Ireland

മാലോ മലയാളീസ് സംഘടിപ്പിക്കുന്ന ഈസ്റ്റർ വിഷു ആഘോഷങ്ങൾ ഏപ്രിൽ 14ന്

കോർക്ക്: മാലോയിലും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസി മലയാളി കൂട്ടായ്മയായ മാലോ മലയാളീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈസ്റ്റർ വിഷു ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി.
ഏപ്രിൽ 14 വെള്ളിയാഴ്ച വൈകുന്നേരം ആറുമണിമുതൽ പത്തുമണിവരെയാണ് പരിപാടികൾ ഒരുക്കിയിട്ടുള്ളത്.
Kilshannig GAA (Glantane, P51 EOYH) സ്പോർട്സ് കോംപ്ലക്സിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ മുഖ്യാതിഥി Kanturk- Mallow മുൻസിപ്പൽ ഡിസ്ട്രിക്ട് ചെയർപേഴ്സൺ ജെയിംസ്  കെന്നഡിയാണ്.

മാസ്മരിക സംഗീതവുമായി ചുരുങ്ങിയ നാളുകൾക്കുള്ളിൽ അയർലൻഡ് ജനതയുടെ ഹരമായി മാറിയ “കുടിൽ മ്യൂസിക് ബാന്റിന്റെ” സംഗീതനിശ ആഘോഷങ്ങളുടെ മാറ്റുകൂട്ടും. നാവിൽ കൊതിയൂറും രുചിക്കൂട്ടുകളിലൂടെ അയർലണ്ട് മലയാളിക്ക് പ്രിയപ്പെട്ട റോയൽ കാറ്ററിംഗ് തയ്യാറാക്കുന്ന ഡിന്നറും ഉണ്ടായിരിക്കുന്നതാണ്. 

ഈസ്റ്റർ വിഷു ആഘോഷങ്ങളിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി മാലോ മലയാളീസിന്റെ പ്രോഗ്രാം കമ്മിറ്റി അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടതാണ്.അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് ബാധകമല്ല. ടിക്കറ്റുകൾ സ്‌പൈസ് ടൌൺ  ഏഷ്യൻ സൂപ്പർ മാർക്കറ്റിന്റെ മാലോ, കോർക്ക് ഷോപ്പുകളിൽ ലഭ്യമാണ്. ടിക്കറ്റിനും  വിശദവിവരങ്ങൾക്കുമായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.

Linu – 087 145 6800
Laly – 087 966 8395
Shibil – 089 478 7768
Sarin – 089 241 5234
Pradeep – 089 236 3589

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

Sub Editor

Recent Posts

പൗരത്വ ഭാഷാ പരീക്ഷയിൽ ഇളവ് വേണം.. ഐറിഷ് സർവകലാശാലാ ബിരുദധാരികൾക്കും നഴ്സുമാർക്കും പ്രത്യേക പരിഗണന നൽകണം: കുരുവിള ജോർജ്ജ്

ഡബ്ലിൻ: ഐറിഷ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരെയും അയർലൻഡിൽ ജോലി ചെയ്യുന്നതിനായി ഇതിനകം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നഴ്സുമാരെയും…

3 hours ago

അയർലണ്ടിൽ ആഘോഷങ്ങളുടെ പുതിയ ചരിത്രമെഴുതാൻ ‘ആറാട്ട് 2026’; സെപ്റ്റംബർ 26ന് ഗോർമൻസ്റ്റോൺ പാർക്കിൽ മഹാമേള

ഡബ്ലിൻ: അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ ആഘോഷങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കാൻ ‘AARATTU 2026 – THE MEGA FESTIVAL’ ഒരുങ്ങുന്നു.…

4 hours ago

Supporting People in Need: Dublin Marks World Humanitarian Day

Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…

10 hours ago

ECB പലിശനിരക്ക് വീണ്ടും ഉയർത്തി; മോർട്ട്ഗേജ് വായ്പക്കാർക്ക് തിരിച്ചടവ് കൂടും

യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…

10 hours ago

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…

1 day ago

യുകെ വിഭജനത്തിലേക്ക്.? സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും സംയുക്ത നീക്കത്തിനൊരുങ്ങുന്നു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…

1 day ago