Ireland

അയർലണ്ട് കൊടും തണുപ്പിലേക്ക്; വാരാന്ത്യത്തിലും അടുത്ത ആഴ്ചയിലും കാലാവസ്ഥ മോശമാകുമെന്ന് Met Éireann മുന്നറിയിപ്പ്

രാജ്യത്തെ വിവിധയിടങ്ങളിൽ ഇന്നും നാളെയും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്നലെ രാത്രി മുതൽ തണുത്ത കാലാവസ്ഥ ആരംഭിച്ചതായും Met Éireann അറിയിച്ചു. താപനില 1C വരെയാകുകയും, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞും അനുഭവപ്പെട്ടു. ഈ കാലാവസ്ഥ അടുത്ത ആഴ്ച വരെ നീണ്ടുനിൽക്കും. ഇന്ന് വൈകുന്നേരത്തോടെ കിഴക്കൻ കൗണ്ടികളിൽ മഴ കുറയും. പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ കൗണ്ടികളിൽ കനത്ത തുടരും. ഉയർന്ന താപനില 7C മുതൽ 11C വരെയാകും.

ചില അറ്റ്ലാന്റിക് കൗണ്ടികളെ കനത്ത മഴ ബാധിക്കും. ഏറ്റവും കുറഞ്ഞ താപനില 2 മുതൽ 6 ഡിഗ്രി വരെയാകും. ഞായറാഴ്ച, മഴ കുറയുമെങ്കിലും കനത്ത മൂടൽമഞ്ഞും ശീതകാല കാറ്റും ശക്തമാകും. രാജ്യത്തിന്റെ പടിഞ്ഞാറൻ പകുതിയിൽ ഉടനീളം കനത്ത മഴ കാരണം വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. ഏറ്റവും ഉയർന്ന താപനില 9C മുതൽ 12C വരെയാകും. അടുത്ത ആഴ്‌ച, തണുപ്പ് കൂടാൻ സൂചനകളുണ്ടെന്ന് മെറ്റ് ഐറിയൻ പറഞ്ഞു. ആഴ്‌ചയുടെ തുടക്കത്തിലും മഴ കുറയും. 8 മുതൽ 11 ഡിഗ്രി വരെ ഉയർന്ന താപനില പ്രതീക്ഷിക്കാം. ബുധനാഴ്ച താപനിലയിൽ നേരിയ വർദ്ധനവ് കാണാൻ തുടങ്ങും. പക്ഷേ വൈകുന്നേരങ്ങളിലും രാത്രിയിലും തണുപ്പ് തുടരും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

മലയാളികളുടെ എം.ജി ഗാൽവേയിൽ; ആട്ടവും പാട്ടുമായി ‘KONDATTAM’ നവംബർ 13ന്

മലയാളികളുടെ എക്കാലത്തെയും പ്രിയഗായകൻ MG ശ്രീകുമാർ ഗാൽവേയിലെത്തുന്നു. സംഗീതവും ആഘോഷവും ഒരുമിക്കുന്ന ‘KONDATTAM – Music Beyond Borders’ നവംബർ…

1 hour ago

ഫ്രാൻസിൽ വിദ്യാർത്ഥി പ്രക്ഷോഭം രൂക്ഷം; 500-ലധികം സ്കൂളുകൾ അടച്ചിടും

സ്കൂളുകളിലെ അധ്യാപക ക്ഷാമം, മോശം അടിസ്ഥാനസൗകര്യങ്ങൾ, അമിതമായ പഠനസമയം, ക്ലാസ് മുറികളിലെ തിരക്ക് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ഫ്രാൻസിൽ ആരംഭിച്ച…

8 hours ago

Budget 2027: ചൈൽഡ്‌കെയർ ചെലവിൽ €1,000 വരെ കുറവ്; നിർണായക ചർച്ചകൾ അവസാനഘട്ടത്തിൽ

അയർലണ്ടിൽ Budget 2027 പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, കുടുംബങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള നിർണായക തീരുമാനങ്ങളുമായി സർക്കാർ അവസാനഘട്ട…

10 hours ago

‘മായൻ’ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

സത്യവും മിഥ്യയും, വിപരീതമായ ആചാരക്രമങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുന്ന ഫാൻ്റെസി, തില്ലർ ചിത്രമായ മായൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.…

12 hours ago

€5,000 ക്യാഷ്ബാക്ക് ഓഫർ നീട്ടി Haven Mortgage; Green 4-Year Fixed Rate ഉപഭോക്താക്കൾക്കും ഇനി ക്യാഷ്ബാക്ക്

അയർലണ്ടിലെ mortgage provider ആയ Haven-ന്റെ €5,000 CASHBACK ഓഫർ വിപുലീകരിച്ചു. Green 4-Year Fixed Rate തിരഞ്ഞെടുക്കുകയും mortgage…

1 day ago

ആന്റെണി യെക്കൂസ്സായെന്ന് കേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം; ആരാണ് ആന്റണിയെക്കൂസ്സാ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്

വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…

2 days ago