gnn24x7

ഡബ്ലിൻ തപസ്യയുടെ ഏറ്റവും പ്രശസ്ത നാടകം ‘ലോസ്റ്റ് വില്ല’ ഗ്ലോബൽ റിലീസിനൊരുങ്ങുന്നു.

0
757
gnn24x7

അയർലണ്ടിലെ നിരവധി അരങ്ങുകളിൽ നാടകാസ്വാദകർക്ക് ഒരു വേറിട്ട അനുഭവം സമ്മാനിച്ച ‘ലോസ്റ്റ് വില്ല’ വളരെ സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്.
അയർലണ്ടിലും , യു കെയിലും അമേരിക്കയിലും വിജയകരമായി അവതരിപ്പിച്ച ഈ നാടകം ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് 30 ഞായറാഴ്ച ഉത്രാടത്തിന് വൈകിട്ട് 7 മണിക്ക് അയർലണ്ടിലെ പ്രമുഖ ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രിവ്യൂ ഷോയും , യുട്യൂബ് റിലീസും ചെയ്യുന്നതാണ്. യു കെ യിലെ പ്രമുഖ ചാനൽ ആനന്ദ് ടി വി ഓണത്തിന് ‘ലോസ്റ്റ് വില്ല ‘ ആഗോള സംപ്രേക്ഷണം ചെയ്യും.

സലിൻ ശ്രീനിവാസിന്റെ രചനയിൽ തോമസ് അന്തോണിയും ബിനു ആന്റണിയും സംവിധാനം നിർവഹിച്ച ‘ ലോസ്റ്റ് വില്ല’ യിലെ ഗാനരചന ജെസ്സി ജേക്കബും, സംഗീതം സിംസൺ ജോണും , ഗാനാലാപനം സാബു ജോസഫും മരിറ്റാ ഫിലിപ്പുമാണ്. കലാ സംവിധാനം ബിനു ആന്റണി , ചമയം തോമസ് അന്തോണി ,വെളിച്ചം സോൾ ബീറ്റ്‌സ്, സൗണ്ട് ജോഷി കൊച്ചുപറമ്പിൽ. ടെക്‌നിക്കൽ മാനേജ്‌മെന്റ് പിന്റു ജേക്കബ്, സ്റ്റേജ് മാനേജ്‌മെന്റ് ബിജു തോമസ് , സാജു മേൽപറമ്പിൽ, ഫ്രാൻസിസ് തോമസ്, ക്യാമറ& എഡിറ്റ് പെനിൻ കെ ജോസ് എന്നിവരാണ്.

ഈ നാടകത്തിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നത് തോമസ് അന്തോണി , സ്മിത അലക്‌സ്, സൈല സാജു, മാർട്ടിൻ സ്കറിയ, ജോസ് ജോൺ, റോളി ചാക്കോ, ബിജേഷ് ജോൺ, നീന ലിൻസൺ, ഗോപകിഷോർ കൊച്ചാറ്റിൽ, ലിയാ എലിസബത്ത് ജോസ്, റീബു ചെറിയാൻ, ജസ്റ്റിൻ ജോസ്, വിനോദ് മാത്യു, ഐവ സിസിൽ പിന്റു , ബിജിൻ ബാബു, എവിൻ സാജു എന്നിവരാണ്.

ഡാലസിൽ ഹരിദാസ് തങ്കപ്പന്റെ സംവിധാനത്തിൽ ഭരതകലാ തീയറ്റേഴ്‌സും യു കെയിൽ സാബു ഫിലിപ്പിന്റെ സംവിധാനത്തിൽ റെഡ്ഢിച് മലയാളി അസോസിയേഷനുമാണ് ‘ലോസ്റ്റ് വില്ല’ അവതരിപ്പിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here