Ireland

സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനം ഒക്ടോബർ 29,30,31 തീയതികളിൽ

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനം 2022  ഒക്ടോബർ 29,30,31 (ശനി, ഞായർ, തിങ്കൾ) തീയതികളിൽ നടക്കും. ഡബ്ലിൻ ബാലിമൺ റോഡിലുള്ള ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിലാണ്  (Our Lady of Victories Catholic Church,Ballymun Rd, Glasnevin, Dublin, D09 Y925)  ഈവർഷത്തെ ധ്യാനം നടക്കുക. ഉച്ചക്ക്  പന്ത്രണ്ട് മണിക്ക് ആരംഭിച്ച് 6 നു അവസാനിക്കും വിധമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ധ്യാനം നടക്കുന്ന മൂന്നു ദിവസവും വിശുദ്ധ കുർബാനയ്ക്കും, ആരാധനക്കും, വചന പ്രഘോഷണത്തിനുമൊപ്പം കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

പാലാ രൂപതാഗവും വടവാതൂർ പൗരസ്ത്യ വിദ്യാപീഠം പ്രഫസറുമായ റവ. ഡോ. ജോസഫ് (റോയ്)  കടുപ്പിലാണ് ഈ വർഷത്തെ ധ്യാനം നയിക്കുക. വിവാഹ ഒരുക്ക ക്ലാസുകൾ നയിച്ചുള്ള പരിചയവും, കുടുംബ കോടതിയിലെ അനുഭവസമ്പത്തും, ഷിക്കാഗോ രൂപത ഉൾപ്പെടെ പ്രവാസികളുടെ ഇടയിൽ പ്രവർത്തന പരിചയവുമുള്ള അച്ചൻ്റെ ധ്യാന വീഡിയോകൾ വൈറലായിരുന്നു. 

ധ്യാന ദിവസങ്ങളിൽ ഡബ്ലിനിലെ മറ്റു കുർബാന സെൻ്ററുകളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല. 

കുടുംബ നവീകരണ ധ്യാനത്തിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭാ നേതൃത്വം അറിയിച്ചു.

കുട്ടികൾക്കായുള്ള ധ്യാനം

കുടുംബ നവീകരണ ധ്യാന ദിവസങ്ങളിൽ (2022 ഒക്ടോബർ 29.30,31)  വൈറ്റ്ഹാൾ ഹോളി ചൈൽഡ് ദേവാലയത്തിൽ കുട്ടികൾക്കായി ധ്യാനം നടക്കും.  രാവിലെ 11:45 മുതൽ വൈകിട്ട്  6:15 വരെയാണ് ധ്യാനം നടക്കുക.

സീറോ മലബാർ സഭയുടെ യൂറോപ്യൻ യൂത്ത് അപ്പസ്തോലേറ്റ് ഡയറക്ടറും പ്രസിദ്ധ ഗാന രചയിതാവുമായ  റവ. ഡോ. ബിനോജ് മുളവരിക്കലും യൂത്ത് ടീമുമാണ് ധ്യാനം നയിക്കുക. ചിറ്റൂർ ധ്യാന കേന്ദ്രത്തിലെ ശുശ്രൂഷാ പരിചയവും  കുട്ടികളുടേയും യുവജനങ്ങളുടേയും ഇടയിൽ  പ്രത്യേകിച്ച് പ്രവാസികുടുംബങ്ങൾക്കിടയിൽ  പ്രവർത്തിച്ച വർഷങ്ങളുടെ അനുഭവ സമ്പത്തും അയർലണ്ടിലെ കുട്ടികൾക്ക് പ്രയോജനകമാകുന്ന ഈ ധ്യാനത്തിലേയ്ക്ക് എല്ലാ കുട്ടികളേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. 

കുട്ടികളുടെ ധ്യാനത്തിൽ പങ്കെടുക്കുവാൻ ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റിലെ (www.syromalabar.ie) പി.എം.എസ് വഴി രജിസ്ട്രേഷൻ നടത്തേണ്ടതാണ്. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

Sub Editor

Recent Posts

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

4 hours ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

6 hours ago

കതിരാ… കതിരാ… ഓട്ടംതുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി

ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ  ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…

8 hours ago

ലോ ആൻഡ് ഓർഡർ (Law &Order) സെപ്റ്റംബർ പതിനെട്ടിന്

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…

8 hours ago

സിറ്റിസൺഷിപ്പ് പരിഷ്കാരം; മാറ്റങ്ങൾ നീതിപൂർവവും പ്രായോഗികവുമാകണം, ട്രാൻസിഷൻ കാലയളവ് വേണമെന്ന് ക്രാന്തി അയർലൻഡ്

നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…

8 hours ago

DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17ന്

DMC സംഘടിപ്പിക്കുന്ന DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17, 2026 ശനിയാഴ്ച ലൗത്ത്…

8 hours ago