അയർലൻഡ് ഉൾപ്പെടെ ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന തീവ്ര വലതുപക്ഷ പ്രവർത്തനങ്ങൾക്കെതിരെയും ബോധപൂർവ്വം വലതു പക്ഷം നടത്തുന്ന നുണപ്രചരണങ്ങൾക്കെതിരെയും ആഗോളതലത്തിൽ പൊരുതുന്ന ശബ്ദങ്ങളെ ക്രാന്തി ഒരുമിപ്പിക്കുന്നു. ക്രാന്തി തീവ്ര-വലതുപക്ഷ നയങ്ങളെ കുറിച്ച് സംഘടിപ്പിക്കുന്ന സംവാദ സദസ്സിൽ സിപിഎമ്മിന്റെ മുൻപോളിറ്റ് ബ്യൂറോ മെമ്പറും കാൺപൂർ എംപിയും ആയിരുന്ന സുഭാഷിണി അലി മുഖ്യാതിഥിയാകും.
സംവാദ സദസ്സിൽ അക്കാദമിക് വിദഗ്ധർ ആയ നിരവധി പേർ പ്രഭാഷണം നടത്തും. പരിപാടിക്ക് ശേഷം കാണികളുമായി സംവേദിക്കുന്നതിന്റെ ഭാഗമായി ചോദ്യോത്തര സെഷനും ഉണ്ടാകും. പ്രഭാഷകർ സ്വേച്ഛാധിപത്യത്തെയും ഫാസിസത്തെയും അടിച്ചമർത്തലിനെയും സമൂഹങ്ങൾ എങ്ങനെ ചെറുക്കുന്നു എന്ന വിഷയത്തെക്കുറിച്ച് വിശദമായി സംസാരിക്കും.
അയർലൻഡിൽ കുടിയേറ്റ സമൂഹത്തിനെതിരെ ഉള്ള ആക്രമങ്ങൾ ഉൾപ്പെടെ നിരവധി അക്രമണങ്ങൾ തീവ്ര വലതുപക്ഷം സംഘടിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ക്രാന്തി ഇത്തരത്തിൽ ഒരു സെമിനാർ സംഘടിപ്പിക്കുന്നത്.
മുഖ്യാതിഥിയായ സിപിഎം നേതാവ് സുഭാഷിണി അലി അയർലൻഡിലെ പാർലമെന്റ് അംഗവും പീപ്പിൾ ബിഫോർ പാർട്ടി നേതാവുമായ റൂത്ത് കോപ്പിംഗർ, മയ്‌നൂത്ത് യൂണിവേഴ്‌സിറ്റി പ്രൊഫസറും ലാറ്റിനമേരിക്കൻ രാഷ്ട്രീയത്തിൽ ഗവേഷകനുമായ പ്രൊഫ. ബാരി കാനൺ, പ്രമുഖ പലസ്തീൻ ആക്ടിവിസ്റ്റും ഗവേഷകയും ആയ അമാനി കമാൽ എന്നിവരുൾപ്പടെ നിരവധി സാമൂഹിക സാംസകാരിക മണ്ഡലത്തിലെ പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടിയിൽ പ്രമുഖ കവയത്രിയും എഴുത്തുകാരിയുമായ ഫിയോണ ബോൾഗറിന്റെ പ്രത്യേക കവിതാ പാരായണവും ഉണ്ടാകും.
ഒക്ടോബർ 19ആം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ഡബ്ലിനിലെ അൽസാ ഹാളിലാണ് സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഡബ്ലിൻ: ഐറിഷ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരെയും അയർലൻഡിൽ ജോലി ചെയ്യുന്നതിനായി ഇതിനകം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നഴ്സുമാരെയും…
ഡബ്ലിൻ: അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ ആഘോഷങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കാൻ ‘AARATTU 2026 – THE MEGA FESTIVAL’ ഒരുങ്ങുന്നു.…
Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…
യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…