Top News

കൂടുതൽ വിവാദത്തിനില്ല; ആത്മകഥ- ‘നിലാവ് കുടിച്ച സിംഹങ്ങൾ’ പ്രസിദ്ധീകരിക്കില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്

ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ പുസ്തകം പ്രസിദ്ധീകരിക്കില്ലെന്ന് റിപ്പോർട്ട്. ‘നിലാവ് കുടിച്ച സിംഹങ്ങൾ’ എന്ന ആത്മകഥ തൽക്കാലം പിൻവലിക്കുന്നുവെന്ന് എസ്.സോമനാഥ് പറഞ്ഞു. മുൻ ഐഎസ്ആർഒ ചെയർമാനെ കുറിച്ചുള്ള വിവാദ പരാമർശത്തെ തുടർന്നാണ് സംഭവം. കോപ്പി പിൻവലിക്കണമെന്ന് എസ് സോമനാഥ് പ്രസാധകരോട് നിർദ്ദേശിച്ചു. കൂടുതൽ വിവാദം വേണ്ടെന്ന് പ്രസാധകരോട് സോമനാഥ് പറഞ്ഞു. യുവജനങ്ങളെ പ്രചോദിപ്പിക്കാനാണ് ആത്മകഥയിലൂടെ ആഗ്രഹിച്ചതെന്നും സോമനാഥ് പറഞ്ഞു.

ഷാർജ ഫെസ്റ്റിവലിൽ പുസ്തക പ്രകാശനം നടത്തില്ല. ഇതേതുടർന്ന് എസ്.സോമനാഥ് ഷാർജ യാത്ര റദ്ദാക്കുകയായിരുന്നു. മുൻ ഐഎസ്ആർഒ ചെയർമാൻ കെ. ശിവനെതിരെ ഗുരുതര ആരോപണങ്ങളാണ് എസ്. സോമനാഥിന്റെ ആത്മകഥയിലുള്ളത്. താൻ ചെയർമാനാകാതിരിക്കാൻ കെ. ശിവൻ ശ്രമിച്ചെന്നും ചന്ദ്രയാൻ രണ്ട് പരാജയത്തിന് കാരണം പല നിർണായക പരീക്ഷണങ്ങളും പൂർത്തിയാക്കാതെ ദൗത്യം നടപ്പാക്കിയതാണെന്നുമാണ് ‘നിലാവ് കുടിച്ച സിംഹങ്ങൾ’ എന്ന പുസ്തകത്തിൽ സോമനാഥ് പറയുന്നു.

വിസ്എസ്സി മേധാവി സ്ഥാനത്ത് നിന്ന് ഇസ്രോ മേധാവിയായി ഉയർന്ന കെ.ശിവൻ തന്റെ കരിയറിന്റെ വിവിധ ഘട്ടങ്ങളിൽ പ്രതിസന്ധികൾ സൃഷ്ടിച്ചുവെന്നാണ് സോമനാഥിന്റെ ആരോപണം. അർഹതപ്പെട്ട വിഎസ്എസ്സി മേധാവി സ്ഥാനം ആറ് മാസത്തോളം വൈകിച്ചു. പിന്നീട് സ്ഥാനക്കയറ്റം കിട്ടിയപ്പോഴും പലതരത്തിൽ ശ്വാസംമുട്ടിച്ചു. നിർണായക ഘട്ടങ്ങളിൽ അകറ്റി നിർത്തി. ഒരു ഇസ്രോ മേധാവിയും തന്റെ മുൻഗാമിയെക്കുറിച്ച് ഇത്തരം ആരോപണങ്ങൾ പൊതുമധ്യത്തിൽ ഉന്നയിച്ചിട്ടില്ല.

