Ireland

സ്നേഹാദ്രസ്മരണകളുണർത്തിയ `സ്നേഹകൂട്ടായ്മ`

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ മാതൃവേദിയും പിതൃവേദിയും സംയുക്തമായി  വിശുദ്ധ വാലൻ്റയിൻ്റെ തിരുനാൾ ദിനമായ ഫെബ്രുവരി 14 നു വൈകിട്ട്  സംഘടിപ്പിച്ച സ്നേഹകൂട്ടായ്മയിൽ 150ൽ പരം ദമ്പതികൾ പങ്കെടുത്തു. സൂം ഓൺ ലൈൻ ഫ്ലാറ്റ് ഫോമിൽ സംഘടിപ്പിച്ച പരിപാടിക്ക് അയർലണ്ട് സീറോ മലബാർ സഭാ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടക്കാട്ട് എന്നിവരും ഡബ്ലിൻ സോണൽ കമ്മറ്റിയും  നേതൃത്വം നൽകി.

സ്നേഹനുഭവങ്ങളും, ജീവിതാനുഭവങ്ങളും പങ്കുവച്ച് രസകരമായി മുന്നേറിയ പരിപാടിക്ക് ഗാനങ്ങളും, മത്സരങ്ങളും പകിട്ടേകി. പ്രാർത്ഥനയോടെ സമാപിച്ച സ്നേഹകൂട്ടയ്മ കോവിഡ് കാലഘട്ടത്തിൽ പരസ്പരം കാണാനും  വിശേഷങ്ങൾ പങ്കുവയ്ക്കാനുമുള്ള വേദിയായ് മാറി. ആരോഗ്യമേഖലയിലെ ജോലിയുടേയും ലോക്ക്ഡൗണിൻ്റേയും സമ്മർദ്ദത്തിലുള്ള അയർലണ്ടിലെ മലയാളി കുടുംബങ്ങൾക്ക് ആശ്വാസമായി തുടർന്നും ഇത്തരം കൂട്ടായ്മകൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. 

By Biju Nadackal PRO 

Newsdesk

Recent Posts

ദ്രോഹടാ ഇന്ത്യൻ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു

ദ്രോഹടാ ഇന്ത്യൻ അസോസിയേഷൻ (DMA) യുടെ ഇരുപതാമത് വാർഷിക പൊതുയോഗം തുള്ളിയാലൻ ഹാളിൽ വെച്ച് 2026 മാർച്ച്‌ 7 ന്…

5 hours ago

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്ററിന് 32 അംഗ ഭാരവാഹികൾ

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് കേരള ചാപ്റ്ററിനു 32 അംഗ ഭാരവാഹി സമിതിയെ പ്രഖ്യാപിച്ചതായി ഐഒസി നാഷണൽ…

21 hours ago

Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ മാർച്ച് മാസത്തിലെ  മലയാളം Mass( Roman) 15ന്

മാർച്ച് മാസത്തിലെ  മലയാളം mass( Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ മാർച്ച്…

22 hours ago

Zippay- ഇൻസ്റ്റന്റ് പേയ്‌മെന്റ് സേവനം ആരംഭിച്ച് ഐറിഷ് ബാങ്കുകൾ

ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ പണം അയയ്ക്കുന്നത് എളുപ്പമാക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ മൊബൈൽ പേയ്‌മെന്റ് സേവനം ഈ ആഴ്ച ഐറിഷ് ബാങ്കിംഗ്…

1 day ago

തരുൺ മൂർത്തി – മോഹൻലാൽ ചിത്രത്തിൻ്റെ അണിയറയിൽ (L366)

തരുൺ മൂർത്തി - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തുടരും അസൂയാർഹമായ വിജയം നേടിയ ചിത്രമാണ്. നിരവധി ലൊക്കേഷനുകളിലായിട്ടാണ് തുടരും ചിത്രീകരണം പൂർത്തിയാക്കിയതെങ്കിലും,…

1 day ago

സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ മെയ് 23,24,25 തീയതികളിൽ

ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് സംഘടിപ്പിക്കുന്ന വിവാഹ ഒരുക്ക സെമിനാർ മെയ് 23, 24, 25…

1 day ago