Ireland

എൽഡിഎഫിൻ്റെ പ്രവാസി മാനിഫെസ്‌റ്റോ നിർദ്ദേശങ്ങളിൽ അയർലണ്ടിലെയും ബ്രിട്ടണിലെയും മലയാളികളുമായി സംവദിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്കും തോമസ് ചാഴികാടൻ എം.പിയും

അയർലണ്ട്: മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ കേരളം ലോകത്തിൻ്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണെന്ന് സംസ്ഥാന ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് പ്രസ്താവിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകത്തിനു തന്നെ മാതൃകയായ പ്രവർത്തനമാണ് കേരളം കാഴ്ചവച്ചത്. യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് നഴ്സുമാരടക്കമുള്ളവർക്ക് കൂടുതൽ തൊഴിൽ അവസരത്തിനും ഹെൽത്ത് ടൂറിസത്തിനും സാധ്യത വർദ്ധിപ്പിക്കാനും ഇത് കാരണമാകും. യൂറോപ്പിൽ നിന്ന് കേരളത്തിലേയ്ക്ക് ഡയറക്ട് ഫ്ളൈറ്റ് സർവീസ് നടപ്പാക്കാൻ വേണ്ട കാര്യങ്ങൾ എൽഡിഎഫ് സർക്കാർ ഗൗരവമായെടുത്തിട്ടുണ്ടെന്ന് ഡോ. തോമസ് ഐസക് അറിയിച്ചു.

സാധാരണക്കാർക്കായി ഏറ്റവും ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ ഗവൺമെൻ്റാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാരെന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾ കാര്യക്ഷമമായി നടത്തിയ സർക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു. പൊതുവിദ്യാഭ്യാസ രംഗത്ത് ഒരു കുതിച്ചു ചാട്ടം കഴിഞ്ഞ നാലര വർഷം കൊണ്ട് ഉണ്ടായതായി ചാഴികാടൻ സൂചിപ്പിച്ചു. എൽഡിഎഫ് ഭരണത്തിൻ്റെ തുടർച്ചയാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംബന്ധിച്ച എൽഡിഎഫിൻ്റെ മാനിഫെസ്റ്റോ രൂപീകരിക്കുന്നതിൻ്റെ ഭാഗമായി ഡോ. തോമസ് ഐസക്കും  തോമസ് ചാഴികാടൻ എം.പിയും യുകെയിലെയും അയർലണ്ടിലെയും മലയാളികളുമായി സംവദിക്കുകയും ചോദ്യങ്ങൾക്കു മറുപടി നൽകുകയും ചെയ്തു.

എൽഡിഎഫ് യുകെ – അയർലണ്ട് കൺവീനർ രാജേഷ് കൃഷ്ണയുടെ ആമുഖത്തോടെ ആരംഭിച്ച ഇൻ്ററാക്ടീവ് സെഷനിൽ പ്രവാസി കേരള കോൺഗ്രസ് യുകെ പ്രസിഡൻ്റ് ഷൈമോൻ തോട്ടുങ്കൽ സ്വാഗതം ആശംസിച്ചു. ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽപ്പെടുത്താനായി പ്രവാസികൾ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ എബ്രാഹാം കുര്യൻ മീറ്റിംഗിൽ അവതരിപ്പിച്ചു. പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി എൻആർഐ കമ്മീഷൻ രൂപീകരിക്കണമെന്ന നിർദ്ദേശം സി.എ ജോസഫ് മുന്നോട്ടുവച്ചു. അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് യുകെ – അയർലണ്ട് സെക്രട്ടറി ഹെർസേവ് ബെയിൻസ് മീറ്റിംഗിൽ സംസാരിച്ചു. പ്രവാസി കേരള കോൺഗ്രസ് സെക്രട്ടറി ജിജോ അരയത്ത് യോഗത്തിൽ ആശംസാ പ്രസംഗം നടത്തി. ചേതന (യുകെ) സെക്രട്ടറി ലിയോസ് പോൾ നന്ദി പ്രകാശിപ്പിച്ചു.

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

10 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

1 day ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

1 day ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago