Ireland

ഡബ്ലിൻ തപസ്യയുടെ പുതിയ നാടകം ‘ആർട്ടിസ്റ്റ്’ നവംബർ 21-ന് സൈന്റോളജി സെന്ററിൽ

ഡബ്ലിൻ: സിറോ മലബാർ ചർച്ച് ബ്ലാഞ്ചട്സ്ടൗൺ അവതരിപ്പിക്കുന്ന ഡബ്ലിൻ തപസ്യയുടെ പുതിയ നാടകമായ ‘ആർട്ടിസ്റ്റ്’ നവംബർ 21-ന് വൈകിട്ട് ഏഴ് മണിക്ക് ഡബ്ലിനിലെ സൈന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ അരങ്ങേറാൻ ഒരുങ്ങുന്നു. ‘ഇസബെൽ’, ‘ലോസ്റ്റ് വില്ല’, ‘ഒരുദേശം നുണ പറയുന്നു’, ‘പ്രളയം’ തുടങ്ങി പ്രേക്ഷക പ്രശംസ നേടിയ നിരവധി നാടകങ്ങൾ ഇതിനുമുമ്പ് ഡബ്ലിൻ തപസ്യ ഡ്രാമ ക്ലബിന്റെ ബാനറിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

മികച്ച അഭിനയമുഹൂർത്തങ്ങളും, ഗാനരംഗങ്ങളും, നൃത്തങ്ങളും കോർത്തിണക്കിയ ത്രില്ലർ ഗണത്തിൽപ്പെടുന്ന ‘ആർട്ടിസ്റ്റ്’ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത ദൃശ്യാനുഭവമാകും എന്നും സംഘാടകർ അറിയിച്ചു. വളരെ സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന രീതിയിലാണ് നാടകം ഒരുക്കിയിട്ടുള്ളത്.

പ്രമുഖ അഭിനേതാക്കളായ തോമസ് അന്തോണി, പ്രിൻസ് ജോസഫ് അങ്കമാലി, സജി കൂവപ്പള്ളിൽ, സ്മിത അലക്സ്, രശ്മി രവീന്ദ്രനാഥ്‌, വിനോദ് മാത്യു, ജോൺ മാത്യു, ജോസ് ജോൺ, റോളി ചാക്കോ,  മാർട്ടിൻ പുലിക്കുന്നേൽ,  ബിന്നെറ്റ് ഷിൻസ്, ലിൻസ് ഡെന്നി, ജിസ്ന ബാസ്റ്റിൻ, ഐറിൻ ടോണി, ഇവാൻ ജിയോ, റിയാന ജിനേഷ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സലിൻ ശ്രീനിവാസ് രചന നിർവ്വഹിച്ച ‘ആർട്ടിസ്റ്റ്’ന്റെ സംഗീതം സിംസൺ ജോൺ, ഗാനരചന ജെസി ജേക്കബ്, നൃത്തസംവിധാനം വിഷ്ണു ശങ്കർ എന്നിവരും, സംവിധാനം ബിനു ആന്റണിയും തോമസ് അന്തോണിയും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.

ഈ പ്രദർശനം ചാരിറ്റി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായാണ് ഒരുക്കിയിരിക്കുന്നത്. അയർലൻഡിലെ കലാസ്നേഹികളെ ഒരുമിപ്പിക്കുന്ന ഈ സായാഹ്നത്തിലേക്ക് എല്ലാവർക്കും സ്വാഗതം.

ടിക്കറ്റുകൾക്ക്:

https://buy.stripe.com/14AbJ02Ou4IWclT5Le8Zq06

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിൽ 16 വയസ്സുകാർക്ക് €100 കൾച്ചർ വൗച്ചർ; അടുത്ത ബജറ്റിൽ പ്രഖ്യാപനം

അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…

42 mins ago

ലൊക്കേഷൻ ഡാറ്റാ പ്രൈവസി ലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് DPC

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…

2 hours ago

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ;തേജാ ലഷ്മി(കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…

2 hours ago

ഷൈൻ ടോം ചാക്കോ പിസ്റ്റളിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത്? ‘ഡാൻസാഫ്’ ഫസ്റ്റ് ലുക്ക് എത്തി

തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…

21 hours ago

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

1 day ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

2 days ago