എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഉയിർ എന്ന് നാമകരണം ചെയ്തിരിക്കുന്നു.
ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനവും, ഫസ്റ്റ് ലുക്കും ഏപ്രിൽ ഇരുപത്തിയാറ് ഞായറാഴ്ച്ച നടന്നു.
യുവ നായകൻ റോഷൻ മാതൃവിൻ്റെ വലിയ ക്ലോസപ്പ് ലുക്കും; ബൈജു സന്തോഷ്, ശ്രുതി മേനോൻ അടക്കമുള്ള അഭിനേതാക്കളും റോഷനോടൊപ്പം പോസ്റ്ററിലുണ്ട്.
വിശാലമായ റോഡിൽക്കൂടി പാഞ്ഞുവരുന്ന ഏതാനം ബൈക്കുകളും പശ്ചാത്തലത്തിൽ കാണാം. പ്രേക്ഷകരിൽ കൗതുകവും ആകാംക്ഷയും ഉത്ക്ക ണ്ഠയും ജനിപ്പിക്കുന്നതാണ് ഈ പോസ്റ്റർ.
നവമാധ്യമങ്ങളിൽ വലിയ പ്രതികരണമാണ് ഈ പോസ്റ്ററിനു ലഭിച്ചു വരുന്നത്.

വൗ സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസർ നിഖിൽ. കെ. മേനോനാണ് .
വർഷങ്ങൾക്കു മുൻപ് മലബാറിൽ നടന്ന
ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി പൂർണ്ണമായും റിയലിസ്റ്റിക്ക് & ഇമ്മോഷണൽ ക്രൈം ത്രില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഇൻസ്പക്ടർ അൻഷാദിൻ്റെ മുല കഥക്ക് ഷാജി മാറാടും നിഖിൽ കെ. മേനോനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.

റോഷൻ മാത്യു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശ്രുതി മേനോൻ നായികയാകുന്നു.
ബൈജു സന്തോഷ് ,അതുല്യ ചന്ദ്രൻ, വിനീത് തട്ടിൽ, ഷാജു ശ്രീധർ, എന്നിവരോടൊപ്പം, തമിഴ്, മലയാളം ഭാഷകളിൽ ശ്രദ്ധേയരായ ഹരീഷ്, വിനോദ് സാഗർ എന്നിവരും ബോളിവുഡിലെ പ്രമുഖ താരങ്ങളായ സെയ്യാമി ഖേറും , മഹേഷ് ഷെട്ടിയും കൂടാതെ മാസ്റ്റർ ആര്യൻ എസ് പൂജാരി ,ബേബി മിത്രാ സഞ്ജയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു
ഷിബു ചക്രവർത്തി, മ്പന്തോഷ് വർമ്മ എന്നിവരുടെ ഗാനങ്ങൾക്ക് . മണികണ്ഠൻ അയ്യപ്പ ഈണം പകർത്തിരിക്കുന്നു
ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി.
എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം.
കലാസംവിധാനം – സാബുറാം
മേക്കപ്പ് – പി.വി. ശങ്കർ.
കോസ്റ്റ്യും – ഡിസൈൻ- അയിഷസഫീർസേട്ട്.
നിശ്ചല ഛായാഗ്രഹണം – ശ്രീജിത്ത് ചെട്ടിപ്പടി ‘
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.ജെ. വിനയൻ.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – പ്രസാദ് യാദവ്, ഗോപൻകുറ്റ്യാനിക്കാട്, സജി മുണ്ടൂർ.
സഹ സംവിധാനം – ആകാശ് എം.കിരൺ ചന്ദ്രശേഖരൻ, രാഹുൽ, ഉണ്ണി വരദം.
ഫിനാൻസ് കൺട്രോളർ – ആശിഷ്പാലാ
പ്രൊഡക്ഷൻ മാനേജേഴ്സ് – അനിൽ ആസാദ്, അനിൽ നമ്പ്യാർ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- പ്രതാപൻ കല്ലിയൂർ ‘
പ്രൊഡക്ഷൻ കൺട്രോളർ – പ്രവീൺ.ബി.മേനോൻ ‘
കൂർഗ്, കണ്ണൂർ, തലശ്ശേരി , മുംബൈ , പാലക്കാട് , എറണാകുളം എന്നിവിടങ്ങളിലായി
ട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
വൗ സിനിമാസ് ചിത്രം തിച്ചേറ്ററുകളിൽ എത്തിക്കുന്നു
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

































