പ്രിയ സുഹൃത്തുക്കളെ, കഴിഞ്ഞ ഏതാനും വർഷങ്ങളായി മലയാളിയുടെ ചിന്താ രീതിയിൽ ഒരു മാറ്റം വരുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന സംഘടനയാണ് എസൻസ്സ്. കെട്ടുകഥകളും വിശ്വാസങ്ങളും അല്ല ശാസ്ത്രീയ മനോഭാവത്തോടെ, യുക്തിഭദ്രമായുള്ള ചിന്തയാണ് ഒരു സമൂഹത്തെ മുന്നോട്ടു നയിക്കുന്നത് എന്നുള്ള ബോധ്യം ജനങ്ങളിൽ എത്തിക്കുന്നതിൽ എസൻസ്സ് വളരെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത് എന്ന കാര്യത്തിൽ ഒരു തർക്കവും ഉണ്ടാകാനിടയില്ല.
മതങ്ങളും വിശ്വാസങ്ങളും തലകുത്തി മറിയുന്ന ഒരു സമൂഹത്തിനു നടുവിൽ ജീവിക്കുക എന്നത് അത്യന്തം ദുഷ്കരമാണ്. ഒരു കളിമൺ പ്രതിമ തലയിൽ വച്ചു കൊണ്ട് നടന്നാൽ പോലും കേരളത്തിലെ യാത്രാ ഗതാഗതം തടസ്സപ്പെടുത്താൻ സാധിക്കും! വിശ്വാസത്തിൻറെ പേരിൽ പൊതു റോഡുകൾക്ക് നടുവിൽ അടുപ്പുകൂട്ടി കഞ്ഞി ഉണ്ടാക്കുന്ന വലിയൊരു ദുരന്തം കൂടി നമ്മളെ കാത്തിരിക്കുകയാണ്!. ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ച വാക്സിനേഷൻ എന്ന പദ്ധതി പോലും പരാജയപ്പെടുന്നതിനുകാരണം മതങ്ങളും വിശ്വാസങ്ങളും ആണ് .ഒരു മാറ്റവും തനിയെ ഉണ്ടാവില്ല.
ഏതെങ്കിലും വ്യക്തികളുടെ പരിശ്രമം അതിന് ആവശ്യമാണ്. ഒരു സമൂഹത്തെ ആകെ അന്ധകാരത്തിൽ നിർത്തുന്ന ഇത്തരം പ്രവർത്തികൾക്കെതിരെ ശബ്ദിക്കാൻ നിങ്ങളുടെ സഹായം ആവശ്യമാണ്. എസെൻസ് അയർലണ്ട് സംഘടിപ്പിക്കുന്ന “റിഫ്ലക്ഷൻസ്’20” എന്ന പരിപാടി വിജയിപ്പിക്കുന്നതിന് നിങ്ങളുടെ സഹകരണം ആവശ്യമാണ്. മാർച്ച് ഏഴാം തീയതി സയന്റോളജി ഓഡിറ്റോറിയത്തിൽ വച്ച് വൈകുന്നേരം 4.30 മണിമുതൽ നടത്തപ്പെടുന്ന ഈ പരിപാടിയിൽ ആറു പ്രഭാഷണങ്ങൾ ഉണ്ടായിരിക്കും.നിങ്ങളുടെ സ്നേഹനിർഭരമായ പിന്തുണയും സാന്നിധ്യവും പ്രതീക്ഷിക്കുന്നു.
ഓർമ്മിക്കുക.., ഈ ലോകവും സമൂഹവും മാറും. അതിനെ ആർക്കും തടയാനാകില്ല. ആ മാറ്റത്തിന് നിങ്ങൾ നൽകിയ സംഭാവന എന്ത് എന്ന കാലത്തിൻറെ ചോദ്യത്തിനു മുമ്പിൽ ഒരു ഉത്തരം കൊടുക്കാൻ നിങ്ങൾക്കു കഴിയണം. ഒരു മാറ്റവും തനിയെ ഉണ്ടാവുന്നില്ല. ഒഴുകുന്ന ജലത്തിനൊപ്പം ജീവനില്ലാത്ത വസ്തുക്കൾ ഒഴുകിപ്പോകും. പക്ഷേ ഒഴുക്കിനെതിരെ നീന്താൻ ജീവനുള്ളവർക്കെ സാധിക്കൂ.. നമ്മൾ ഇവിടെ ജീവിച്ചിരുന്നു എന്നതിന്റെ അടയാളങ്ങൾ നാം ഇവിടെ അവശേഷിപ്പിക്കണം.. നമുക്കൊരുമിച്ചു മുന്നേറാം…
ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് ഫിംഗ്ലാസ് ഏരിയയിലേക്കുള്ള ബസ് റൂട്ടുകളിൽ ഭേദഗതി വരുത്തുമെന്ന് നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.യാത്രക്കാരുടെയും പ്രാദേശിക…
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…
ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…
"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…
ജീത്തു ജോസഫ്-മോഹൻ ലാൽ കോമ്പിനേഷനിലെ ദൃശ്യം - 3 ഫുൾ പായ്ക്കപ്പ്. പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും…
ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്‌മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…