ ട്രാവൽസ് ഉടമ ഷൈബു വർഗീസിന്റെ പിതാവ് തോമസ് വർഗീസ് അന്തരിച്ചു. 85 വയസ്സായിരുന്നു. മരുമകൾ: ജിനി ഷൈബു (Kilbarron…
ആപ്പിൾ ഉപകരണങ്ങളെ ലക്ഷ്യം വച്ചുള്ള പുതിയ വൈറസിനെക്കുറിച്ച് ഗാർഡ അടിയന്തര മുന്നറിയിപ്പ് നൽകി. ഉപയോക്താക്കൾ ഉടൻ തന്നെ അവരുടെ ഫോണുകൾ…
പ്രായമായ ജീവനക്കാർ വിരമിക്കുന്നതിനാലും അവരുടെ തസ്തികകൾ നികത്താൻ വേണ്ടത്ര യുവ ഉദ്യോഗാർത്ഥികൾ ഇല്ലാത്തതിനാലും ജർമ്മനി വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ക്ഷാമം നേരിടുന്നു.…
അയർലണ്ടിലുടനീളം കുടിയേറ്റ തൊഴിലാളികളുടെ തൊഴിൽ അവകാശങ്ങളിൽ ലംഘനങ്ങൾ ഉണ്ടെന്ന് മൈഗ്രന്റ് റൈറ്റ്സ് സെന്റർ അയർലൻഡ് (എംആർസിഐ) മുന്നറിയിപ്പ് നൽകി. എംആർസിഐ,…
പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രിയദർശൻ തൻ്റെ നൂറാമത്തെ ചിത്രമൊരുക്കുവാൻ പോകുന്നു.മലയാള സിനിമയിൽ വിജയ ചിത്രങ്ങൾ…
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തുന്നു. ഡബ്ലിൻ സീറോ…