Ireland

എന്നീസ്സ് ക്രിസ്തുമസ് / ന്യൂ ഇയര്‍ ആഘോഷം ഡിസംബർ 30ന്

ക്ലയര്‍ / എന്നീസ്സ് : രജിസ്‌ട്രേഡ് ചാരിറ്റബിള്‍ സംഘടനയായ ക്ലയര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ലിമിറ്റഡ് ഒരുക്കുന്ന ഈ വർഷത്തെ(2023) ക്രിസ്തുമസ്/ ന്യൂ ഇയര്‍ ആഘോഷം  ഡിസംബർ 30ന് ഹോളി ഫാമിലി സ്കൂളില്‍ (എന്നീസ്സ്) വച്ച് നടത്തപ്പെടുന്നതാണ്.

ഡിസംബർ 30 ശനിയാഴ്‌ച രാവിലെ 10ന് ആരംഭിച്ച്  വൈകുന്നേരം 7 മണിക്ക് പരിപാടികള്‍ സമാപിക്കും. രാവിലെ 11 മണിക്ക് കില്ലലൂ രൂപതാ ബിഷപ്പ് ഫിന്‍ടെന്‍ മോനാഹന്‍ വിളക്ക്കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് റവ. ഫാ. ജോയി ഞാറക്കാട്ടുവേലി ക്രിസ്മസ് സന്ദേശം നല്‍കും. സ്ത്രീകളും കുട്ടികളും പുരുഷന്മാരും പങ്കെടുക്കുന്ന  ക്രിസ്തുമസ് കരോൾ, വിവിധതരം കലാപരിപാടികള്‍, സിനിമാറ്റിക്ക്  ഡാൻസ്, വിഭവ സമൃദ്ധമായ ക്രിസ്മസ് ഡിന്നർ ഉണ്ടായിരിക്കുന്നതാണ്.

വൈകുന്നേരം  അയര്‍ലണ്ടിലെ പ്രശസ്ത ഗാനമേള ഗ്രൂപ്പ്‌ ബാക്ക് ബെന്‍ചേര്‍സ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന് ഉണ്ടായിരിക്കുന്നതാണ്.

പങ്കെടുക്കുന്ന എല്ലാവര്‍ക്കും സാന്താക്ലോസ്  സമ്മാനങ്ങൾ നല്‍കുന്നതോടെ പരിപാടികൾ സമാപിക്കും. ഏവരേയും ക്ലയര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ലിമിറ്റഡ് ഒരുക്കുന്ന ക്രിസ്തുമസ്/ന്യൂ ഇയര്‍ പ്രോഗ്രാമിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി കമ്മറ്റി അംഗങ്ങള്‍ അറിയിച്ചു. ഫാമിലിയ്ക്ക് 75/- യൂറോയും വ്യക്തികള്‍ക്ക് 30 യൂറോയുമാണ് ടിക്കറ്റ് നിരക്ക്. 

 ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും

അനീഷ് ഉലഹന്നാന- 0892724570

നിതിന്‍- 0892738983

ടിജോ ചാക്കോ – 0892544626

സന്തോഷ്- 0892606420

ജോമോന്‍- 0894461284    

സിനി- 0879386939

രമ്യ- 0892531494

എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

വാര്‍ത്ത: സനല്‍ അലക്സ്

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

5 hours ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

6 hours ago

അയർലൻഡ് മലയാളി ജിറ്റോ ആന്റണി നിര്യാതനായി

വാട്ടർഫോർഡ്: അയർലൻഡിലെ  വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…

8 hours ago

ശ്രദ്ധേയമായി മൈഗ്രന്റ് നഴ്സസ് അയർലണ്ട് രണ്ടാം ദേശീയ സമ്മേളനം; അയർലണ്ടിന്റെ ആരോഗ്യമന്ത്രിയും ഇന്ത്യൻ അംബാസഡറും റോയൽ കോളേജ് ഓഫ് നഴ്സിംഗ്  പ്രസിഡണ്ടും മുഖ്യ അതിഥികളായി

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…

10 hours ago

Revolut ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു

അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…

1 day ago

അയർലണ്ടിലെ കോർക്ക് സീറോ- മലബാർ സഭാ സമൂഹത്തിന് പുതിയ ദൈവാലയം.വിശ്വാസയാത്രയിലെ നാഴികക്കല്ല്.

കോർക്ക് :കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ കോർക്കിലെ ഗ്ലെന്നിലുള്ള സെന്റ് ബ്രെണ്ടൻസ് കത്തോലിക്കാ പള്ളി ആണ് സിറോ-മലബാർ സഭാ സമൂഹത്തിന്…

1 day ago