പല നിർണായക ദൗത്യങ്ങളിലും കെ.ശിവന്റെ തീരുമാനങ്ങൾ പ്രതികൂല ഫലമുണ്ടാക്കിയെന്നും നിലാവ് കുടിച്ച സിംഹങ്ങളിൽ സോമനാഥ് പറയുന്നു. ചന്ദ്രയാൻ രണ്ട് വിക്ഷേപണം വളരെ തിടുക്കത്തിൽ നടത്തിയെന്നതാണ് പ്രധാന ആരോപണങ്ങളിലൊന്ന്. ആവശ്യമായ പരീക്ഷണങ്ങൾ പൂർത്തിയാക്കാതെ ദൗത്യവുമായി മുന്നോട്ട് പോകാനുള്ള ശിവന്റെ തീരുമാനമാണ് പരാജയത്തിലേക്ക് നയിച്ചതെന്നാണ് സോമനാഥിന്റെ നിലപാട്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

സണ്ണി മാളിയേക്കലിന്റെ പുതിയ നോവലെറ്റ് ‘ഐ ആം ആൻ ഓർഫൻ’ പ്രകാശനത്തിനൊരുങ്ങുന്നു

അമേരിക്കയിലെ ടെക്സസിൽ സ്ഥിരതാമസമാക്കിയ പ്രവാസി എഴുത്തുകാരൻ സണ്ണി മാളിയേക്കലിന്റെ പുതിയ നോവലെറ്റ് "ഐ ആം ആൻ ഓർഫൻ" (I Am…

5 hours ago

ഹോർമോൺ സാന്നിധ്യം കണ്ടെത്തി; യുഎസിൽ 51,000-ത്തിലധികം ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും പിൻവലിച്ചു

അരിസോണ:യുഎസിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നിർമ്മിച്ച 51,762 യൂണിറ്റ് ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും വിപണിയിൽ നിന്ന് പിൻവലിച്ചു. സാമ്പിളുകളിൽ ഹോർമോണുകളുടെ…

5 hours ago

അഭിഭാഷകനെ കൊലപ്പെടുത്തിയ കേസിൽ പ്ലാസ്റ്റിക് സർജന് വധശിക്ഷ

ഫ്ലോറിഡ: ഫ്ലോറിഡയിൽ അഭിഭാഷകൻ സ്റ്റീവൻ കോസിയെ കൊലപ്പെടുത്തിയ കേസിൽ പ്ലാസ്റ്റിക് സർജൻ ഡോ. തോമാസ് കൊസോവ്സ്കിക്ക് കോടതി വധശിക്ഷ വിധിച്ചു.…

5 hours ago

മൂന്ന് വയസ്സുകാരന് കാൻസർ ചികിത്സ നിഷേധിച്ചു; ക്രൂരയായ അമ്മയ്ക്കെതിരെ കൊലപാതകക്കുറ്റം

മിസോറി:കാൻസർ രോഗബാധിതനായ മൂന്ന് വയസ്സുകാരന് വർഷങ്ങളോളം ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. അമേരിക്കയിലെ മിസോറിയിലുള്ള…

7 hours ago

തിരഞ്ഞെടുപ്പ് കമ്മീഷനെയും വിദേശനയത്തെയും വിമർശിച്ച് രാഹുൽ ഗാന്ധി; മറുപടിയുമായി ബിജെപി

ഷിക്കാഗോ: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകക്ഷിയായ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സ്വാധീനം കുറഞ്ഞുവരികയാണെന്നും ലോക്‌സഭാ പ്രതിപക്ഷ…

8 hours ago

ഡബ്ലിനിലെ താമസക്കാർക്കുള്ള പാർക്കിങ് പെർമിറ്റ് നിരക്ക് 30% വർധിപ്പിക്കുന്നു; പുതിയ നിരക്ക് ജനുവരി മുതൽ

അയർലണ്ടിലെ ഡബ്ലിൻ നഗരത്തിൽ താമസക്കാർക്ക് അനുവദിക്കുന്ന റെസിഡന്റ്സ് പാർക്കിങ് പെർമിറ്റിന്റെ നിരക്ക് 2027 ജനുവരി മുതൽ 30 ശതമാനം വർധിപ്പിക്കും.…

1 day ago